മല്ലിക സാരാഭായ് ഗുജറാത്തില്‍ അറസ്റ്റില്‍

September 19th, 2011
mallika_sarabhai-arrested-epathram
അഹമദബാദ്: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലിക സാരാഭായിയേയും മുകുള്‍ സിന്‍‌ഹയേയും ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ അണി നിരത്തി മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നിരാഹാര പന്തലിലേക്ക് മാര്‍ച്ചു നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. താന്‍ അറസ്റ്റിലായത് എന്തിനാണെന്ന് അറിയില്ലെന്നും, മുഖ്യമന്ത്രിക്ക് ഒരു കത്തു നല്‍കുവാന്‍ പുറപ്പെട്ടതെന്നാ‍ണ് തങ്ങളെന്നുമായിരുന്നു മല്ലിക അറസ്റ്റിനു ശേഷം പ്രതികരിച്ചത്. എന്നാല്‍ അനുമതിയില്ലാതെ പ്രകടനം നയിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് ഭാഷ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരായി നല്‍കിയ കേസില്‍ തന്റെ അഭിഭാഷകരെ കൈക്കൂലി നല്‍കി സ്വാധീനിക്കുവാന്‍ മോഡി ചില ഉദ്യോഗസ്ഥര്‍ വഴി ശ്രമിച്ചതായി നേരത്തെ മല്ലിക ആരോപണമുന്നയിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെയെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ നടി നഗ്നയായി

August 29th, 2011
model-goes-topless-epathramമുംബൈ : മോഡലും മറാഠി നടിയുമായ യോഗിത ദാണ്ഡേക്കര്‍ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിനായി രാം‌ലീലാ മൈതാനിയില്‍ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന പേരില്‍  നഗ്നയായി പോസ് ചെയ്തു.  തന്റെ ശരീരത്തിന്റെ മുന്‍ ഭാഗത്ത് ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളും പുറകില്‍ ഹസാരയുടെ ചിത്രവും താഴെ ഐ ലൌ ഇന്ത്യ എന്നും പെയ്‌ന്റു ചെയ്തായിരുന്നു നടി പോസ് ചെയ്തത്. ജന പാല്‍ ബില്‍ പാര്‍ളിമെന്റില്‍ പാസാക്കിയാല്‍ താന്‍ നഗ്നയായി ഓടുമെന്നും അവര്‍ പ്രഖ്യാപിച്ചു. നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നടിയുടെ നടപടിയില്‍ ചിലര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വിലകുറഞ്ഞ പ്രചാര വേലകള്‍ മഹത്തരമായ ഒരു ആവശ്യത്തിനായി നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെയേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങളേയും വേദനിപ്പിക്കുമെന്നും സഭ്യമായതും അഹിംസയെ മുറുകെ പിടിക്കുന്നതുമായ രീതിയില്‍ ആയിരിക്കണം പിന്തുണ പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറയുന്നു.
നേരത്തെ മറ്റു ചില നടികളും ഇത്തരം പബ്ലിസിറ്റി സ്റ്റഡുകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ കിരീടം നേടിയാല്‍  നഗ്നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ എന്ന മുംബൈ മോഡല്‍ പ്രശസ്തി നേടിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ഡ്രാക്കുള” ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ

July 18th, 2011

ഭോപ്പാല്‍: ഡ്രാക്കുളയെപോലെ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ നിന്നും ചോരകുടിക്കുന്നതായി ഭാര്യയുടെ പരാതി. മദ്ധ്യപ്രദേശിലെ ഡാമോ ജില്ലയിലെ ഇരുപത്തിരണ്ടുകാരിയായ ദീപ ആഹിര്‍വാര്‍ എന്ന യുവതിയുടെ ഭര്‍ത്താവായ മഹേഷ് ആഹിര്‍വര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവരുടെ രക്തം കുടിക്കുന്നത്. 2007-ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. രക്തം കുടിച്ചാല്‍ കൂടുതല്‍ ആരോഗ്യം ഉണ്ടാകും എന്ന് പറഞ്ഞ് ദീപയുടെ രക്തം കുടിക്കുവാന്‍ തുടങ്ങി. സിറിഞ്ച് ഉപയോഗിച്ച് കൈത്തണ്ടയില്‍ നിന്നും രക്തം ഊറ്റിയെടുത്ത് കുടിക്കുന്നത്. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയിലും തന്റെ ഭര്‍ത്താവ് രക്തം ഊറ്റിക്കുടിക്കുന്നത് തുടര്‍ന്നിരുന്നു എന്നാണ് യുവതി വെളിപ്പെടുത്തിയത്. ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് പ്രസവശേഷം ഇതിനെ എതിര്‍ത്തെങ്കിലും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും ഇയാള്‍ രക്തം ഊറ്റിക്കുടിച്ചു കൊണ്ടിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കര്‍ഷക കുടുമ്പത്തില്‍ നിന്നും വരുന്ന ദീപയുടെ വാക്കുകളെ അവര്‍ മുഖവിലക്കെടുത്തില്ല. ഒടുവില്‍ കുഞ്ഞിനേയുമെടുത്ത് തന്റെ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ട ദീപ അവിടത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം തങ്ങളുടെ അധികാര പരിധിയില്‍ ഉള്ള സ്ഥലത്തല്ല നടന്നതെന്ന് പറഞ്ഞ് അവരും കയ്യൊഴിയുകയായിരുന്നു. മാധ്യമ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മഹേഷിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപവാസത്തെ കുറിച്ച് ഇറോം ശര്‍മിള

June 26th, 2011

irom-sharmila-chanu-epathram

? :- മരണം വരെയുള്ള ഉപവാസം എന്തിനാണ്?

ഇറോം ശര്‍മിള: ആ ഒരു മാര്‍ഗ്ഗം മാത്രമേ എനിക്കാവുമായിരുന്നുള്ളൂ. കാരണം നിരാഹാര സമരം ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.

? :- അത് ആരോഗ്യത്തെ, ശരീരത്തെ പ്രതികൂലമായി ബാധിക്കില്ലേ ?

ഇറോം ശര്‍മിള: അത് കാര്യമാക്കുന്നില്ല. നമ്മളെല്ലാവരും മരണമുള്ളവരല്ലേ!

? :- ഇതാണ് ശരിയായ മാര്‍ഗമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ, ഇതൊരുതരം ശാരീരികമായ പീഡനമല്ലേ?

ഇറോം ശര്‍മിള: ഇത് പീഡനമല്ല, ശിക്ഷയുമല്ല. ഇത് എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു!

? :- മരണം വരെയുള്ള നിരാഹാരത്തിലൂടെ നിങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആത്മഹത്യാശ്രമം കുറ്റകരമല്ലേ?

ഇറോം ശര്‍മിള: അവരങ്ങനെ ചിന്തിക്കുന്നുണ്ടാവാം. എന്തു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ഞാനൊരു മരണ വ്യാപാരിയായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ എങ്ങനെ സംസാരിക്കാനാവും? എന്റെ നിരാഹാരത്തിന് ഒരര്‍ത്ഥമുണ്ട്, അത്യാവശ്യമാണെന്ന് തോന്നി. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗവും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല.

? :- എത്ര നാള്‍ ഇത് തുടരാനാണ് തയ്യാറെടുക്കുന്നത് ?

ഇറോം ശര്‍മിള: എനിക്കറിയില്ല. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. സത്യത്തിനു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യം വൈകിയാണെങ്കിലും വിജയം നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം എനിക്കതിനുള്ളത് തരുന്നു. അതുകൊണ്ടാണ് ഈ കൃത്രിമമായ ട്യൂബിന്റെ സഹായത്താല്‍ ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.

(ചലച്ചിത്രകാരന്‍ പങ്കജ് ബുട്ടാലിയ ഇറോം ശര്‍മിളയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് – അവലംബം കേരളീയം മാസിക, തൃശ്ശൂര്‍)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം : പ്രതി അറസ്റ്റില്‍

May 22nd, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ കേസിലെ പ്രതി പോലീസ്‌ പിടിയില്‍ ആയി. 22 കാരനായ ജനാര്‍ദ്ദന്‍ കുമാര്‍ എന്ന യുവാവാണ് തന്റെ കാമുകിയും ഒത്തുള്ള കിടപ്പറ രംഗങ്ങള്‍ പെണ്‍കുട്ടി അറിയാതെ വീഡിയോയില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയുമായി ഏറെ നാളത്തെ ബന്ധം ഉണ്ടായിരുന്ന ഇയാള്‍ പിന്നീട് പെണ്‍കുട്ടി ഇയാളില്‍ നിന്നും അകന്നപ്പോള്‍ ഈ വീഡിയോ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയില്‍ വെച്ച് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് സി.ഡി. യാക്കി മാറ്റാന്‍ സഹായിച്ചത്‌. ഇയാളെയും കുമാറിനെയും സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ട് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയിരുന്നു. നീല ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ച മുറിയുടെ ഉടമയെ സര്‍വകലാശാല സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമം
Next »Next Page » രാജീവ്‌ ഗാന്ധി വധം: എല്‍. ടി. ടി. നേതാവ് ക്ഷമാപണം നടത്തി »



  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine