ന്യൂഡല്‍ഹി: ചില്ലറ വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉറപ്പിച്ചു പറഞ്ഞു. ഏറെ അലോചിച്ചെടുത്ത തീരുമാനമാണിത്. ചില്ലറ വ്യാപാരത്തിലെ കേന്ദ്രമന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കില്ല. നടപ്പാക്കാതിരിക്കാന്‍ അവര്‍ക്ക് മുന്നില്‍ വഴികളുണ്ട്. കര്‍ഷകനും തൊഴിലന്വേഷകനും ഉപഭോക്താവിനും പ്രയോജനപ്പെടുന്ന തീരുമാനമാണിതെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിസംബോധനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ ഘടകകക്ഷികളില്‍ നിന്നും എതിര്‍പ്പുകള്‍ക്ക് ഉയരുന്ന സാഹചര്യത്തില്‍ വഴങ്ങിക്കൊടുക്കാന്‍ സാധ്യമല്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, സാമ്പത്തികം