തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിയിലേക്കുള്ള നിയമന പരിശോധന (സര്‍വ്വീസ് വെരിഫിക്കേഷന്‍) സുരക്ഷിതമാക്കി മാറ്റുവാനും ആള്‍മാറാട്ട ത്തിലൂടെ യുള്ള തൊഴിൽ തട്ടിപ്പ് തടയുവാനും ലക്ഷ്യം വെച്ച് പുതിയ നിബന്ധനകള്‍.
സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കുന്നവർ അവരുടെ പി. എസ്. സി. ഒറ്റ ത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമന അധികാരി കള്‍ ഉറപ്പു വരു ത്തണം.
നിലവില്‍ ജോലിയിൽ പ്രവേശിച്ചവരും നിയമന പരിശോധന പൂർത്തി യാക്കാത്തവരും പി. എസ്. സി. യിലെ അവരുടെ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണം. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പി. എസ്. സി. അംഗീ കരി ക്കുകയും പ്രൊഫൈലിൽ ആധാർ നമ്പർ ലിങ്ക് ചെയ്യുന്ന രീതിയും ഒരു വര്‍ഷം മുന്‍പേ തുടങ്ങി യിരുന്നു.
എന്നാല്‍, ആള്‍ മാറാട്ട ത്തിലൂടെയുള്ള തൊഴിൽ തട്ടിപ്പ് തടയുവാന്‍ വേണ്ടി ഏതാനും മാസ ങ്ങള്‍ക്കു മുന്‍പാണ് പി. എസ്. സി. ഈ സംവിധാനത്തിനു തുടക്കമിട്ടത്.
നിയമന ശുപാർശ നേരിട്ട് കൈ മാറുന്ന രീതിയും പി. എസ്. സി. ആരംഭിച്ചിരുന്നു. അതും ആധാറുമായി ബന്ധിപ്പിച്ചാണ് വിരല്‍ അടയാളം ഉൾപ്പെടെ തിരിച്ചറിയൽ നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് വൈറസ് വ്യാപന ഭീഷണിയെ ത്തുടർന്ന് തല്‍ക്കാലം നിറുത്തി വെച്ചിരി ക്കുകയാണ്.
പി. എസ്. സി. യുടെ ഒറ്റത്തവണ പരിശോധന, നിയമന പരിശോധന, ഓൺ ലൈൻ പരീക്ഷ കൾ, അഭിമുഖം എന്നിവ നടത്തുവാന്‍ ആധാറുമായി ബന്ധപ്പെടുത്തി ബയോ മെട്രിക് തിരിച്ചറി യൽ നടത്തുന്നുണ്ട്. പി. എസ്. സി. യിൽ പുതിയതായി രജിസ്റ്റർ ചെയ്യു വാനും ആധാർ നിർബബ്ബന്ധം തന്നെയാണ്.
Image Credit : P S C
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, തൊഴിലാളി, സാങ്കേതികം, സാമൂഹികം