
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഒരു വനിതയ്‌ക്കു സൈന്യത്തില്‍ ജവാനായി നിയമനം. പതിമൂന്നു ലക്ഷം ജവാന്മാരിലെ ഏക വനിതയാണു ശാന്തി. രണ്ടു കുട്ടികളുടെ അമ്മയായ ശാന്തി ടിഗ്ഗ(35)യ്‌ക്കാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 969 റെയില്‍വേ എന്‍ജിനീയറിംഗ് റെജിമെന്റില്‍ നിയമനം ലഭിച്ചത്.
ഇതിനു മുന്‍പ് യുദ്ധേതര വിഭാഗങ്ങളില്‍ ഓഫീസര്‍ തസ്‌തികയില്‍ മാത്രമായിരുന്നു സ്‌ത്രീകളെ പരിഗണിച്ചിരുന്നത്. ശാരീരിക ക്ഷമതാ പരിശോധനയില്‍ 1.5 കിലോമീറ്റര്‍ നടത്തത്തില്‍ പുരുഷ ഉദ്യോഗാര്‍ഥികളെ പിന്നിലാക്കിയതും 50 മീറ്റര്‍ 12 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയതുമാണ് ശാന്തിക്കു സൈന്യത്തിലേക്കുള്ള വഴിതുറന്നതെന്നു സൈനികവൃത്തങ്ങള്‍ വ്യക്‌തമാക്കി.
പശ്‌ചിമ ബംഗാളിലെ ജല്‍പായ്‌ഗുഡി ജില്ലയിലെ ചാസ്ലാ റെയില്‍വേ സ്‌റ്റേഷനില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനം അനുഷ്‌ഠിച്ചുവരികയായിരുന്നു.
ഭര്‍ത്താവിന്റെ മരണശേഷം 20005ല്‍ റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ച ശാന്തി കഴിഞ്ഞവര്‍ഷം ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ വിംഗില്‍ സന്നദ്ധസേവനം ചെയ്യാന്‍ തയാറായി. സൈന്യത്തില്‍ ഓഫീസര്‍ തസ്‌തികയ്‌ക്കു താഴെ സ്‌ത്രീകള്‍ ജോലിചെയ്യുന്നില്ലെന്ന് അറിഞ്ഞതോടെയാണ് ശാന്തി അതിനായി ശ്രമം തുടങ്ങിയത്. വര്‍ഷങ്ങളായി പുരുഷന്മാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന കരസേനയുടെ സൈനികവിഭാഗത്തിലെ ആദ്യവനിതയെന്ന അപൂര്‍വ ബഹുമതിയാണ് സാപ്പര്‍ ശാന്തി ടിഗ്ഗയെ തേടിയെത്തിയിരിക്കുന്നത്.





മുംബൈ : മോഡലും മറാഠി നടിയുമായ യോഗിത ദാണ്ഡേക്കര്‍ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിനായി രാംലീലാ മൈതാനിയില്‍ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന പേരില്‍ നഗ്നയായി പോസ് ചെയ്തു. തന്റെ ശരീരത്തിന്റെ മുന്‍ ഭാഗത്ത് ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളും പുറകില്‍ ഹസാരയുടെ ചിത്രവും താഴെ ഐ ലൌ ഇന്ത്യ എന്നും പെയ്‌ന്റു ചെയ്തായിരുന്നു നടി പോസ് ചെയ്തത്. ജന പാല്‍ ബില്‍ പാര്‍ളിമെന്റില്‍ പാസാക്കിയാല്‍ താന്‍ നഗ്നയായി ഓടുമെന്നും അവര്‍ പ്രഖ്യാപിച്ചു. നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നടിയുടെ നടപടിയില്‍ ചിലര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വിലകുറഞ്ഞ പ്രചാര വേലകള്‍ മഹത്തരമായ ഒരു ആവശ്യത്തിനായി നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെയേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങളേയും വേദനിപ്പിക്കുമെന്നും സഭ്യമായതും അഹിംസയെ മുറുകെ പിടിക്കുന്നതുമായ രീതിയില്‍ ആയിരിക്കണം പിന്തുണ പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറയുന്നു.
























