പാനൂര്‍: കൃഷിമന്ത്രി കെ. പി. മോഹനന്‍, സോഷ്യലിസ്റ്റ് ജനത-ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്‍റ് എം. പി. വീരേന്ദ്രകുമാര്‍ എന്നിവരടക്കം സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന വേദിക്കരികില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം മുന്‍മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പി. ആര്‍. കുറുപ്പിന്‍െറ 11ാം ചരമവാര്‍ഷികാചരണ അനുസ്മരണ റാലിയും പൊതുയോഗവും നടക്കുന്ന പാറാട് ടൗണിലെ വേദിക്കു സമീപത്തു നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെടുത്തത്. സ്റ്റേജ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത് ഉടനെ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊളവല്ലൂര്‍ എസ്. ഐ ഫായിസ് അലി സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ സി. ഐ ജയന്‍ ഡൊമിനിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, പോലീസ്