ഭൂകമ്പം : സിക്കിമില്‍ മരണം 92

September 20th, 2011

sikkim-earthquake-epathram

ഗാംഗ്ടോക് : ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ മംഗന്‍ കഴിഞ്ഞുള്ള പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ഗാംഗ്ടോക് മുതല്‍ മംഗന്‍ വരെയുള്ള റോഡുകളില്‍ നിന്നും തടസങ്ങള്‍ ഏറെ കഷ്ട്ടപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈന്യം നീക്കം ചെയ്തത്. ഇതിനിടയില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇത് വരെ ഈ ഭൂകമ്പത്തിന്റെ ഫലമായി മരിച്ചവരുടെ എണ്ണം 92 ആയി. അനേകം പേര്‍ പലയിടത്തായി കുടുങ്ങി കിടക്കുന്നതിനാല്‍ ഇനിയും മരണ സംഖ്യ കൂടുവാനും സാദ്ധ്യതയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിക്കിമില്‍ ഭൂകമ്പം : 18 മരണം

September 18th, 2011

earthquake-epathram

ഗാംഗ്ടോക് : ഗാംഗ്ടോക് നഗരത്തില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ഇന്ന് വൈകീട്ട് ഉണ്ടായ ഭൂമികുലുക്കത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ സിക്കിമിലും, 4 പേര്‍ പശ്ചിമ ബംഗാളിലും, 2 പേര്‍ ബീഹാറിലും, 5 പേര്‍ നെപ്പാളിലുമാണ് കൊല്ലപ്പെട്ടത്‌. റിക്റ്റര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 06:10നാണ് തുടങ്ങിയത്. ഇതിന്റെ അലകള്‍ ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ബീഹാറില്‍ ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍ തടസപ്പെട്ടു. ഗതാഗതം താറുമാറായി. അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.ഇനിയും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു

September 16th, 2011

indira-gandhi-international-airport-flooded-epathram

ന്യൂഡല്‍ഹി : തലസ്ഥാന നഗരിയില്‍ കനത്ത മഴ തുടരുന്നു. തുടര്‍ച്ചയായ മഴ മൂലം പലയിടത്തും വെള്ളം പൊങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് മുഴുവന്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 117 മില്ലീമീറ്റര്‍ മഴയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ ലഭിച്ചത്. ഇത് 1959 ലെ റിക്കോര്‍ഡാണ് ഭേദിച്ചത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ വെള്ളം പൊങ്ങി പ്രവര്‍ത്തനം തടസ്സപ്പെട്ടു. യാത്രക്കാരെയും അവരുടെ ലഗ്ഗേജും അന്താരാഷ്‌ട്ര ലോബിയിലേക്ക് തിരിച്ചു വിടേണ്ടി വന്നു. എന്നാല്‍ വിമാനങ്ങള്‍ ഒന്നും തന്നെ റദ്ദ്‌ ചെയ്യേണ്ടി വന്നില്ല എന്ന് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു

September 9th, 2011

delhi-rain-epathram

ന്യൂഡല്‍ഹി : കനത്ത മഴയില്‍ കുളിച്ച ഡല്‍ഹിയില്‍ വെള്ളം പൊങ്ങിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് ഓവുചാലുകള്‍ തടസ്സപ്പെട്ടതാണ് വെള്ളം പൊങ്ങാന്‍ കാരണമായത്‌. നെരാലയിലെ ഒരു ആശുപത്രിയുടെ തകര്‍ന്നു വീണ മതിലിനകത്ത് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. ഇതില്‍ ഒരു ബാലിക മരണപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഴ കനത്തു; തീവണ്ടികള്‍ മുടങ്ങി

June 19th, 2011

rain-disrupt-trains-epathram

രത്നഗിരി : കനത്ത മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം മുടങ്ങി കൊങ്കണ്‍ റെയില്‍ പാതയില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തീവണ്ടി പാളം സംരക്ഷിക്കുന്ന ഒരു മതില്‍ തകര്‍ന്നത്‌ 11 തീവണ്ടികളെ ബാധിച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 4 വണ്ടികള്‍ റദ്ദ്‌ ചെയ്തു. രണ്ടെണ്ണം പാതി വഴിയില്‍ നിര്‍ത്തലാക്കി. അഞ്ചു വണ്ടികള്‍ ഗതി മാറ്റി വിടേണ്ടി വന്നു.

തിരിച്ചു വിട്ട വണ്ടികളില്‍ തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്‌, കൊച്ചുവേളി ലോകമാന്യ തിലക് ടെര്‍മിനസ് മുംബൈ, കൊച്ചുവേളി ഡെഹറാഡൂണ്‍ മെയില്‍, എറണാകുളം പൂനെ എന്നീ തീവണ്ടികളും ഉള്‍പ്പെടും. മംഗലാപുരം ലോകമാന്യ തിലക് ടെര്‍മിനസ് പാസഞ്ചര്‍ റദ്ദ്‌ ചെയ്ത വണ്ടികളില്‍ പെടുന്നു.

രത്നഗിരിയില്‍ പെട്ട് പോയ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 10722 എന്ന അടിയന്തിര സഹായ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

7 of 9678»|

« Previous Page« Previous « ട്രെയിനില്‍ ബോംബ് കണ്ടെത്തി, വന്‍ ദുരന്തം ഒഴിവായി
Next »Next Page » സംജൌത്ത എക്സ്പ്രസ്‌ : സ്വാമി അസീമാനന്ദയ്ക്കെതിരെ കുറ്റപത്രം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine