Saturday, June 15th, 2013

മുഖ്യമന്ത്രിയെ കാണാന്‍ സരിതയുടെ ഭര്‍ത്താവിനു സൌകര്യം ഒരുക്കിയെന്ന് എം.ഐ. ഷാനവാസ് എം.പി.

saritha-s-nair-epathram

കല്പറ്റ: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാന്‍ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ഭര്‍ത്താവ് ബിജുവിനു സൌകര്യം ഒരുക്കിയത് എം. പി. യും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എം. ഐ. ഷാനവാസ്. കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കുടുംബ പ്രശ്നം പരിഹരിക്കാനായി ബിജു പറഞ്ഞപ്പോള്‍ താന്‍ അതിനു സൌകര്യം ഒരുക്കി. പിന്നീട് ബിജു വിളിച്ചപ്പോള്‍ കുടുംബ പ്രശ്നം സ്വയം കൈകാര്യം ചെയ്താല്‍ മതിയെന്നു പറഞ്ഞതായും ഷാനവാസ് പറഞ്ഞു.

സരിതയ്ക്ക് മുന്‍ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്നും, മുഖ്യമന്ത്രിയുമായി തനിക്ക് കൂടിക്കാഴ്ച നടത്തുവാന്‍ എം. ഐ. ഷാനവാസ് എം. പി. യാണ് അവസരം ഒരുക്കിയതെന്നും സരിതയുടെ ഭര്‍ത്താവ് ബിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മണിക്കൂര്‍ താന്‍ മുഖ്യമന്ത്രിയുമായി ചിലവഴിച്ചതായാണ് ബിജു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഷാനവാസ്.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും മന്ത്രിമാര്‍ ഉള്‍പ്പെടെ പല ഉന്നത കോണ്‍ഗ്രസ്സ് നേതാക്കന്മാരുമായും സരിതയും ബിജുവും ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. സരിത തന്നെ വിളിച്ചിരുന്നതായി കേന്ദ്ര മന്ത്രി കെ. സി. വേണുഗോപാലും സമ്മതിച്ചു. രണ്ടു പരിപാടികളുടെ ഉദ്ഘാടനത്തിനു ക്ഷണിക്കാനായിരുന്നു എന്നും സോളാര്‍ പാനലുകളുടെ ഉദ്ഘാടനങ്ങള്‍ക്കായി പലരും വിളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത താനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. രാഷ്ടീയക്കാരുമായി മാത്രമല്ല സിനിമാക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നതിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നടി ശാലു മേനോനുമായും സരിതയ്ക്കും ബിജുവിനും ബന്ധമുണ്ട്. ശാലുവിന്റെ നൃത്ത വിദ്യാലയത്തില്‍ ഇരുവരും സന്ദര്‍ശകരായിരുന്നു. ശാലു മേനോന്റെ നൃത്ത പരിപാടിയുടെ പ്രമോഷനായി ബിജു പ്രവർത്തിച്ചിരുന്നതായും സൂചനയുണ്ട്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine