തിരുവനന്തപുരം: കോട്ടയം ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്ക് സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടായിരുന്നതായി സി. ബി. ഐ. വെളിപ്പെടുത്തല്‍. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്ക് എതിരെ സി. ബി. ഐ. നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
ബിഷപ്പ് കുന്നശ്ശേരിക്കും ബി. സി. എം. കോളേജ് ഹിന്ദി അദ്ധ്യാപികയായ സിസ്റ്റര്‍ ലൌസിയും തമ്മിലുള്ള ബന്ധത്തിനു ഒത്താശ ചെയ്തിരുന്നത് ഫാദര്‍ തോമസ് കോട്ടൂരും, ഫാദര്‍ ജോസ് പുതൃക്കയിലുമാണെന്നും, ഇരുവര്‍ക്കും സിസ്റ്റര്‍ ലൌസിയുമായി ബന്ധമുണ്ടെന്നും സി. ബി. ഐ. പറയുന്നു. കേസിലെ സാക്ഷിയായ ബി. സി. എം. കോളേജ് പ്രൊഫസര്‍ ത്രേസ്യാമയുടെ മൊഴി ഉദ്ധരിച്ചാണ് സി. ബി. ഐ. വെളിപ്പെടുത്തല്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, പീഡനം, മതം, വിവാദം