Saturday, April 23rd, 2011

ശരദ്‌ പവാര്‍

sharad-pawar-india-epathram

ശരദ്‌ പവാര്‍ എന്ന് അറിയപ്പെടുന്ന ശരദ്‌ ചന്ദ്ര ഗോവിന്ദ റാവു പവാര്‍ (ജനനം : 1940 ഡിസംബര്‍ 12) മഹാരാഷ്ട്രയില്‍ നിന്നുമുള്ള, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയ നേതാവാണ്.

ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസില്‍ നിന്നും പിളര്‍ന്ന് ഇദ്ദേഹം 1999ല്‍ സ്ഥാപിച്ച നാഷണലിസ്റ്റ് കോണ്ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനാണ് പവാര്‍. പ്രതിരോധ വകുപ്പ്‌ മന്ത്രി, മഹാരാഷ്ട്രാ മുഖ്യ മന്ത്രി എന്നീ സ്ഥാനങ്ങള്‍ കൈവശം ഉണ്ടായിരുന്ന പവാര്‍ ഇപ്പോള്‍ കേന്ദ്ര കൃഷി മന്ത്രിയും, ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃ കാര്യ മന്ത്രിയുമാണ്.

പൂനെയിലെ ബരാമതി സ്വദേശിയായ ശരദ്‌ പവാര്‍ മഹാരാഷ്ട്ര സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതിനോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രമുഖനാണ്. ലോക സഭയില്‍ മഹാരാഷ്ട്രയിലെ മധ നിയോജകമണ്ഡലം പ്രതിനിധാനം ചെയ്ത് എന്‍. സി. പി. യെ നയിക്കുന്നു.

2005 മുതല്‍ 2008 വരെ പവാര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ആയിരുന്നു. 2010ല്‍ അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ കൌണ്‍സിലിന്റെ പ്രസിഡണ്ട് ആയി.

ഇദ്ദേഹത്തിന് എതിരെയുള്ള പ്രമുഖ ആരോപണങ്ങള്‍ ഇവയാണ്:

ഗോതമ്പ്‌ കുംഭകോണം

2007 മെയ്‌ മാസം ഫുഡ്‌ കോര്‍പ്പൊറെയ്ഷന്‍ ഓഫ് ഇന്ത്യ ഗോതമ്പ്‌ സംഭരിക്കാന്‍ പുറപ്പെടുവിച്ച ടെണ്ടര്‍ ലഭിച്ച വില കൂടുതലാണ് എന്ന കാരണം പറഞ്ഞു റദ്ദ്‌ ചെയ്തു.

ഇതിനെ തുടര്‍ന്ന് സ്വകാര്യ വ്യാപാരികളെ ഗോതമ്പ്‌ കര്‍ഷകരില്‍ നിന്നും നേരിട്ട് ഗോതമ്പ്‌ വാങ്ങുവാന്‍ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ സര്‍ക്കാര്‍ ഗോഡൌണില്‍ വന്‍ ഗോതമ്പ്‌ ക്ഷാമം അനുഭവപ്പെട്ടു. ക്ഷാമം രൂക്ഷമായതോടെ കൂടുതല്‍ വിലയ്ക്ക് ഗോതമ്പ്‌ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അവസരം മുതലെടുത്ത്‌ നേരത്തെ 900 രൂപയ്ക്ക് വിറ്റിരുന്ന അരി വ്യാപാരികള്‍ 1300 രൂപയ്ക്ക് എഫ്. സി. ഐ. ക്ക് വിറ്റു. കൃത്രിമമായ ക്ഷാമം സൃഷ്ടിച്ച് ടണ്ണിനു 400 രൂപ അധിക ലാഭം കൊയ്യാന്‍ പവാര്‍ വ്യാപാരികളുമായി ഒത്തുകളിച്ചു.

ഇതില്‍ എത്രയാണ് പവാറിന്റെ ലാഭം? വ്യാപാരികള്‍ക്ക്‌ 1100 കോടി ലാഭം ലഭിച്ചപ്പോള്‍ പവാറിന് ലഭിച്ചത് 1400 കോടി രൂപയാണ് എന്ന് ബി. ജെ. പി. അന്ന് ആരോപിച്ചിരുന്നു. ഒന്നര ശതമാനം ലാഭം എന്ന കണക്കില്‍ ഈ കുംഭകോണത്തില്‍ 120 കോടി രൂപ പവാറിന് കൊടുത്തു എന്നാണ് കമ്പോളത്തില്‍ നിന്നുമുള്ള സൂചന.

ഭൂമി കുംഭകോണങ്ങള്‍

ശരദ്‌ പവാറിന്റെ നേതൃത്വത്തിലുള്ള വിദ്യാ പ്രതിഷ്ഠാന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടവിരുദ്ധമായി 280 ഏക്കര്‍ ഭൂമി മഹാരാഷ്ട്രാ കൃഷ്ണാ വാലി ഡെവെലപ്മെന്റ് കോര്‍പ്പൊറെയ്ഷന്‍ അനുവദിച്ചു.

ശരദ്‌ പവാറിന്റെ അനന്തിരവന്‍ അജിത്‌ പവാര്‍ നയിക്കുന്ന ആനന്ദ്‌ സ്മൃതി പ്രതിഷ്ഠാന്‍ എന്ന സ്ഥാപനത്തിന് 2 ഏക്കര്‍ ഭൂമി അനുവദിച്ചു.

ശരദ്‌ പവാറിന്റെ മരുമകന്‍ സദാനന്ദ്‌ സുലെയുടെ ലവാസ കോര്‍പ്പൊറെയ്ഷന് 32 ഏക്കര്‍ ഭൂമി അനുവദിച്ചു.

ശരദ്‌ പവാറിന്റെ ശിവാജി നഗര്‍ കാര്‍ഷിക കോളേജിനു 1 ഏക്കര്‍ അനുവദിച്ചു.

ശരദ്‌ ചന്ദ്രാജി സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്‌ പരിശീലന കേന്ദ്രത്തിന് 3 ഏക്കര്‍ ഭൂമി നല്‍കി.

കാര്‍ഷിക ഭൂമി കാര്‍ഷികേതര ഭൂമിയായി മാറ്റി കാണിച്ച് നടത്തിയ 5000 കോടി രൂപയുടെ ലവാസ കുംഭകോണം ആണ് ഇതില്‍ ഏറ്റവും പ്രമുഖം.

ഐ. പി. എല്‍. ക്രിക്കറ്റ്‌ ടീം ‌പങ്കാളിത്തം

തന്റെ ആസ്തിയായി 3.6 കോടി രൂപ മാത്രം വെളിപ്പെടുത്തിയ ശരദ്‌ പവാറിന് പൂനെ ഐ. പി. എല്‍. ടീം ഉടമകളായ സിറ്റി ഫിനാന്‍സില്‍ 16 ശതമാനം ഓഹരി ഉണ്ടെന്ന് തെളിഞ്ഞു. 1200 കോടിയാണ് പൂനെ ടീമിന്റെ മതിപ്പ്‌ വില. അതായത്‌ പവാറിന്റെ ആസ്തിയിലേക്ക് 192 കോടി കൂടി. ഇതിന്റെ കൂടെ ബാംഗളൂര്‍ റോയല്‍ ചാലഞെജെഴ്സ് ടീമിലെ ഓഹരി വിലയായ 6 കോടി കൂടി കൂട്ടാം.

പഞ്ചസാര കുംഭകോണം

കൃഷി മന്ത്രി ആയിരിക്കുമ്പോള്‍ 12.5 രൂപ കിലോയ്ക്ക് പഞ്ചസാര കയറ്റുമതി ചെയ്ത അദ്ദേഹം അതെ സമയം തന്നെ 36 രൂപയ്ക്ക് പഞ്ചസാര ഇറക്കുമതി ചെയ്തു ചരിത്രം സൃഷ്ടിച്ച സംഭവം അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരൂപ്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റവാളികള്‍

2002ല്‍ കുപ്രസിദ്ധ കുറ്റവാളിയായ പപ്പു കലാനിയെ പോലീസ്‌ ബുദ്ധിമുട്ടിക്കരുത് എന്ന് തന്നോട് ശരദ്‌ പവാര്‍ ആവശ്യപ്പെട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി സുധാകര്‍ റാവു വെളിപ്പെടുത്തിയത്‌ പിന്നീട് ശിവ സേനാ നേതാവ്‌ ബാല്‍ താക്കറെയും ശരി വെച്ചു. ശരദ്‌ പവാര്‍ പിന്നീട് കലാനിക്ക്‌ നിയമ സഭയിലേക്ക് മത്സരിക്കാന്‍ ടിക്കറ്റ്‌ നല്‍കിയതോടെ കലാനി എന്ന ക്രിമിനല്‍ ഒരു രാഷ്ട്രീയക്കാരനായി മാറി.

മുദ്രപത്ര കുംഭകോണം

600 ബില്യന്‍ രൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണത്തില്‍ പിടിയിലായ അബ്ദുല്‍ കരീം തെല്‍ഗി നാര്‍കോ പരിശോധനയില്‍ പവാറിന്റെ പേര് വെളിപ്പെടുത്തിയിരുന്നു.

ഇതിനെല്ലാം പുറമെയാണ് ശരദ്‌ പവാറിന്റെ മകളുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള 41 കോടിയുടെ സ്വത്തുക്കള്‍.

എന്‍ഡോസള്‍ഫാന്‍

ഏറ്റവും ഒടുവിലായി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ശരദ്‌ പവാര്‍ സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക വന്ദന ശിവ പവാറിനെ അഴിമതിക്കാരന്‍ എന്ന് വിളിക്കുകയുമുണ്ടായി.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine