അര്‍ജ്ജുന്‍ സിംഗ് അന്തരിച്ചു

March 4th, 2011

arjun-singh-epathram

ന്യൂദല്‍ഹി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി യുമായ അര്‍ജ്ജുന്‍ സിംഗ് (81) അന്തരിച്ചു. ഇന്ന്‌ വൈകിട്ട്‌ 6.15 ന്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സി ലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ദീര്‍ഘ കാലമായി ചികിത്സ യിലായിരുന്നു. ഏതാനും ദിവസ ങ്ങള്‍ മുമ്പാണ് നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ പ്രവേശി പ്പിച്ചത്.

മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി യായിരുന്നു. 1980 – 85കാലത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരി ക്കുമ്പോഴാണ് ഭോപ്പാല്‍ വാതക ദുരന്തം ഉണ്ടാകുന്നത്. ആ സമയത്ത് മധ്യപ്രദേശില്‍ നിന്ന് അര്‍ജ്ജുന്‍ സിംഗ് മാറി നിന്നു എന്നത് വലിയ വിവാദ മായി മാറി. മാത്രമല്ല, ഭോപ്പാല്‍ ദുരന്ത ക്കേസിലെ മുഖ്യപ്രതി യായ യൂണിയന്‍ കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രക്ഷ പ്പെടാന്‍ സഹായിച്ചത് ഇദ്ദേഹമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

പിന്നീട് നരസിംഹ റാവു മന്ത്രിസഭ യില്‍ അംഗ മായിരിക്കു മ്പോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്ക പ്പെടുന്നത്. അന്ന് അര്‍ജ്ജുന്‍ സിംഗിന് രാജി വയ്ക്കേണ്ടി വന്നു. അധികം താമസിയാതെ അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. പിന്നീട് എന്‍. ഡി. തിവാരി യുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അത് ഫലം കണ്ടില്ല. പിന്നീട് കോണ്‍ഗ്രസ്സി ലേക്ക് തിരിച്ചെത്തി. 2004 – 2009 കാല യളവില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ യില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി യായിരുന്നു. പഞ്ചാബ് ഗവര്‍ണ്ണറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്.

1930 നവംബര്‍ അഞ്ചിന്‌ സ്വാതന്ത്ര്യ സമര സേനാനി റാവു ശിവ്‌ ബഹാദൂര്‍ സിംഗിന്‍റെ മകനായി ജനിച്ചു. സരോജ്‌ ദേവിയാണ്‌ ഭാര്യ. അഭിമന്യു സിംഗ്, കോണ്‍ഗ്രസ് നേതാവ് അജയ്സിംഗ്, വീണസിംഗ് എന്നിവരാണ് മക്കള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുകന്യ എവിടെ? രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്‌

March 4th, 2011

rahul-gandhi-epathram

അലഹബാദ്‌ : തന്നെ കാണാന്‍ അമേഠിയിലെ ഗസ്റ്റ്‌ ഹൌസില്‍ എത്തിയ സുകന്യ എന്ന 24 കാരിയെ രാഹുല്‍ ഗാന്ധിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു എന്ന കേസിന് പുതിയൊരു വഴിത്തിരിവ്‌. 2006 ഡിസംബര്‍ 16ന് നടന്നു എന്ന് പറയപ്പെടുന്ന സംഭവത്തിന്‌ ശേഷം പെണ്‍കുട്ടിയെ കാണാനില്ല എന്ന അലഹബാദ്‌ കോടതിയിലെ കേസില്‍ കാണാതായ പെണ്‍കുട്ടിയെ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ ഹേബിയസ്‌ കോര്‍പസ്‌ ഉത്തരവ് ഇറക്കണം എന്നാണ് മധ്യപ്രദേശിലെ കിഷോര്‍ എന്ന ഹരജിക്കാരന്റെ ആവശ്യം. ഈ കേസില്‍ കഴിഞ്ഞ ദിവസം കോടതി രാഹുല്‍ ഗാന്ധിയോട് കാണാതായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു നോട്ടീസ്‌ അയച്ചു.

ഇത്തരം ഒരു നോട്ടീസ്‌ അലഹബാദ്‌ ഹൈക്കോടതി അയച്ചത് കേസില്‍ പറഞ്ഞ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് എന്നത് ഈ കേസിനെ ഏറെ ഗൌരവം ഉള്ളതാക്കിയിരിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗോധ്ര തീവണ്ടി ആക്രമണം : വിധി ഇന്ന്

February 22nd, 2011

godhra-train-burning-epathram

ഗോധ്ര : സബര്‍മതി എക്സ്പ്രസ്‌ തീവണ്ടിയില്‍ കത്തി ചാമ്പലായ യാത്രക്കാരുടെയും കേസില്‍ പോലീസ്‌ പിടിയിലായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെയും കുടുംബങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗോധ്ര കേസില്‍ ഇന്ന് കോടതി വിധി പറയും. എല്ലാവരും ഉറ്റു നോക്കുന്ന ആചോദ്യതിനും ഇന്ന് ഉത്തരമുണ്ടാകും : തീവണ്ടിക്ക് തീ കൊളുത്തിയതാണോ അതോ അത് കേവലം ഒരു അപകടം മാത്രമായിരുന്നുവോ? പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. യുടെ സഹായത്തോടെ നേരത്തെ പദ്ധതിയിട്ടു നടപ്പിലാക്കിയ ഒരു ഭീകര ആക്രമണമാണ് സംഭവം എന്നാണ് പോലീസ്‌ കേസ്‌. കര്‍ സേവകര്‍ യാത്ര ചെയ്ത ബോഗിയിലേക്ക് പെട്രോള്‍ കാനുകള്‍ എത്തിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് കുറ്റപത്രം. 134 പേര്‍ക്കെതിരെയാണ് കേസ്‌ എടുത്തിട്ടുള്ളത്‌. ഇതില്‍ 16 പേരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെളിവില്ല എന്ന കാരണത്താല്‍ 13 പേരെ വിട്ടയച്ചു. 15 പേര്‍ ജാമ്യത്തില്‍ ഇറങ്ങി. ബാക്കി 80 പേര്‍ ജയിലില്‍ കഴിയുന്നു. 59 കാര്‍ സേവകരാണ് അന്ന് വെന്തു മരിച്ചത്‌.

കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത്‌ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ നാനാവതി കമ്മീഷനും പോലീസ്‌ കേസിനെ അനുകൂലിച്ചു.

ഇന്ന് വരാനിരിക്കുന്ന സെഷന്‍സ്‌ കോടതിയുടെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ പോവാമെങ്കിലും ഈ കേസിനെ ചുറ്റിപറ്റി നടന്നു വരുന്ന ചര്‍ച്ചയില്‍ ഒരു നിര്‍ണ്ണായക സ്വാധീനമാവും ഇന്നത്തെ വിധി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍

February 13th, 2011

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ലഷ്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ് ലിയെക്കുറിച്ചു കൂടുതല്‍ തെളിവെടുപ്പിനായി പ്രത്യേക പാനലിനെ അയയ്ക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. ഹെഡ് ലിയുടെ ഭാര്യയെയും മറ്റു പ്രതികളെയും കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയാണ് ഇക്കാര്യമറിയിച്ചത്.

പ്രത്യേക പാനലിനെ അയയ്ക്കുന്നതു സംബന്ധിച്ചു യുഎസ് അധികൃതരുമായി ചര്‍ച്ച ചെയ്യും. മുംബൈ ഭീകരാക്രമണ കേസില്‍ ഹെഡ് ലിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തീരുമാനിച്ചിട്ടുണ്ടെന്നും പിള്ള പറഞ്ഞു.
ഹെഡ് ലിയെ ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎയുടെ പ്രത്യേക സംഘം യുഎസ് സന്ദര്‍ശിച്ചിരുന്നു

-

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

12 ദിവസം; തരൂരിന് ലഭിച്ചത് 13.5 ലക്ഷം രൂപ

February 13th, 2011

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ സംഘാടക സമിതി അംഗമായതിലൂടെ മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനും കിട്ടി 13.5 ലക്ഷം രൂപ. ഗയിംസ്‌ വില്ലേജില്‍ 12 ദിവസം സന്ദര്‍ശിച്ചുപോയതിനുള്ള ഫീസായാണ്‌ ഈ തുക തരൂരിന്‌ ലഭിച്ചതെന്ന്‌ സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എച്ച്‌ ഡി എഫ്‌ സി ബാങ്കിന്റെ ദുബായ്‌ ശാഖ വഴി ഈ പണം തരൂര്‍ കൈപ്പറ്റുകയും ചെയ്‌തു.
തരൂരിന്റെ അന്താരാഷ്‌ട്ര ബന്ധങ്ങളും പേരും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പ്രചരണത്തിന്‌ ഉപയോഗിക്കാനായാണ്‌ അദ്ദേഹത്തെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത്‌. മാസത്തില്‍ നാല്‌ ദിവസമെന്ന കണക്കില്‍ മൂന്ന്‌ മാസമാണ്‌ തരൂര്‍ ഗെയിംസ്‌ വില്ലേജില്‍ എത്തിയ്‌.

2008 ഒക്‌ടോബര്‍, നവംബര്‍, 2009 ജനുവരി മാസങ്ങളിലായിരുന്നു ഇത്‌. ഇതിനുള്ള സിറ്റിംഗ്‌ ഫീയായി ഒരു ദിവസം 2,500 ഡോളറെന്ന കണക്കില്‍ 30,000 ഡോളറാണ്‌ തരൂര്‍ കൈപ്പറ്റിയതെന്ന്‌ സി എ ജി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ അപാകതയൊന്നുമില്ലെന്നാണ്‌ ശശി തരൂരിന്റെ വിശദീകരണം. കണ്‍സള്‍ട്ടന്റായാണ്‌ താന്‍ പ്രവര്‍ത്തിച്ചത്‌. അതിന്‌ ലഭിച്ച പ്രതിഫലം തുലോം കുറവാണ്‌. അന്താരാഷ്‌ട്ര തലത്തില്‍ ഒരു പ്രഭാഷണത്തിന്‌ പോയാല്‍ ലഭിക്കുന്ന തുക പോലുമില്ല ഇത്‌. പണം ദുബായ്‌ ബാങ്ക്‌ വഴി മാറിയെടുത്തതിലും തെറ്റില്ല. വിദേശബാങ്ക്‌ അക്കൗണ്ടുകള്‍ താന്‍ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു.

-

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കള്ളപ്പണം : പതിനാറാമത്തെ പേര് മാമ്മന്റേതെന്ന് തെഹല്‍ക
Next »Next Page » ഹെഡ്‌ലിക്കെതിരെ തെളിവെടുപ്പിനായി പ്രത്യേക പാനല്‍ »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine