തൃശ്ശൂര്‍: ആനപ്രേമികളേയും തായങ്കാവ് വാസികളേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഗജരാജന്‍ തായങ്കാവ് മണ്‍കണ്ഠന്‍ (33) വിടവാങ്ങി. ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രപരിസരത്ത് ആന ചരിഞ്ഞത്. കേരളത്തിലെ തലയെടുപ്പുള്ള ആനച്ചന്തങ്ങളില്‍ ഒന്നായിരുന്നു മണികണ്ഠന്‍. 25 വര്‍ഷം മുമ്പാണ് 85,000 രൂപയ്ക്ക് പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫില്‍ നിന്നും വാങ്ങി നാട്ടുകാര്‍ ഇവനെ തായങ്കാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അന്നിവനു പ്രായം കഷ്ടിച്ച് എട്ടു വയസ്സ്. കുസൃതിത്തരങ്ങളുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവന്‍ വളര്‍ന്നു. യൌവ്വനത്തിലേക്ക് കടന്നതോടെ നാടന്‍ ആനകളുടെ കൂട്ടത്തിലെ ഉയരക്കേമനായി മാറി. ശാന്ത സ്വഭാവവും ഉയരവും അഴകും ഒത്തിണങ്ങിയ മണികണ്ഠനു കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ വലിയ ഒരു ആരാധകവൃന്ദം ഉണ്ട്.
ആനയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് ഏറ്റെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പും കോടതി ഇടപെടലും വന്നതോടെ അത് ഒഴിവായി.കുറച്ച് കാലമായി വയറിനു അസുഖം മണികണ്ഠനെ അലട്ടുവാന്‍ തുടങ്ങിയിട്ട്. ഡോ.ടി.എസ്.രാജീവിന്റെ നേതൃത്വത്തില്‍ ആനയെ ചികിത്സിച്ചിരുന്നത്.
ആന ചരിഞ്ഞത് അറിഞ്ഞ് ആയിരക്കണക്കിനു ആളുകളാണ് തായങ്കാവിലേക്ക് എത്തിയത്. ഇതിനിടയില്‍ മണികണ്ഠന്റെ ജഡം സംസ്കരിക്കുവാന്‍ കൊണ്ടു പോകുന്നതിനെതിരെ ഒരുവിഭാഗം നാട്ടുകാര്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ രംഗത്തെത്തി. ആന സംരക്ഷണ ട്രസ്റ്റിന്റെ ഭാരവാഹികളും പാപ്പാനും സ്ഥലത്തില്ലാതെ ജഡം കൊണ്ടു പോകുവാന്‍ സമ്മതിക്കില്ലെന്ന് അവര്‍ പറഞ്ഞു. പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അവര്‍ ആരോപിച്ചു. മുമ്പും ആനകളെ ക്രൂരമായി മര്‍ദ്ദിച്ച് അംഗവൈകല്യം വരുത്തിയ കുപ്രസിദ്ധമായ ചരിത്രം ഉള്ള പാപ്പാന്‍ ആണ് മണികണ്ഠന്റെ ഒന്നാം പാപ്പാനായി ജോലി ചെയ്തിരുന്നത്. വിവരം അറിഞ്ഞ് സംഭവ പോലീസ് സംഭവ സ്ഥാലത്തെത്തി പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിവീശി. അതിനു ശേഷമാണ് ആനയുടെ ജഡം മറവ് ചെയ്യുന്നതിനായി വാളയാര്‍ കാട്ടിലേക്ക് കൊണ്ടു പോയത്. ആനയോടുള്ള ആദരസൂചകമായി വൈകീട് കടകള്‍ അടച്ചു അനുശോചന യോഗവും ചേര്‍ന്നു.മണികണ്ഠന്റെ അകാല വിയോഗത്തില്‍ ദുബായ് ആനപ്രേമി സംഘം അനുശോചനം രേഖപ്പെടുത്തി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം, എതിര്‍പ്പുകള്‍, പോലീസ്