മുംബൈ: രാജ്യത്ത് സുശക്തമായ ലോക്പാല്‍ ബില്‍ ഇല്ലെങ്കില്‍ നിരാഹാരസമരം എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന അണ്ണ ഹസാരെയുടെ സമരവേദി ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റാന്‍ സാധ്യത. മുംബൈയിലെ ആസാദ് മൈതാനം സമരത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഹസാരെ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അതിശൈത്യമാണ് വേദി മാറ്റാന്‍ ഹസ്സരെയേ പ്രേരിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ ഡിസംബര്‍ 27-ന് നിരാഹാരം നടത്തുമെന്നാണ് ഹസാരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥ നല്ലതാണെങ്കില്‍ വേദി മാറ്റില്ല. കോര്‍കമ്മിറ്റി അംഗം അരവിന്ദ് കെജ്‌രിവാള്‍ ആണ് യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.