എം.എല്‍.എ. ബലാല്‍സംഗം ചെയ്ത കുട്ടിക്ക് ചുറ്റും രാഷ്ട്രീയ സര്‍ക്കസ്‌

January 17th, 2011

banda-girl-epathram

ബാന്‍ഡ : ഭരണ പക്ഷ എം. എല്‍. എ. ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ ചുറ്റി പറ്റി നടന്നു വരുന്ന രാഷ്ട്രീയ സര്‍ക്കസ്‌ മൂലം പെണ്‍കുട്ടിയും കുടുംബവും വന്‍ ദുരിതം അനുഭവിക്കുന്നു. മോഷണ ശ്രമം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച പെണ്‍കുട്ടിയെ മാദ്ധ്യമ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മോചിപ്പിച്ചതായിരുന്നു. എന്നാല്‍ ബി. എസ്. പി. എം. എല്‍. എ. യ്ക്കെതിരെയുള്ള  മൊഴി പെണ്‍കുട്ടിയെ സ്വാധീനിച്ച് മാറ്റുന്നത് തടയാന്‍ എന്നും പറഞ്ഞു സമാജ് വാദി പാര്‍ട്ടി തങ്ങളുടെ രണ്ട് എം. എല്‍. എ. മാരെ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ തന്നെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്. ബി. ജെ. പി., കോണ്ഗ്രസ് എം. എല്‍. എ. മാരും സ്ഥലത്ത് തമ്പടിച്ച് തങ്ങളാല്‍ ആവും വിധം രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമത്തിലാണ്. ബി. ജെ. പി. യുടെ സ്മൃതി ഇറാനി ഇടയ്ക്കിടെ ഇവിടെ സന്ദര്‍ശനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നുണ്ട്. ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ 160 പോലീസുകാരെ പെണ്‍കുട്ടിയുടെ വീടിനു ചുറ്റും കുട്ടിയുടെ “സുരക്ഷയ്ക്കായി” നിര്‍ത്തിയിട്ടുമുണ്ട്.

തന്നെ പറ്റി ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്കെതിരെ പ്രതികാരം ചെയ്യും എന്ന എം. എല്‍. എ. യുടെ ഭീഷണി നിലവിലുണ്ട്.

രാഷ്ട്രീയക്കാരുടെ ഈ സര്‍ക്കസില്‍ നിന്നും എങ്ങനെയും പുറത്തു കടക്കണം എന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കരുതുന്നത് എങ്കിലും ഇതിനു മായാവതി സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പെണ്‍കുട്ടിയുടെ അന്തസ്സിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടമാണ് തെരഞ്ഞെടുപ്പ്‌ അടുത്ത് വരുന്ന വേളയില്‍ എല്ലാവരുടെയും നോട്ടം.

17 കാരിയായ ദളിത്‌ പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 12നാണ് പോലീസ്‌ ബി. എസ്. പി. എം. എല്‍. എ. പുരോഷം നരേഷ്‌ ദ്വിവേദിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തി എന്ന കുറ്റത്തിന് അറസ്റ്റ്‌ ചെയ്ത് ജയിലില്‍ അടച്ചത്‌. എന്നാല്‍ തന്നെ എം. എല്‍. എ. ഡിസംബര്‍ 10 നും 11നും രണ്ടു തവണ ബലാല്‍സംഗം ചെയ്ത് എന്ന് കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസില്‍ പിടിക്കപ്പെട്ട കുട്ടി ഒരു മാസത്തോളം ജെയിലില്‍ കിടയ്ക്കെണ്ടാതായി വന്നു. മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. 

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

മിസ്. സൗത്ത് ഇന്ത്യ പട്ടം ശുഭ ഫുത്തേല യ്ക്ക്

November 7th, 2010

miss-south-india-shubha-epathram

കൊച്ചി :  ശുഭ ഫുത്തേല തെക്കേ ഇന്ത്യ യുടെ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നര മണിക്കൂര്‍ നീണ്ട  പോരാട്ട ത്തില്‍ നാലു സംസ്‌ഥാന ങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട  പതിനഞ്ച് സുന്ദരിമാരെ പിന്തള്ളി യാണു കര്‍ണ്ണാടക യില്‍ നിന്നുള്ള  ശുഭ ഫുത്തേല  ഹെയ്‌റോമാക്‌സ് മിസ്.സൗത്ത് ഇന്ത്യ കിരീടം ചൂടിയത്‌.

തനിക്കു സൗന്ദര്യം ഉണ്ടോ എന്ന്‌ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനു മറുപടി യായി അമ്മയാണ്‌ തന്നിലെ സൗന്ദര്യം കണ്ടെത്തിയതും അമ്മയുടെ പ്രേരണ യിലാണ്‌ ആദ്യ മത്സരം മുതല്‍ മിസ്‌.സൗത്ത്‌ ഇന്ത്യാ മത്സരം വരെ താന്‍ എത്തിയതെന്നുമായിരുന്നു ശുഭയുടെ മറുപടി. വനിത ഹരാസ്‌മെന്‍റ് നിയമം ആവശ്യമാണോ എന്ന ചോദ്യത്തിന്‌ എല്ലാവരും ‘യെസ്‌’  മറുപടി നല്‍കിയപ്പോള്‍ ‘ബിഗ്‌ നോ’ എന്ന്‌ ഉത്തരം പറഞ്ഞു ശുഭ വ്യത്യസ്‌തമായി. നിയമമല്ല സമൂഹത്തിന്‍റെ നിലപാടാണ്‌ മാറേണ്ടത് എന്നായിരുന്നു ശുഭയുടെ മറുപടി.
 
 
കേരളത്തിന്‍റെ ഗീതു ക്രിസ്റ്റി ഫസ്റ്റ് റണ്ണറപ്പും ആന്ധ്ര ക്കാരി നികിതാ നാരായണ്‍ സെക്കന്‍റ് റണ്ണറപ്പുമായി. ഫസ്റ്റ് റണ്ണറപ്പ് പട്ടം നേടിയ ഗീതു ക്രിസ്റ്റി കഴിഞ്ഞ വര്‍ഷത്തെ മിസ്.കേരള മത്സര ത്തിലെ നേട്ടം ആവര്‍ത്തിക്കുക യായിരുന്നു.
 
മറ്റു പട്ടങ്ങള്‍ നേടിയത്: മിസ്. ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ടാലണ്ടഡ് – പ്രിയങ്ക മോഹന്‍ (കേരളം) മിസ്. ബ്യൂട്ടിഫുള്‍ സ്‌മൈല്‍ -ഐശ്വര്യ മുരളീധരന്‍ (കേരളം) മിസ്. ബ്യൂട്ടിഫുള്‍ ഫേസ് – ഗീതു ക്രിസ്റ്റി, മിസ്. ബ്യൂട്ടിഫുള്‍ ഐസ് – മേഘ ചവാന്‍ (തമിഴ്‌നാട്), മിസ്. കണ്‍ജീനിയാലിറ്റി, മിസ്. ബ്യൂട്ടിഫുള്‍ സ്‌കിന്‍ – നികിതാ നാരായണ്‍ (ആന്ധ്ര) മിസ്. ക്യാറ്റ്‌വാക് –  കൃതിക മാത്യു (ആന്ധ്ര), മിസ്. പെര്‍ഫെക്ട് ടെന്‍ – ദിവ്യ എം. എസ് (ആന്ധ്ര).

- pma

വായിക്കുക: ,

1 അഭിപ്രായം »

ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം

November 3rd, 2010

irom-sharmila-chanu-epathram

ഇംഫാല്‍ : 28 കാരിയായ ഒരു യുവതിക്ക്‌ കരുത്തുറ്റ ഇന്ത്യന്‍ സൈന്യത്തിന് എതിരെ എന്ത് ചെയ്യാനാവും? നവംബര്‍ 2, 2000ന് ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ഒരു ബസ്‌ സ്റ്റാന്‍ഡ് ആക്രമിച്ച് തന്റെ നാട്ടിലെ 10 സാധാരണ പൌരന്മാരെ നിഷ്ക്കരുണം വധിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ ഇറങ്ങി തിരിച്ച ഇറോം ഷാനു ഷര്‍മിളയെ  പറ്റി എല്ലാവരും ഇതാണ് കരുതിയത്‌. അന്ന് തുടങ്ങിയ ഗാന്ധിയന്‍ നിരാഹാര സമരം ഇന്ന് പത്തു വര്ഷം തികയുമ്പോള്‍ മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഷര്‍മിളയുടെ ഈ പ്രതിരോധം, സൈന്യത്തിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കുന്ന എ. എഫ്. എസ്. പി. എ. എന്ന കരി നിയമത്തിന് എതിരെ മാത്രമല്ല, ഭരണകൂടം സ്വയം അകപ്പെട്ടിരിക്കുന്ന ഹിംസാത്മക പത്മവ്യൂഹത്തിന് നേരെയുള്ള ശക്തമായ വെല്ലുവിളി കൂടിയാണ്.

സംശയം ഉള്ള ആരെയും അറസ്റ്റ്‌ ചെയ്യാനോ വെടി വെച്ചു കൊല്ലാനോ സൈന്യത്തിന് അധികാരം നല്‍കുന്ന കരി നിയമമാണ് ആംഡ്‌ ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്റ്റ്‌ (Armed Forces Special Powers Act – AFSPA).

1980ല്‍ ഷര്‍മിളയ്ക്ക് വെറും 8 വയസുള്ളപ്പോള്‍ മണിപ്പൂരില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതാണ്. അതിര്‍ത്തി കടന്നു വന്ന ഒരു സംഘം ഒരു സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയതിനു പ്രതികാരമായി ഇംഫാലില്‍ അഴിഞ്ഞാടിയ അസം റൈഫിള്‍സിലെ സൈനികര്‍ നടത്തിയ കൂട്ടക്കൊലയാണ് ഷര്‍മിളയെ ഐതിഹാസികമായ ഈ സമരത്തിന്‌ പ്രേരിപ്പിച്ചത്.

അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സിദ്ധാന്തം ലോകത്തിന് കാഴ്ച വെച്ച രാഷ്ട്രം പക്ഷെ പ്രതികരിച്ചത് ഷര്‍മിളയെ ആത്മഹത്യാ ശ്രമത്തിന് അറസ്റ്റ്‌ ചെയ്തു കൊണ്ടായിരുന്നു. അറസ്റ്റ്‌ ചെയ്ത് ജവഹര്‍ ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷര്‍മിള കഴിഞ്ഞ പത്തു വര്‍ഷത്തില്‍ ഭൂരിഭാഗവും ചിലവഴിച്ചത് ഇവിടെ തന്നെ. തന്നെ കണ്ടാല്‍ മകളുടെ മനക്കരുത്ത് ചോര്‍ന്നു പോയാലോ എന്ന ഭയം മൂലം ഷര്‍മിളയുടെ അമ്മ ഇറോം സഖി കഴിഞ്ഞ പത്തു വര്‍ഷമായി മകളെ ഒരു നോക്ക് കാണാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ്.

താന്‍ ഓരോ തവണ ആഹാരം കഴിക്കുമ്പോഴും ഷര്‍മിളയെ ഓര്‍ക്കുന്നു. ഷര്‍മിള യുടെ സമരം വിജയിക്കുന്ന അന്ന് ഞാന്‍ അവള്‍ക്ക് പാലൂട്ടും. ശര്‍മ്മിള മണിപ്പൂരിലെ ഓരോ അമ്മയുടെയും മകളാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യന്‍ ഭരണകൂടം ഷര്‍മിളയുടെ മൂക്കിലൂടെ ബലമായി വിറ്റാമിനുകളും പോഷകങ്ങളും നല്‍കി ജീവിപ്പിച്ചു നിര്‍ത്തിയി രിക്കുകയാണ്. ഷര്‍മിളയുടെ തൂക്കം ഇപ്പോള്‍ വെറും 37 കിലോ മാത്രമാണ്. ആന്തരിക അവയവങ്ങള്‍ മിക്കവാറും പ്രവര്‍ത്തന രഹിതമായി. ആര്‍ത്തവവും നിലച്ചു. മൂക്കിലൂടെയുള്ള ഈ പോഷണം എത്ര വേദനാ ജനകമായിരിക്കും എന്നോര്‍ത്ത് ആ അമ്മ തേങ്ങുമ്പോള്‍ അവര്‍ തനിച്ചല്ല. മണിപ്പൂരിലെ ഓരോ സ്ത്രീയും ആ തേങ്ങലില്‍ പങ്കു ചേരുന്നു.

irom-sharmila-chanu-hospitalized-epathram

ഷര്‍മിള ആശുപത്രിയില്‍

ഷര്‍മിള സത്യഗ്രഹം തുടങ്ങി നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ദിവസം നിരോധിക്കപ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുടെ പ്രവര്‍ത്തക ആണെന്ന് ആരോപിച്ച് മനോരമ എന്ന യുവതിയെ ആസാം റൈഫിള്‍സിലെ സൈനികര്‍ പിടിച്ചു കൊണ്ട് പോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നത്.

ഇതിനെതിരെ മണിപ്പൂരിലെ 12 അമ്മമാര്‍ സ്വയം നഗ്നരായി പ്രതിഷേധിച്ചിട്ടും നിസംഗമായ രാഷ്ട്രം പ്രതികരിച്ചില്ല.

എന്ത് പറഞ്ഞാണ് ഇവര്‍ ഞങ്ങളോട് വോട്ട് ചോദിക്കുന്നത്? ഞങ്ങള്‍ പ്രതിഷേധ സമരം നടത്തി, നഗ്നരായി പ്രതിഷേധിച്ചു. ഞങ്ങള്‍ സ്ത്രീകളാണ്. ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യണം? ഇന്ത്യന്‍ സൈന്യം ഇതു നിമിഷവും ഞങ്ങളെ പിടി കൂടി ബലാല്‍സംഗം ചെയ്യും എന്ന ഭീതിയിലാണ് ഞങ്ങള്‍ കഴിയുന്നത് എന്ന് ഇവര്‍ ആശങ്കയോടെ പറയുമ്പോള്‍ വരാനിരിക്കുന്ന ഒരു വന്‍ സംഘര്‍ഷത്തിന്റെ സൂചനയാവാം അത്.

എന്നാല്‍ എന്നെങ്കിലും നാട്ടില്‍ സമാധാനം തിരികെയെത്തും എന്ന പ്രതീക്ഷ കൈവെടിയാതെ അപ്പോഴും ഇറോം ഷാനു ഷര്‍മിള തന്റെ ഗാന്ധിയന്‍ നിരാഹാര സത്യഗ്രഹം തുടരുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യയെ പോലീസ്‌ പീഡിപ്പിച്ചു

November 1st, 2010

sohrabuddin-kausar-bi-epathram

അഹമ്മദാബാദ്‌ : സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യ കൌസര്‍ ബി യെ വധിക്കുന്നതിന് മുന്‍പ്‌ ഒരു ഫാം ഹൌസില്‍ കൊണ്ട് പോയി പോലീസ്‌ ബലാല്‍സംഗം ചെയ്തു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഒരു മുന്‍ ഭീകര വിരുദ്ധ സ്ക്വാഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ രവീന്ദ്ര മക്വാന ആണ് ഈ ഞെട്ടിക്കുന്ന കഥ സി. ബി. ഐ. ഉദ്യോഗസ്ഥരോട്‌ പറഞ്ഞത്‌. സ്റ്റേഷനില്‍ വെച്ച് ഷെയ്ഖിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയും അവരുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ പോലീസ്‌ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൌസര്‍ ബി പോലീസിനു വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഇവരെ ദൂരെയുള്ള ഒരു ഫാം ഹൌസിലേക്ക് കൊണ്ട് പോയി സബ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ ചൌബെ ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ഇവരെ വീണ്ടും സ്റ്റേഷനില്‍ എത്തിക്കുകയും ഇവരെ വധിക്കുകയുമാണ് ഉണ്ടായത്. അന്ന് വൈകീട്ട് 5 മണിക്ക് ഡി. ജി. വന്‍സാര തന്റെ കീഴുദ്യോഗസ്ഥനെ വിട്ട്‌ വിറക്‌ വാങ്ങിച്ചത്‌ ഇവരുടെ മൃതശരീരം കത്തിച്ചു കളയാന്‍ ആണെന്നും അനുമാനിക്കപ്പെടുന്നു.

kausar-bi-epathram

ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ വലം കൈയ്യായ അമിത്‌ ഷായെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ സമന്‍സ്‌ അയച്ചു വിളിപ്പിച്ചിട്ടും സി. ബി. ഐ. ക്ക് മുന്‍പില്‍ ഹാജരാവാന്‍ കൂട്ടാക്കിയിരുന്നില്ല. ഒളിവിലായിരുന്ന ഇയാള്‍ ഇത്രയും നാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. രണ്ടു ദിവസം മുന്‍പ്‌ ഗുജറാത്ത്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജാമ്യം കിട്ടുന്ന പക്ഷം ഇയാള്‍ തെളിവ്‌ നശിപ്പിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് സി. ബി. ഐ. സുപ്രീം കോടതിയില്‍ വാദിക്കുകയും സുപ്രീം കോടതി ഇയാളോട് നവംബര്‍ 15 വരെ ഗുജറാത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അമിത്‌ ഷാ ഇപ്പോള്‍ മുംബൈയിലാണ് താമസം.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ഇറോം ഷര്‍മിളയുടെ ആരോഗ്യനില ഗുരുതരം

September 25th, 2010
irom-chanu-sharmila-epathram
ഇംഫാല്‍ : പത്തു വര്‍ഷത്തോളമായി നിരാഹാര സമരം നടത്തുന്ന മണിപ്പൂരിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷാനു ഷര്‍മിളയുടെ ആരോഗ്യ നില വഷളായി. മൂക്കിലൂടെ കുഴല്‍ ഇട്ടാണ് ഭക്ഷണം നല്‍കി വരുന്നത്. മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ ആണ് ഷര്‍മിളയുടെ സമരം. നിയമം പിന്‍‌വലിക്കും വരെ സമരം തുടരും എന്നാണ് ഷര്‍മിളയുടെ നിലപാട്.
2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇം‌ഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. വര്‍ഷങ്ങളാ‍യി ഇവര്‍ തുടരുന്ന നിരാഹാര സമരം മൂലം ഇവരുടെ ആരോഗ്യം തീരെ മോശമാണ്.  ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള രവീന്ദ്ര നാഥ ടാഗോര്‍ പുരസ്കാരം ഇറോം ഷര്‍മിളയ്ക്കാണ് ലഭിച്ചത്. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും അമ്പത്തൊന്നു ലക്ഷം രൂപയും അടങ്ങിയതാണ് ഈ പുരസ്കാരം.
എ. എഫ്. എസ്. പി. എ. പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇറോം ഷാനു ഷര്‍മിള നടത്തി വരുന്ന സത്യഗ്രഹം 10 വര്ഷം പൂര്‍ത്തിയാവുന്ന നവംബര്‍ 2ന് ഇംഫാലില്‍ ഒരു വമ്പിച്ച റാലി നടത്തും എന്ന് സി. പി. ഐ. (എം. എല്‍.) അറിയിച്ചിട്ടുണ്ട്.

-

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ട്രെയിനിടിച്ച് ഏഴ് ആനകള്‍ കൊല്ലപ്പെട്ടു
Next »Next Page » മെക്സിക്കോ ഉരുള്‍പൊട്ടലില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine