ഫത്തേപ്പൂര്‍ : അതിശൈത്യത്തില്‍ ഉഴലുന്ന ഉത്തരേന്ത്യയില്‍ 6 പേര്‍ കൂടി മരണമടഞ്ഞതോടെ ഈ ശീതകാലത്തെ മരണ സംഖ്യ 165 ആയി. ന്യൂഡല്‍ഹിയില്‍ ഇന്നലെ 5.3 ഡിഗ്രി കുറഞ്ഞ താപനില രേഖപ്പെടുത്തിയപ്പോള്‍ കൂടിയ താപനില രേഖപ്പെടുത്തിയത് 18.7 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ലയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ ഇന്നലെ രാത്രി മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനിലയായ 2 ഡിഗ്രി സെല്‍ഷ്യസ് നജീബബാദ് രേഖപ്പെടുത്തി. കാശ്മീരിലെ കാര്‍ഗില്‍ മൈനസ് 19.6 ഡിഗ്രി ആയിരുന്നു തണുപ്പ്.