ബാംഗ്ലൂര്‍: പ്രകോപനപരമായ പ്രസംഗം നടത്തി എന്ന് ആരൊപിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ.ബേബിയ്ക്കെതിരെ കര്‍ണ്ണാടക പോലീസ് കേസെടുത്തു. ദക്ഷിണ കര്‍ണ്ണാടകത്തിലെ കുക്കെ സുബ്രമണ്യക്ഷേത്രത്തിലെ മാട സ്നാന എന്ന ആചാരത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 26 നു സി.പി.എം നടത്തിയ സമരത്തില്‍ ബേബി പ്രസംഗിച്ചിരുന്നു. ബ്രാഹ്മണരുടെ ഉച്ചിഷ്ഠത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മാട സ്നാന. മാടസ്നാന ചെയ്താല്‍ ഐശ്വര്യം ഉണ്ടകും എന്നൊരു സങ്കല്പം ചിലര്‍ക്കിടയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇത് അനാചാരമാണെന്നും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സമരം ഉദ്‌ഘാടനം ചെയ്തത് എം.എ.ബേബിയായിരുന്നു. ഈ പ്രസംഗം പ്രകോപന പരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായിരുന്നു എന്നാണ് കര്‍ണ്ണാടക പോലീസിന്റെ നിലപാട്.