ഗാന്ധിജി : പുസ്തകം നിരോധിക്കില്ല എന്ന് മൊയ്‌ലി

April 5th, 2011

ന്യൂഡല്‍ഹി : ഗാന്ധിജി യുടെ ലൈംഗികത സംബന്ധിച്ച വിവാദത്തിന് തിരി കൊളുത്തിയ അമേരിക്കന്‍ എഴുത്തുകാരന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കില്ല എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. പുസ്തകത്തില്‍ രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല എന്ന് എഴുത്തുകാരനായ ജോസഫ്‌ ലെലിവെല്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

gandhiji-hermann-kallenbach-epathramഗാന്ധിജിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ ബാഷിനോടൊപ്പം

ലെലിവെല്‍ഡിന്റെ Great Soul: Mahatma Gandhi and his Struggle with India എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചകളിലാണ് ഗാന്ധിജിയുടെ ലൈംഗികതയുടെ വിഷയം വിവാദമായത്. ഈ അവസരം മുതലെടുത്ത്‌ ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി പുസ്തകം ഗുജറാത്തില്‍ നിരോധിച്ചതോടെ ഈ വിഷയം ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിതൃത്വം : എന്‍. ഡി. തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദില്‍

April 5th, 2011

nd-tiwari-epathram

ന്യൂഡല്‍ഹി : കോണ്ഗ്രസ് നേതാവ്‌ എന്‍. ഡി. തിവാരി തന്റെ അച്ഛന്‍ ആണെന്ന് അവകാശപ്പെട്ട ആളുടെ പരാതി പ്രകാരം തിവാരിയുടെ ഡി. എന്‍. എ. പരിശോധന ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി. എന്‍. എ., ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ്‌ ഡയഗ്നോസ്റ്റികസ് (Centre for DNA, Fingerprinting and Diagnostics – CDFD) ആവും നടത്തുക എന്ന് സൂചന. പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഡല്‍ഹി ഹൈക്കോടതി പ്രസ്തുത പരീക്ഷണ ശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹി സ്വദേശിയായ രോഹിത്‌ ശേഖര്‍ ആണ് തിവാരി തന്റെ പിതാവാണ് എന്ന് തെളിയിക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. തിവാരി ഇത് നിഷേധിച്ചിട്ടുണ്ട്.

മൂന്നു യുവതികളുമായി ഉള്ള കിടപ്പറ വീഡിയോ രംഗങ്ങള്‍ പരസ്യമായതിനെ തുടര്‍ന്ന് 2009 ഡിസംബറില്‍ തിവാരി ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വിസ്സ് പണം കൊണ്ട് ഇന്ത്യക്ക്‌ വിദേശ കടം വീട്ടാം

April 1st, 2011

hunger-poverty-in-india

ന്യൂഡല്‍ഹി : സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായി വര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചും സബ്സിഡികള്‍ ഇല്ലായ്മ ചെയ്തും സാധാരണക്കാരനെ പിഴിഞ്ഞ് ധനം സമാഹരിക്കുമ്പോള്‍, സ്വിസ്സ് ബാങ്കുകളില്‍ അനധികൃതമായി ഇന്ത്യാക്കാര്‍ നിക്ഷേപിച്ച കള്ളപ്പണമായ 65,785,630,000,000 രൂപ (1456 ബില്യന്‍ അമേരിക്കന്‍ ഡോളര്‍) തിരികെ ലഭിക്കാന്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബാങ്ക് അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാം എന്ന് സ്വിസ്സ് ബാങ്കുകള്‍ സമ്മതിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ താല്പര്യം കാണിക്കാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാണ്.

രാജ്യത്തിന്റെ വിദേശ കടത്തിന്റെ പതിമൂന്നു ഇരട്ടിയാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇത്തരത്തില്‍ ഇന്ത്യയെ കൊള്ളയടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.

ഈ പണം തുല്യമായി വീതിച്ചാല്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ നില്‍ക്കുന്ന ഇന്ത്യയിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കര്‍ഷകന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി

April 1st, 2011

farmer-suicide-kerala-epathram

ന്യൂഡല്‍ഹി : കാര്‍ഷിക മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു വരെ കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സാദ്ധ്യമല്ലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണമായി മുതല്‍ മുടക്കാന്‍ താല്പര്യമുണ്ട് എന്ന് വ്യക്തമാക്കിയതിന്റെ പിന്തുടര്‍ച്ച എന്നവണ്ണം ആണ് മന്മോഹന്‍ സര്‍ക്കാരിന്റെ ഇപ്പോള്‍ വന്ന ഈ നീക്കം. സാമ്രാജ്യത്വ കുത്തക ശക്തികളുടെ കളിപ്പാവയായാണ് കഴിഞ്ഞ കുറെ കാലമായി കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഷിക മേഖല സമ്പൂര്‍ണ്ണമായി ഇത്തരത്തില്‍ വിദേശ കോര്‍പ്പൊറേറ്റുകള്‍ക്ക് തുറന്നു കൊടുക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ നിന്നും ചെറുകിട കര്‍ഷകരുടെ വന്‍ തോതിലുള്ള കുടിയിറക്കത്തിനു കാരണമാകും.

കര്‍ഷക ആത്മഹത്യ എന്ന സമസ്യ അനുഭവിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ആയിരിക്കും ഈ നയത്തിന്റെ ദൂഷ്യ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുവാന്‍ പോവുന്നത്.

കാര്‍ഷിക മേഖലയില്‍ വിദേശ കമ്പനികള്‍ കടന്നു വരുന്നതോടെ കേരളത്തിലെ കൃഷി യോഗ്യമായ ഭൂമി പൂര്‍ണ്ണമായും കോര്‍പ്പൊറേറ്റുകള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. ജല കൃഷിയും പൂര്‍ണ്ണമായി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നമ്മുടെ പുഴകളും നദികളും നഷ്ടമാകുവാനും കാരണമാകും എന്നും ആശങ്കയുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല കൂടി യു. പി. എ. സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് തുറന്നു കൊടുക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , , , , , ,

1 അഭിപ്രായം »

പ്രധാനമന്ത്രിക്ക് ചുറ്റും കേരള മാഫിയ

March 15th, 2011

tka-nair-mk-narayanan-epathram

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഓഫീസില്‍ കേരളാ മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന് വിക്കിലീക്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖകളില്‍ പറയുന്നു. ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന എം. കെ. നാരായണന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകാനുള്ള സാദ്ധ്യതയും രേഖയില്‍ പറയുന്നുണ്ട്. നാരായണന്‍ ഗാന്ധി കുടുംബത്തോട് കൂറുള്ള ആളാണെന്നും കോണ്ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയുടെ സില്‍ബന്ധിയാണെന്നും പരാമര്‍ശിച്ചിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായര്‍, എം. കെ. നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കേരള മാഫിയ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിലവിലുണ്ട് എന്നും ഈ മാഫിയ പ്രധാന മന്ത്രിയ്ക്ക് ചുറ്റും വലയം സൃഷ്ടിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിയുടെ ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു അസാധാരണ സ്ഥിതി വിശേഷമാണ് എന്നും അമേരിക്കന്‍ സന്ദേശത്തില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം വിക്കിലീക്സ് രേഖകളില്‍
Next »Next Page » ആണവ നവോത്ഥാനത്തിന് എതിരേ നമുക്ക് ഉണരാം »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine