ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു

September 16th, 2011

indira-gandhi-international-airport-flooded-epathram

ന്യൂഡല്‍ഹി : തലസ്ഥാന നഗരിയില്‍ കനത്ത മഴ തുടരുന്നു. തുടര്‍ച്ചയായ മഴ മൂലം പലയിടത്തും വെള്ളം പൊങ്ങി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് മുഴുവന്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മണിക്കൂറില്‍ 117 മില്ലീമീറ്റര്‍ മഴയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ ലഭിച്ചത്. ഇത് 1959 ലെ റിക്കോര്‍ഡാണ് ഭേദിച്ചത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ വെള്ളം പൊങ്ങി പ്രവര്‍ത്തനം തടസ്സപ്പെട്ടു. യാത്രക്കാരെയും അവരുടെ ലഗ്ഗേജും അന്താരാഷ്‌ട്ര ലോബിയിലേക്ക് തിരിച്ചു വിടേണ്ടി വന്നു. എന്നാല്‍ വിമാനങ്ങള്‍ ഒന്നും തന്നെ റദ്ദ്‌ ചെയ്യേണ്ടി വന്നില്ല എന്ന് അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കനത്ത മഴ : ബാലിക കൊല്ലപ്പെട്ടു

September 9th, 2011

delhi-rain-epathram

ന്യൂഡല്‍ഹി : കനത്ത മഴയില്‍ കുളിച്ച ഡല്‍ഹിയില്‍ വെള്ളം പൊങ്ങിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ അനുഭവപ്പെട്ട ശക്തമായ മഴയെ തുടര്‍ന്ന് ഓവുചാലുകള്‍ തടസ്സപ്പെട്ടതാണ് വെള്ളം പൊങ്ങാന്‍ കാരണമായത്‌. നെരാലയിലെ ഒരു ആശുപത്രിയുടെ തകര്‍ന്നു വീണ മതിലിനകത്ത് സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി. ഇതില്‍ ഒരു ബാലിക മരണപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഴ കനത്തു; തീവണ്ടികള്‍ മുടങ്ങി

June 19th, 2011

rain-disrupt-trains-epathram

രത്നഗിരി : കനത്ത മഴയെ തുടര്‍ന്ന് തീവണ്ടി ഗതാഗതം മുടങ്ങി കൊങ്കണ്‍ റെയില്‍ പാതയില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തീവണ്ടി പാളം സംരക്ഷിക്കുന്ന ഒരു മതില്‍ തകര്‍ന്നത്‌ 11 തീവണ്ടികളെ ബാധിച്ചതായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 4 വണ്ടികള്‍ റദ്ദ്‌ ചെയ്തു. രണ്ടെണ്ണം പാതി വഴിയില്‍ നിര്‍ത്തലാക്കി. അഞ്ചു വണ്ടികള്‍ ഗതി മാറ്റി വിടേണ്ടി വന്നു.

തിരിച്ചു വിട്ട വണ്ടികളില്‍ തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്‌, കൊച്ചുവേളി ലോകമാന്യ തിലക് ടെര്‍മിനസ് മുംബൈ, കൊച്ചുവേളി ഡെഹറാഡൂണ്‍ മെയില്‍, എറണാകുളം പൂനെ എന്നീ തീവണ്ടികളും ഉള്‍പ്പെടും. മംഗലാപുരം ലോകമാന്യ തിലക് ടെര്‍മിനസ് പാസഞ്ചര്‍ റദ്ദ്‌ ചെയ്ത വണ്ടികളില്‍ പെടുന്നു.

രത്നഗിരിയില്‍ പെട്ട് പോയ യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 10722 എന്ന അടിയന്തിര സഹായ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിരാഹാരം : ചന്ദ്രബാബു നായിഡുവിന്റെ നില വഷളായി

December 21st, 2010

chandrababu-naidu-hunger-strike-epathram

കൃഷി നാശം മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക്‌ അര്‍ഹമായ സഹായം നല്‍കണം എന്ന ആവശ്യവുമായി ആന്ധ്ര പ്രദേശ്‌ പ്രതിപക്ഷ നേതാവും തെലുഗു ദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എന്‍. ചന്ദ്ര ബാബു നായിഡു നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതായി ഡോക്ടര്‍ അറിയിച്ചു. നിരാഹാര സമരം തുടരുകയാണെങ്കില്‍ ഖരമായോ ദ്രാവകമായോ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്ന നായിഡുവിന്റെ നില ഇനിയും വഷളാവും എന്നാണ് സൂചന. വിദഗ്ദ്ധ നിരീക്ഷണത്തിനായി അദ്ദേഹത്തെ ഹൈദരാബാദ് നിസാം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു ആറംഗ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് നായിഡു ഇപ്പോള്‍.

കാല വര്‍ഷ ക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം അപര്യാപ്തമാണ് എന്നതില്‍ പ്രതിഷേധിച്ചാണ് നായിഡു അനിശ്ചിത കാല നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മെക്സിക്കോ ഉരുള്‍പൊട്ടലില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു

September 30th, 2010

mexico-landslide-epathram

മെക്സിക്കോ സിറ്റി : കനത്ത മഴയെ തുടര്‍ന്ന് നടന്ന ഉരുള്‍ പൊട്ടലില്‍ മെക്സിക്കോയില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മുന്നൂറോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടു പോയതായി അധികൃതര്‍ അറിയിച്ചു. ഒവക്സാക്ക സംസ്ഥാനത്ത് ഒരു മലയിടിഞ്ഞതാണ് ഇത്രയേറെ പേര്‍ മരിക്കാന്‍ ഇടയായത്. സൈനികരും ദുരിതാശ്വാസ പ്രവര്‍ത്തകരും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട് എന്ന് പ്രസിഡണ്ട് ഫെലിപ് കാല്‍ദേറോണ്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

8 of 10789»|

« Previous Page« Previous « ഇറോം ഷര്‍മിളയുടെ ആരോഗ്യനില ഗുരുതരം
Next »Next Page » ഗെയിംസ് സുരക്ഷാ വീഴ്ച : ആരോപണം തട്ടിപ്പ്‌ »



  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine