ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുഷമ സ്വരാജ്

December 18th, 2012

ന്യൂഡെല്‍ഹി: ബലാത്സംഗക്കേസിലെ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്. ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം പാര്‍ളമെന്റില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തി വച്ച് വിഷയം ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി സംഭവത്തെ കുറിച്ച് പ്രസ്ഥാവന നടത്തണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ വനിതാ എം.പി.മാര്‍ ഡെല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് അംഗം ഗിരിജാ വ്യാസും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് പെടോളിങ്ങിലെ അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ചയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാനഭംഗ കേസുകളില്‍ വളരെ വേഗം തീര്‍പ്പാക്കി ശിക്ഷ വിധിക്കുവാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

December 17th, 2012

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഡല്‍ഹിയിലെ വസന്ത് വിഹാര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം സിനിമ കണ്ടതിനു ശേഷം സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് പോകുവാന്‍ ബസ്സില്‍ കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഇവരെ ഉപദ്രവിക്കുവാന്‍ അഞ്ചംഗ സംഘം ശ്രമിച്ചു. ഇത് തടയുവാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദ്ദിച്ച് അവശാനാക്കുകയും പെണ്‍കുട്ടിയെ ബലാ‍ത്സംഗം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇരുവരേയും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നമസ്തേ പറഞ്ഞ് ആങ് സാന്‍ സൂചി ഇന്ത്യയില്‍ എത്തി

November 13th, 2012

aung-san-suu-kyi-epathram

ന്യൂഡല്‍ഹി: മ്യാന്‍‌മറിലെ ജനാധിപത്യ പോരാളി ആങ് സാന്‍ സൂ‍ചി ഇന്ത്യാ സന്ദര്‍ശനത്തിനെത്തി.  യാങ്കോണില്‍ നിന്നും പ്രത്യേക വിമാനത്തില്‍ എത്തിയ സൂചി നമസ്തേ പറഞ്ഞു കൊണ്ടായിരുന്നു വിമാനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയത്. നാലു പതിറ്റാണ്ടിനു ശേഷമാണ് സൂചി ഇന്ത്യയില്‍ എത്തുന്നത്. ജവഹര്‍ ലാല്‍ നെഹൃവിന്റെ ജന്മ ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നതിനായാണ് സൂചി എത്തിയിരിക്കുന്നത്.

ഈ മാസം 18 വരെ നീളുന്ന സന്ദര്‍ശനത്തില്‍ സൂചി പഠിച്ചിരുന്ന ലേഡി ശ്രീറാം കോളേജ് സന്ദര്‍ശിക്കും. 1964-ല്‍  പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത് ഇവിടെ നിന്നുമാണ്. ആ കാലഘട്ടത്തില്‍ സൂചിയുടെ അമ്മ മ്യാന്മറിന്റെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങ്, ഉപരാഷ്ട്രപതി ഹമീദ് അന്‍‌സാരി, ലോക്‍സഭാ സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങിയവരുമായി സൂചി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ പാര്‍ളമെന്റും സന്ദര്‍ശിക്കും. മോഹന്‍‌ദാസ് കരം ചന്ദ് ഗാന്ധി, ജവ‌ഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ സമാധി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്യും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മോഡിയുടെ പ്രസ്താവന വൈകല്യത്തിന്റെ ലക്ഷണം : ബൃന്ദ

October 31st, 2012

BRINDA-Karat-epathram

ന്യൂഡൽഹി : കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി ശശി തരൂരിന്റെ പത്നിയെ അപമാനിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് എന്ന് സി. പി. എം. നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീ എന്ന നിലയിലും ഇന്ത്യൻ പൌര എന്ന നിലയിലും താൻ മോഡിയുടെ പ്രസ്താവനയെ പൂർണ്ണമായി അപലപിക്കുന്നു. രോഗാതുരമായ ഒരു മനസ്സിൽ നിന്നു മാത്രമേ ഇത്തരം ഒരു പ്രസ്താവന വരികയുള്ളൂ. ഇവരുടെ ആർ. എസ്. എസ്. പ്രത്യയശാസ്ത്രം പഠിപ്പിച്ചു വിടുന്നതാണോ ഇതൊക്കെ എന്നും ബൃന്ദ ചോദിച്ചു. മോഡിയുടെ പ്രത്യയ ശാസ്ത്രം എന്താണ് എന്ന് ഇപ്പോൾ ലോകം മുഴുവൻ അറിയും. അത് സ്ത്രീ വിരുദ്ധവും, ജന വിരുദ്ധവും, ജനാധിപത്യ വിരുദ്ധവും ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇത്തരക്കാരെ വെച്ചു പൊറുപ്പിക്കുന്നതിലൂടെ ബി. ജെ. പി. യുടെ നിലപാടും വ്യക്തമായിരിക്കുകയാണ് എന്ന് അവർ ചൂണ്ടിക്കാട്ടി.

ഒരു കോൺഗ്രസ് മന്ത്രി ക്രിക്കറ്റിൽ നിന്നും കോടികൾ ഉണ്ടാക്കുകയും അത് പിടിക്കപ്പെട്ടപ്പോൾ 50 കോടിയുടെ ഉടമയായ സ്ത്രീയുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് പാർലമെന്റിൽ പറയുകയും ചെയ്തു എന്ന് മോഡി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. അപ്പോൾ പിന്നെ 50 കോടിയുടെ ഗേൾഫ്രണ്ടാണോ അവർ എന്നായിരുന്നു മോഡിയുടെ പരിഹാസം.

സുനന്ദാ പുഷ്ക്കർ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിച്ചതിനെ തുടർന്നുണ്ടായ വിവാദം 2010ൽ വിദേശ കാര്യ സഹ മന്ത്രി ആയിരുന്ന ശശി തരൂരിന്റെ രാജിയിൽ കലാശിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിന് റാണി മുഖര്‍ജിയുടെ സഹോദരന്‍ അറസ്റ്റില്‍

October 16th, 2012

violence-against-women-epathram

അന്ധേരി: യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ സഹോദരന്‍ രാജ മുഖര്‍ജിയെ അറസ്റ്റു ചെയ്തു. ഒരു തിരക്കഥ ചര്‍ച്ച ചെയ്യാന്‍ റാണിയെ സമീപിച്ചതായിരുന്നു യുവതി. എന്നാല്‍ തന്റെ പുതിയ ചിത്രമായ അയ്യയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ സഹോദരനോട് പറയുവാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് തിരക്കഥ പറയുവാന്‍ എത്തിയ തന്നെ രാജ അന്ധേരിയിലെ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടു പോകും വഴി കാറില്‍ വെച്ച് പീഢിപ്പിക്കുവാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വീട്ടിലെത്തിയ യുവതി മാതാപിതാക്കളോട് കാര്യം വിശദീകരിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ പരാതി പ്രകാരം രാജയെ പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

20 of 361019202130»|

« Previous Page« Previous « വി.എസിനു വീണ്ടും സി.പി.എം കേന്ദ്രകമ്മറ്റിയുടെ പരസ്യ ശാസന
Next »Next Page » ഫസീഹ് മഹ്മൂദിനെ അറസ്റ്റ് ചെയ്തു » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine