പനാജി: ഗോവയില്‍ പെട്രോളിന്റെ വില ലിറ്ററിനു പതിനൊന്നു രൂപ കുറച്ചു. ഇതോടെ പെട്രോള്‍ വില 55 രൂപയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ബജറ്റ് പ്രസംഗത്തിനിടെ പെട്രോള്‍ വില കുറച്ച പ്രഖ്യാപനം നടത്തിയത്. ബി. ജെ. പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു പെട്രോള്‍ വില കുറക്കും എന്നത്. പെട്രോളിന്റെ വാറ്റ് നികുതി 0.1 ശതമാനമായിട്ടാണ് കുറച്ചത്. വിമാനത്തിന്റെ ഇന്ധനത്തിന്റെ വാറ്റു നികുതി 22 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കുറവ് വരുത്തിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വ്യവസായം, സാമ്പത്തികം