കൊല്ലം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാകും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ളക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചാല്‍ പകരം ഡമ്മി സ്ഥാനാര്‍ഥിയായി ഡോ. എന്‍. എന്‍. മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ട്. പിള്ളയ്ക്ക് സഹതാപ തരംഗം ഉണ്ടെന്നും അത് വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്നുമാണ് പാര്‍ട്ടി കരുതുന്നത്.
എന്നാല്‍ അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ള മത്സര രംഗത്തുണ്ടായാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യും എന്ന് കരുതുന്നവര്‍ യു. ഡി. എഫിലുണ്ട്. പിള്ളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു. ഡി. എഫ്. നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആവശ്യപ്പെട്ടു. പിള്ള മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി ഉച്ചക്ക് മുമ്പെ വിജയിക്കുമെന്ന് പിണറായി പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്