ന്യൂഡല്‍ഹി : 96 മണിക്കൂര്‍ നീണ്ട നിരാഹാര സത്യാഗ്രഹം ഗാന്ധിയന്‍ പ്രക്ഷോഭകന്‍ അണ്ണാ ഹസാരെ അവസാനിപ്പിച്ചു. അഴിമതി വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുത്തും എന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഹസാരെ തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
അഴിമതിയുടെ ആഴക്കടലില്‍ മുത്തും പവിഴവും തേടുന്ന രാജയെ പോലുള്ളവര്‍ക്ക് കുട പിടിക്കുന്നവര്‍ക്ക്, അനധികൃത സ്വത്തുക്കള്‍ ഉള്ളവരുടെ പെരുകള്‍ സുപ്രീം കോടതി പറഞ്ഞിട്ടും പുറത്തു വിടാതെ സംരക്ഷിക്കുന്ന വര്‍ക്ക് അന്നാ ഹസാരെയെ പോലുള്ളവര്‍ ഒരു വലിയ ഭീഷണിയാണ്. എന്നാല്‍ ഈ രാജ്യത്തെ സാധാരണക്കാര്‍ക്ക് അദ്ദേഹത്തെ പോലുള്ളവര്‍ വലിയ ആശ്വാസവും. അഴിമതിക്കെതിരെ പോരാടുന്ന ആ വന്ദ്യ വയോധികന് അഭിവാദ്യങ്ങള്‍!!