കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് പ്രസ്താവിച്ച കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി അശ്വനി കുമാറിനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന് പറഞ്ഞു. ഡാമിന്‍െറ ബലക്ഷയം വിവിധ പരിശോധനകളില്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കെ ഇത്തരം ബാലിശമായ പ്രസ്താവനകള്‍ ആ സ്ഥാനത്തിന് ചേരാത്തതാണെന്നും അദ്ദേഹം മന്ത്രിസഭയില്‍ തുടരുന്നത് സമവായ ശ്രമത്തിനുള്ള കേന്ദ്ര നിലപാടിനെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു . പ്രധാനമന്ത്രി ഇടപെട്ട് അശ്വനി കുമാറിനെ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അഭികാമ്യം സുധീരന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുരന്തം, പരിസ്ഥിതി, വിവാദം