തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ SSLC പരീക്ഷയിൽ 100 ശതമാനം വിജയം നേടിയത് 599 സർക്കാർ സ്കൂളുകൾ. കഴിഞ്ഞ വർഷത്തേതിനേക്കാൾ 82 സർക്കാർ സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടിയതിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം 517 സ്കൂളുകൾക്ക് ആയിരുന്നു 100 ശതമാനം വിജയം നേടാനായത്.
ഇത്തവണ, ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റവന്യൂജില്ല പത്തനംതിട്ടയാണ് – 99.33 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ റവന്യൂജില്ല വയനാട് – 93.22 ശതമാനം. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസജില്ല കുട്ടനാടാണ് – 99. 9 ശതമാനം. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് – 93.22 ശതമാനം.
ഏറ്റവും കൂടുതൽ വിദ്യർഥികൾ പരീക്ഷയെഴുതിയ സ്കൂൾ പികെഎം എച്ച് എസ് എസ് എടരിക്കോടാണ് – കുട്ടികളുടെ എണ്ണം 24019.
രണ്ട് കുട്ടികൾ പരീക്ഷയെഴുതിയ പത്തനംതിട്ട ജില്ലയിലെ ഗവ. ഗേൾസ് എച്ച് എസ് എസ്, പെരിങ്ങരയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്.
- അവ്നി