ചെന്നൈ: ജയലളിതയുടെ ഉറ്റതോഴി ശശികലയേയും അവരുടെ ഭര്‍ത്താവ് എം. നടരാജനേയും വളര്‍ത്തുമകന്‍ വി.എന്‍. സുധാകരനെയും മറ്റു 11 ബന്ധുക്കളെയും എ.ഡി.എം.കെയില്‍നിന്നു പുറത്താക്കിയതായി ജയലളിത പറഞ്ഞു. മുന്‍ എം.പി: ടി.ടി.വി. ദിനകരന്‍, ജെ.ജെ. ടിവിയുടെ നടത്തിപ്പുകാരനായിരുന്ന വി. ഭാസ്‌കരന്‍, മിഡാസ് ഡിസ്‌റ്റിലറി എം.ഡി. മോഹന്‍, എസ്. വെങ്കടേഷ്, രാവണന്‍, എം. രാമചന്ദ്രന്‍, കുളത്തുംഗന്‍, രാജരാജന്‍, ദിവാകര്‍, ‘ജയലളിത ഫോറം’ മുന്‍ സെക്രട്ടറി വി. മഹാദേവന്‍, സഹോദരന്‍ തങ്കമണി എന്നിവരെയാണ് പുറത്താക്കിയത്. എ.ഡി.എം.കെയുടെ നിര്‍വാഹകസമിതി അംഗമാന് ശശികല. ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരിയെന്ന് അറിയപ്പെട്ടിരുന്ന ശശികലയെ പുറത്താക്കിയത് തമിഴ് രാഷ്ട്രീയത്തില്‍ ഏറെ ഒച്ചപ്പാടുകള്‍ക്കും അട്ടിമറിക്കും സാധ്യതയുണ്ട്. ‘കൊട്ടാരവിപ്ലവ’ത്തിലൂടെ ജയലളിതയെ പുറത്താക്കാനും നടരാജനെ മുഖ്യമന്ത്രിപദത്തില്‍ അവരോധിക്കാനും ശശികലയും ബന്ധുക്കളും നീക്കം നടത്തിയതിന് പ്രതികാരമാണ് ഈ പുറത്താക്കല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം