ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകവും

August 23rd, 2011

tollywood-fasting-epathram

ചെന്നൈ: ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നിരാഹാരം അനുഷ്ടിക്കുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ അവര്‍ ഒരു ദിവസത്തെ നിരാഹാരം ആരംഭിച്ചു. നടീനടന്മാര്‍, സംവിധായ‌കര്‍, എഴുത്തുകാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങി സിനിമയുടെ വ്യത്യസ്ഥ മേഘലയില്‍ നിന്നുള്ളവര്‍ സമര പന്തലില്‍ സജീവമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് സമരം. സൌത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, പ്രോഡ്യൂസേഴ്സ് കൌണ്‍സില്‍, ഫെഫ്‌സി തുടങ്ങിയ സംഘടനകളാണ് പ്രധാനമായും സമരത്തിന് മുന്‍‌കൈ എടുത്തത്. ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സമരത്തിനെ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ അഴിമതിയ്ക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരത്തിന് തമിഴ് സിനിമാ പ്രവര്‍ത്തകര്‍ പിന്തുണക്കുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു പിന്തുണയുമായി മുന്നോട്ടു വരുവാന്‍ ഇനിയും തയ്യാറായിട്ടില്ല. ഇതിനു കാരണമായി കരുതുന്നത് അടുത്തിടെ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹന്‍ ലാലിന്റേയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണമടക്കം അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയതാണ്. മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പും കണ്ടെത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ താരങ്ങളുടെ കള്ളപ്പണത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് വളരെ പെട്ടെന്നു തന്നെ മാധ്യമങ്ങളില്‍ നിന്നും ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അപ്രത്യക്ഷമായി. വാര്‍ത്തകള്‍ നിലച്ചു വെങ്കിലും ഇവരെ മുന്‍ നിര്‍ത്തിക്കൊണ്ട് കള്ളപ്പണത്തിനും അഴിമതിക്കും എതിരെ സംസാരിക്കുവാനോ ഹസാരയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുവാനോ മലയാള സിനിമാ സംഘടനകള്‍ക്ക് അല്പം മടിയുണ്ടാകും. നടന്‍ സുരേഷ് ഗോപി അന്നാ ഹസാരയുടെ നിരാഹാര സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആന്ധ്രയില്‍ വീണ്ടും ഭരണ പ്രതിസന്ധി; 29 എം. എല്‍. എ. മാര്‍ രാജിക്കൊരുങ്ങുന്നു

August 22nd, 2011

y-s-jaganmohan-reddy-epathram

ഹൈദരാബാദ്: വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയോടു കൂറുപുലര്‍ത്തുന്ന 29 കോണ്‍ഗ്രസ് എം. എല്‍. എ. മാര്‍ രാജിഭീഷണിയാതോടെ .ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി ജഗനെതിരായ സി.ബി.ഐ. റെയ്ഡുകളില്‍ പ്രതിഷേധിച്ചാണീ നീക്കം. തിങ്കളാഴ്ച രാവിലെ നിയമസഭാ സ്പീക്കര്‍ക്കു രാജി നല്‍കുമെന്ന് എം.എല്‍.എ.മാര്‍ അറിയിച്ചു. ഇവരെക്കൂടാതെ, രണ്ട് എം.പി.മാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജന്‍ലോക്‌പാല്‍ ബില്‍ അംഗീകരിക്കും വരെ സമരം, അല്ലെങ്കില്‍ ഭരണം വിടുക -ഹസാരെ

August 22nd, 2011

anna-fast-epathram

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമൊഴിയേണ്ടിവരുക തന്നെ വരുമെന്ന് അന്ന ഹസാരെയുടെ ശക്തമായ മുന്നറിയിപ്പ്. ഈ മാസം 30നു തന്നെ ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമായിരിക്കും ഉണ്ടാകുകയെന്നും. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്‌ അതാണ്‌ അവര്‍ ബില്ലിനായി ശ്രമിക്കാത്തത്. പുറത്തുനിന്നുള്ളവര്‍ ബില്ലുണ്ടാക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ജന്‍ ലോക്പാല്‍ ബില്ലുണ്ടാക്കിയത്. പാര്‍ലമെന്‍റല്ല, ജനങ്ങളാണ് യജമാനന്മാര്. അവര്‍ പുറത്തുള്ളവരല്ല. രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു- ഞായറാഴ്ച രാത്രി രാംലീലാ മൈതാനിയിലെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഹസാരെ പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക്പാല്‍ ബില്‍ പ്രധാനമന്ത്രിയും അയയുന്നു

August 21st, 2011

Manmohan-Singh-Anna-Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. “ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലാണ് സര്‍ക്കാറിന്റെയും ലക്ഷ്യം. ഇതിനായി പരസ്​പരം വിട്ടുവീഴ്ചകള്‍ ആകാം. ജീവസുറ്റ നിയമനിര്‍മാണത്തിലൂടെ ഈ ബില്ല് രൂപപ്പെടുത്താന്‍ സമയമെടുക്കും” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹസാരെ ആവശ്യപ്പെടുന്നപോലെ ആഗസ്ത് 30നുമുമ്പ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിക്കുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ നിരാഹാര സമരത്തിനു കിട്ടിയ ജനകീയ പിന്തുണയും, വിഷയത്തില്‍ യു. പി. എയ്ക്ക് അകത്തു താനേ അഭിപ്രായ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് വിശാലയായ ദേശീയ സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വന്നത്. ബില്ലിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുള്ളതുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ വെക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ ബില്ലിന്റെ കരട് രൂപം കണ്ടതിന് ശേഷമേ ഇതേക്കുറിച്ച് അഭിപ്രായം നല്‍കാനാവൂ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. അതിനാല്‍ സര്‍ക്കാറിന് ബില്ലിന്റെ കരട് സഭയില്‍ വെക്കാതിരിക്കാനാത്ത അവസ്ഥ വന്നു. തുടര്‍ന്നും ചര്‍ച്ച നടത്താനും സംവാദത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. വിശാലമായ ദേശീയ സമവായം വേണമെന്നതാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും ഈ സമവായത്തിന്റെ അവസാന ഉത്പന്നം സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലായിരിക്കണമെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ഹസാരെയുടെ ആവശ്യത്തോട് പ്രതികരിക്കാനോ വിവാദമാക്കാനോ താനില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം മണക്കുമോ?

August 16th, 2011

youth-against-corruption-epathram

ദല്‍ഹി: ലോകത്ത് പലയിടത്തും മുല്ലപ്പൂ വിപ്ലവം ഉണ്ടായത്‌ അതാത് രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ക്ക് നേരെയുള്ള പ്രതിഷേധമായിരുന്നു. ഈജിപ്തിലും മൊറോക്കോയിലും യമനിലും വര്‍ഷങ്ങള്‍ നീണ്ട ഭരണത്തെ അത് ഇല്ലാതാക്കി. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സമരകാഹളം ജനങ്ങള്‍ ചെവികൊള്ളില്ല എന്നാണ്‌ ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നത്.  അണ്ണാ ഹസാരെയുടെ ആദ്യ  നിരാഹാര സമരം ആരംഭിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഹസരെയ്ക്ക് ഒപ്പം രാംദേവിനെ പോലുള്ളവര്‍ കൂടിയതോടെ സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ പല സംശയങ്ങള്‍ക്കും വഴിവെച്ചു. അദ്ദേഹത്തിന്റെ രണ്ടാം സമരപുറപ്പാടില്‍ നിന്നും രംദേവിനെ പോലുള്ളവരെ മാറ്റിനിര്‍ത്തിയത് ഈ കാരണങ്ങള്‍ കൊണ്ടാകാം. ഇപ്പോഴിതാ ഹസാരെയുടെ രണ്ടാം സമരത്തെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ചു  ഭരണകൂടം തടയുന്നു. തികച്ചും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഈ നടപടിക്കെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം ആര്‍ത്തിരമ്പുന്നത് നിസ്സാരമായി കാണാനാകില്ല.  തന്റെ അറസ്റ്റിനെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമെന്ന് ഹസാരെ  വിശേഷിപ്പിച്ചത്തിലൂടെ കൂടുതല്‍ ജനങ്ങള്‍ അദ്ദേഹത്ത്തിലേക്ക് അടുക്കുകയാണ്. ഇതൊരു മഹാ സമരമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി ബുദ്ധിപരമായി നീങ്ങേണ്ടിയിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇപ്പോള്‍ സമരത്തെ നേരിടുന്ന രീതി ശരിയല്ല. ഈ അവസരം പ്രതിപക്ഷം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഭരണം വീഴുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രത്യേകിച്ച് അഴിമതിക്കെതിരെ എന്ന ഹസാരെയുടെ നീക്കത്തെ ജനങ്ങള്‍ പോസറ്റീവ് ആയെ കാണുകയുള്ളൂ. ഈ സമരം ഗതി മാറി മുല്ലപ്പൂ വിപ്ലവത്തിലെത്തിയാല്‍ പിന്നെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഹസാരെയ്ക്ക് പിന്തുണയേകി എത്തുന്നു. ഇടതുപക്ഷവും, പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ബി. ജെ. പിയും ഹസാരെയുടെ സമരത്തിനു പിന്തുണയേകുന്നു. അറസ്റ്റിനെ ശക്തിയായി എതിര്‍ക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സമരത്തിന്റെ ഗതി മാറിയൊഴുകുമെന്നാണ്. അങ്ങനെ വന്നാല്‍ ഹസാരെക്ക് പോലും നിയന്ത്രിക്കാനാവാത്ത തരത്തില്‍ ഈ സമരത്തെ പലരും ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നടത്തുന്ന ഈ സമരം ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുമോ ? ഈ ചോദ്യം ഒട്ടുമുക്കവരിലും കിളിര്‍ക്കുന്നുണ്ട്. ജനകീയ പ്രക്ഷോഭത്തെ പോലീസ്‌ ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. തന്റെ അറസ്റ്റു കൊണ്ട് സമരത്തെ തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതിനനുവദിക്കരുതെന്നും ഹസാരെ പറയുന്നു . രാജ്യത്തെ ജയിലുകള്‍ സമരക്കാരെ കൊണ്ട് നിറയുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഇതിനെ നിസ്സാരമായി തള്ളികളയാനാകില്ല. പ്രതിഷേധം വ്യാപിക്കുന്നത് ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന  സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »


« Previous Page« Previous « അണ്ണാ ഹസാരയുടെ അറസ്റ്റ്: പ്രതിഷേധം വ്യാപിക്കുന്നു
Next »Next Page » അഴിമതിവിരുദ്ധ പ്രവര്‍ത്തക ഷേലാ മസൂദിനെ അക്രമികള്‍ വെടിവച്ചുകൊന്നു »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine