കേരളത്തെ നിയന്ത്രിക്കണം പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്

November 30th, 2011

Jayalalitha-epathram

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്ന പോലെ ഒന്നുമില്ലെന്നും, യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തെ നിയന്ത്രിക്കണമെന്നും ഇപ്പോഴത്തെ ഡാം പുതിയ ഡാം പോലെ സുരക്ഷിതമാണെന്നും കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് കത്തയച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തില്‍ ജയലളിത പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം: തീരുമാനത്തില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി

November 30th, 2011

manmohan-singh-epathram

ന്യൂഡല്‍ഹി: ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉറപ്പിച്ചു പറഞ്ഞു. ഏറെ അലോചിച്ചെടുത്ത തീരുമാനമാണിത്. ചില്ലറ വ്യാപാരത്തിലെ കേന്ദ്രമന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കില്ല. നടപ്പാക്കാതിരിക്കാന്‍ അവര്‍ക്ക് മുന്നില്‍ വഴികളുണ്ട്. കര്‍ഷകനും തൊഴിലന്വേഷകനും ഉപഭോക്താവിനും പ്രയോജനപ്പെടുന്ന തീരുമാനമാണിതെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിസംബോധനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ ഘടകകക്ഷികളില്‍ നിന്നും എതിര്‍പ്പുകള്‍ക്ക് ഉയരുന്ന സാഹചര്യത്തില്‍ വഴങ്ങിക്കൊടുക്കാന്‍ സാധ്യമല്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിട്ടുനിന്നു

November 28th, 2011

prime minister&president-epathram

ന്യൂഡല്‍ഹി: നാലു ദിവസം നീളുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ നിന്നും രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങും വിട്ടുനിന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടിരുന്ന പ്രതിഭാ പാട്ടീല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഡോ. കരണ്‍സിങ്ങാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദലൈലാമ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചൈനയുടെ എതിര്‍പ്പ് നേരത്തെ തന്നെ ഇന്ത്യയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഉഭയകക്ഷി അതിര്‍ത്തി സംഭാഷണത്തില്‍നിന്ന് ചൈന മാറിയത്. ആത്മീയ നേതാവ് ദലൈലാമ പങ്കെടുക്കുന്നതിനെ ചോദ്യംചെയ്ത ചൈനീസ് അധികൃതരുടെ നിലപാടിനെ ലാമയുടെ പ്രതിനിധി ടെംവ ത്ഷേറിങ് ശക്തിയായി വിമര്‍ശിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യ-ചൈന ചര്‍ച്ച മാറ്റി വെച്ചു

November 28th, 2011

dalai-lama-epathram

ന്യൂഡല്‍ഹി: ചൈനയും ഇന്ത്യയും തമ്മില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കാനിരുന്ന അതിര്‍ത്തി തര്‍ക്ക ചര്‍ച്ചമാറ്റി വെച്ചു. ദലൈലാമക്ക് ഇന്ത്യയില്‍ സന്ദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ചൈന ചര്‍ച്ചയില്‍ നിന്നും പിന്മാറിയത്‌. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള ബുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദലൈലാമക്ക് അനുവാദം നല്‍കരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദലൈലാമ ആത്മീയ നേതാവാണെന്നും അതിനാല്‍ അദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നാണ്‌ ഇന്ത്യയുടെ നിലപാട്. അഭ്യര്‍ഥന ഇന്ത്യ തള്ളിയത് ചൈനീസ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച മാറ്റിവെക്കേണ്ടി വരുന്നത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചില്ലറ വ്യാപാരം വിദേശ കുത്തകള്‍ക്ക് കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത

November 27th, 2011

Manmohan-Singh-epathram
ന്യൂഡല്‍ഹി: വിദേശ കുത്തക കമ്പനികള്‍ക്ക് ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയില്‍ കടന്നുകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ പ്രതിഷേധങ്ങളുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്‌ വന്നതോടൊപ്പം കോണ്‍ഗ്രസില്‍നിന്നു തന്നെ അപശബ്ദമുയരുന്നു. പ്രധാനമന്ത്രി മന്മോഹന്‍ സിംഗാണ് വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുന്നതിന് ഏറ്റവും മുന്‍പന്തിയില്‍, അദ്ദേഹത്തിനൊപ്പം ധനമന്ത്രി പ്രണാബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി ചിദംബരം, കമല്‍നാഥ് ശരത് പവാര്‍ നില്‍ക്കുമ്പോള്‍ ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തുള്ളത് പ്രതിരോധ മന്ത്രി ഇ. കെ. ആന്‍റണി, ജയറാം രമേശ്‌ എന്നിവര്‍ രംഗത്തുണ്ട്. പക്ഷെ പ്രധാന മന്ത്രിയുടെ ശക്തമായ ആവശ്യപ്രകാരം ഇവര്‍ രണ്ടുപേരും വഴങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചില്ലറ വ്യാപാരം വിദേശ കുത്തകകള്‍ക്ക്; ഏഴു സംസ്ഥാനങ്ങള്‍ തയ്യാര്‍
Next »Next Page » കിരണ്‍ ബേദിക്കെതിരേ കേസെടുക്കണമെന്ന് കോടതി »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine