പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 4th, 2011

petroleum-epathram

ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്‌. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്‌.

2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെലുങ്കാന വിഷയത്തെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചു

October 30th, 2011

telengana-epathram

ഹൈദരാബാദ് :തെലുങ്കാന പ്രശ്നത്തില്‍ ആന്ധ്ര സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാക്കികൊണ്ട് കോണ്ഗ്രസ്സിന്റെ മൂന്ന്‌   എം. എല്‍. എമാര്‍കൂടി ഞായറാഴ്ച രാജിവെച്ചു. ഇതോടെ   തെലുങ്കാന വിഷയം  കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടിയായി. ഇവര്‍ ഉടനെ  തെലുങ്കാന രാഷ്ട്രസമിതിയില്‍ (ടി. ആര്‍. എസ്) ചേരുമെന്നാണ് റിപ്പോര്‍ട്ട് . കൊല്ലാപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള ജുപ്പള്ളി കൃഷ്ണറാവു, രാമഗുണ്ടം എം. എല്‍. എ. എസ്. സത്യനാരായണന്‍, ഗാണ്‍പൂര്‍ എം. എല്‍. എ ടി. രാജയ്യ എന്നിവരാണ് രാജിവെച്ച എം. എല്‍. എമാര്‍ കൂടാതെ   മുന്‍ മന്ത്രിയും എം. എല്‍. എയുമായ വെങ്കട്ട്റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുമെന്നറിയിച്ചിട്ടുണ്ട്. ഇനിയും ചിലര്‍ രാജിക്കായി ഒരുങ്ങുന്നുണ്ട് എന്നാണ് ഇവര്‍ പറയുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് വിടേണ്ടിവരും

October 28th, 2011

ന്യൂദല്‍ഹി : രണ്ടു പാര്‍ട്ടികളില്‍ അംഗത്വമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റുമായ ഇ. അഹമ്മദിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസ് നല്‍കി. ഏറെ കാലമായി തുടരുന്ന പാര്‍ട്ടി രജിസ്ട്രേഷന്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) ദേശീയ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ഇ. അഹമ്മദ് നിര്‍ബന്ധിതനാകുന്നു. ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. അങ്ങനെയുളളവരുടെ തെരഞ്ഞെടുപ്പ് അസാധുവാകുമെന്നും പറയുന്നു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ രണ്ടു പാര്‍ട്ടികളായാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് (ഐ. യു. എം. എല്‍) എന്നും ‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) എന്ന പേരില്‍ ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേരിലാണ് ഇ. അഹമ്മദ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ രേഖകളില്‍ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ എം.എല്‍.കെ.എസ്.സിയുടെ എം.പിമാരാണ്. ഇതാണ് ഇ അഹമ്മദിന് വിനയായി വന്നിരിക്കുന്നത്.
ഒരാള്‍ക്ക് ഒരേ സമയം കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്നാട് ഘടകത്തിലെ എം.ജി. ദാവൂദ് മിയാന്‍ ഖാനും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നടപടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍റെ ഭാഗമായി എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയെ കാണണമെന്ന അഹമ്മദിന്‍റെ വിശദീകരണം കമീഷന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്, മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) എന്നിവ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ തന്നെയാണെന്ന പരാതിക്കാരുടെ വാദം കമീഷന്‍ ശരിവെക്കുകയായിരുന്നു. രണ്ടു പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നു തെളിഞ്ഞാല്‍ അഹമ്മദിനു കേന്ദ്രമന്ത്രിസ്ഥാനവും പാര്‍ലമെന്‍റ് അംഗത്വവും നഷ്ടമാകും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വോട്ടിന് കോഴ, അമര്‍സിങ്ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

October 24th, 2011

ന്യൂഡല്‍ഹി: വിവാദമായ വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗവും സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യ തുകയായി 50 ലക്ഷം രൂപ കെട്ടിവയ്ക്കാനും തതുല്യ തുകയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കാനും കോടതി ഉത്തരവിട്ടു.കൂടാതെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ യു.പി.എ. സര്‍ക്കാറിന്റെ കാലത്തു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ മൂന്നു ബി.ജെ.പി. ലോക്‌സഭാംഗങ്ങള്‍ക്കു കോഴ നല്‍കിയെന്നാണു കേസ്. ബി.ജെ.പി. അംഗങ്ങളായ അശോക് അര്‍ഗലും കുലസ്‌തെയും ഭഗോറയും തങ്ങള്‍ക്കു കിട്ടിയ കോഴപ്പണമെന്ന പേരില്‍ ഒരു കോടി രൂപയുടെ നോട്ടുകെട്ടുകള്‍ വിശ്വാസ വോട്ടെടുപ്പു ദിവസം ലോക്‌സഭയില്‍ പ്രദര്‍ശിപ്പിച്ചതോടെയാണു കേസിന്റെ തുടക്കം. എന്നാല്‍ അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് കോടതിയില്‍ എതിര്‍ത്തില്ല. സിങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജ്യംവിട്ടുപോകില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സിങ് ഉറപ്പ് നല്‍കിയാല്‍ ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യം നിഷേധിച്ചതിനെതിരെ അമര്‍സിങ്ങ് സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സപ്തംബര്‍ ആറിന് അറസ്റ്റിലായ സിങ്ങിനെ കോടതി റിമാന്‍ഡ് ചെയ്തു. അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷ സപ്തംബര്‍ 28 ന് കോടതി തള്ളിയിരുന്നു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡിയ്ക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്‌

October 23rd, 2011

modi-epathram

അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യുറിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരാമര്‍ശം‌. ഗുജറാത്ത് കലാപകാലത്ത് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജഫ്രിയുടെ വിധവ സക്കിയ ജഫ്രി നല്‍കിയ കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ചാണ് പുതിയ കുറ്റാരോപണങ്ങള്‍. മോഡിക്കെതിരായ അന്വേഷണം അവസാനിപ്പിക്കരുതെന്ന് അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്തതായാണ് സൂചന. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട്‌ മോഡിയെയോ പോലീസ്‌ ഉദ്യോഗസ്‌ഥരെയോ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയോ തൊളിവ്‌ ശേഖരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. സമുദായ സ്പര്‍ധ വളര്‍ത്തിയതിനും പൊതുജന സേവകന്‍ എന്ന നിലയില്‍ വീഴ്ച വരുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 166 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിചാരണ നടത്തണമെന്നും അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയ്‌ക്ക് കലാപത്തില്‍ പങ്കുണ്ടെന്ന്‌ സഞ്‌ജയ്‌ ഭട്ട്‌ എന്ന ഐ.പി.എസ്‌ ഓഫസീറുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിട്ടില്ല. സഞ്‌ജയ്‌ ഭട്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച്‌ മോഡിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു
Next »Next Page » പശ്ചിമബംഗാളില്‍ പാലം തകര്‍ന്ന് 31 പേര്‍ മരിച്ചു »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine