ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടു കഴിഞ്ഞ 12 ദിവസമായി അന്ന ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ഒരു അഞ്ചു വയസ്സുകാരിയില്‍ നിന്നും തേങ്ങാ വെള്ളവും തേനും വാങ്ങി കുടിച്ചാണ് ഹസാരെ തന്റെ സമരത്തിന് അന്ത്യം കുറിച്ചത്.
ലോക്പാല്‍ ബില്ലില്‍ ഹസാരെ ആവശ്യപ്പെട്ട മൂന്നു പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക, പൌരാവകാശ പത്രികകള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് ലോക് സഭയും രാജ്യ സഭയും അംഗീകരിച്ചത്.