ന്യൂദല്‍ഹി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി യുമായ അര്‍ജ്ജുന്‍ സിംഗ് (81) അന്തരിച്ചു. ഇന്ന് വൈകിട്ട് 6.15 ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി ലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‍ ദീര്‍ഘ കാലമായി ചികിത്സ യിലായിരുന്നു. ഏതാനും ദിവസ ങ്ങള്‍ മുമ്പാണ് നെഞ്ചു വേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അദ്ദേഹത്തെ പ്രവേശി പ്പിച്ചത്.
മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി യായിരുന്നു. 1980 – 85കാലത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരി ക്കുമ്പോഴാണ് ഭോപ്പാല്‍ വാതക ദുരന്തം ഉണ്ടാകുന്നത്. ആ സമയത്ത് മധ്യപ്രദേശില്‍ നിന്ന് അര്‍ജ്ജുന്‍ സിംഗ് മാറി നിന്നു എന്നത് വലിയ വിവാദ മായി മാറി. മാത്രമല്ല, ഭോപ്പാല്‍ ദുരന്ത ക്കേസിലെ മുഖ്യപ്രതി യായ യൂണിയന്‍ കാര്‍ബൈഡ് ഉടമ വാറന്‍ ആന്‍ഡേഴ്സണെ രക്ഷ പ്പെടാന്‍ സഹായിച്ചത് ഇദ്ദേഹമാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.
പിന്നീട് നരസിംഹ റാവു മന്ത്രിസഭ യില്‍ അംഗ മായിരിക്കു മ്പോഴാണ് ബാബ്‌റി മസ്ജിദ് തകര്‍ക്ക പ്പെടുന്നത്. അന്ന് അര്‍ജ്ജുന്‍ സിംഗിന് രാജി വയ്ക്കേണ്ടി വന്നു. അധികം താമസിയാതെ അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. പിന്നീട് എന്‍. ഡി. തിവാരി യുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ അത് ഫലം കണ്ടില്ല. പിന്നീട് കോണ്‍ഗ്രസ്സി ലേക്ക് തിരിച്ചെത്തി. 2004 – 2009 കാല യളവില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭ യില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രി യായിരുന്നു. പഞ്ചാബ് ഗവര്‍ണ്ണറായും സേവന മനുഷ്ഠിച്ചിട്ടുണ്ട്.
1930 നവംബര്‍ അഞ്ചിന് സ്വാതന്ത്ര്യ സമര സേനാനി റാവു ശിവ് ബഹാദൂര്‍ സിംഗിന്‍റെ മകനായി ജനിച്ചു. സരോജ് ദേവിയാണ് ഭാര്യ. അഭിമന്യു സിംഗ്, കോണ്‍ഗ്രസ് നേതാവ് അജയ്സിംഗ്, വീണസിംഗ് എന്നിവരാണ് മക്കള്‍.