തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കര്‍ണ്ണാടക സര്‍ക്കാറിനെ വീണ്ടും സമീപിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി മദനിയെ തുടര്‍ച്ചയായി വിചാരണ തടവുകാരനായി വെക്കുന്നതില്‍ യോജിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇന്ത്യന്‍ പൌരനു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും മദനിക്ക് ലഭിക്കണമെനും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പി.ഡി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, തീവ്രവാദം