ഹസാരെയുടെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെള്ള വസ്ത്ര കാമ്പെയിന്‍

April 8th, 2011

anna-hazare-campaign-epathram

മുംബൈ : ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ വെള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങി അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ നിരാഹാര സത്യാഗ്രഹത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ തീരുമാനമായി. ട്വിറ്റര്‍ഫേസ്ബുക്ക് തുടങ്ങിയ നിരവധി വെബ് സൈറ്റുകള്‍ വഴി ഇന്ത്യാക്കാര്‍ അണ്ണാ ഹസാരേയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹസാരെയുടെ നിരാഹാര സമരം കഴിയുന്നത് വരെ വെള്ള വസ്ത്രം ധരിച്ച് അണ്ണാ ഹാസാരേയ്ക്ക് പിന്തുണ പ്രഖ്യാപിക്കുവാനാണ് തീരുമാനം. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ഇതിനോടകം ജനം വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങി തുടങ്ങി. പഴയ ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും അവയില്‍ മാര്‍ക്കര്‍ പേന കൊണ്ട് ഹസാരേയ്ക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് മുംബൈയില്‍ ഹസാരെ അനുയായികള്‍ പ്രത്യക്ഷപ്പെട്ടത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയില്‍ നിറയ്ക്കാന്‍ അണ്ണാ ഹസാരെയുടെ ആഹ്വാനം

April 8th, 2011

support-hazare-400-267-epathram

ന്യൂഡല്‍ഹി : അഴിമതിയ്ക്കെതിരെ പോരാടാന്‍ രാജ്യമെമ്പാടുമുള്ള ജനങ്ങളോട്‌ അഴിമതി നിരോധന നിയമം നടപ്പിലാക്കുവാന്‍ വേണ്ടി മരണം വരെ നിരാഹാര സമരം നടത്തുന്ന അന്ന ഹസാരെ ആഹ്വാനം ചെയ്തു. ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സദ്ബുദ്ധി നല്‍കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം എന്ന് പറഞ്ഞ അദ്ദേഹം ഓരോരുത്തരും ഈ കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, സോണിയാ ഗാന്ധി, നിയമ മന്ത്രി എന്നിവര്‍ക്ക്‌ കതെഴുതനം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം തുടങ്ങുവാന്‍ അന്ന ഹസാരെ ആഹ്വാനം ചെയ്തു.

ജയില്‍ നിറയ്ക്കല്‍ സമരം എങ്ങനെ ചെയ്യണം എന്നും അദ്ദേഹം വിശദീകരിച്ചു. ഓരോരുത്തരും തങ്ങളുടെ അടുത്തുള്ള റോഡില്‍ പോയി നിന്ന് അത് വഴി പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയണം. അപ്പോള്‍ നിങ്ങളെ അറസ്റ്റ്‌ ചെയ്ത് ജയിലിലേക്ക്‌ കൊണ്ട് പോവും. ഇങ്ങനെ ജയില്‍ നിറയ്ക്കുകയാണ് വേണ്ടത്‌ എന്ന് അദ്ദേഹം വിശദീകരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബരം രാജി വെയ്ക്കണം: വി. എസ്. അച്യുതാനന്ദന്‍

April 6th, 2011

chidambaram-epathram

തിരുവനന്തപുരം : ലോട്ടറി കേസില്‍ കേരള സര്‍ക്കാരിന്റെ നടപടിയായിരുന്നു ശരി എന്ന് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം രാജി വെക്കണമെന്നും അല്ലാത്ത പക്ഷം പ്രധാന മന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും വി. എസ്. പറഞ്ഞു. ഇക്കാലമത്രയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേരള ജനതയോട് മാപ്പ് പറയണമെന്നും ലോട്ടറി വിഷയത്തില്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടിയെ കേന്ദ്രം അഭിനന്ദിച്ചതിനെ കുറിച്ച് പ്രതിപക്ഷത്തിന് എന്താണ് പറയാനുള്ളത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിജി : പുസ്തകം നിരോധിക്കില്ല എന്ന് മൊയ്‌ലി

April 5th, 2011

ന്യൂഡല്‍ഹി : ഗാന്ധിജി യുടെ ലൈംഗികത സംബന്ധിച്ച വിവാദത്തിന് തിരി കൊളുത്തിയ അമേരിക്കന്‍ എഴുത്തുകാരന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കില്ല എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. പുസ്തകത്തില്‍ രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല എന്ന് എഴുത്തുകാരനായ ജോസഫ്‌ ലെലിവെല്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

gandhiji-hermann-kallenbach-epathramഗാന്ധിജിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ ബാഷിനോടൊപ്പം

ലെലിവെല്‍ഡിന്റെ Great Soul: Mahatma Gandhi and his Struggle with India എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചകളിലാണ് ഗാന്ധിജിയുടെ ലൈംഗികതയുടെ വിഷയം വിവാദമായത്. ഈ അവസരം മുതലെടുത്ത്‌ ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി പുസ്തകം ഗുജറാത്തില്‍ നിരോധിച്ചതോടെ ഈ വിഷയം ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍

April 5th, 2011

nd-tiwari-epathram

ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ്‌ എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ്‌ ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒരു വ്യാജ പൈലറ്റ്‌ കൂടി പിടിയില്‍
Next »Next Page » ബോഫോഴ്സ് : സി.ബി.ഐ. ചിലവ്‌ കൂട്ടി പറഞ്ഞെന്ന് സൂചന »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine