കണ്ണൂര്‍: യൂണിഫോമില്ലെങ്കില്‍ താനും അസിസ്റ്റന്റ് കമ്മീഷ്ണര്‍ രാധാകൃഷ്ണപിള്ളയുമെല്ലാം സാധാരണക്കാരാണെന്നും അദ്ദേഹത്തെ കണ്ടാല്‍ തല്ലിക്കൊള്ളുവാനും സി.പി.എം. നേതാവ് എം.വി.ജയരാജന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരോട് പരസ്യമായി ആഹ്വാനം ചെയ്തു. നിര്‍മ്മല്‍ മാധവ് വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് എസ്.എഫ്.ഐ മാര്‍ച്ചിനിടെ വെടിവെപ്പ് നടത്തിയതിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്‌ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണ്. അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട. കാക്കിയെ ബഹുമാനിക്കണം. കാക്കിക്കുള്ളിലെ ഖദര്‍ധാരിയായി മാറിയാല്‍ അയാളെ ഉമ്മന്‍ചാണ്ടിയുടെ അനുയായി ആയി കാണണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സര്‍ സി.പിയുടെ പ്രേതം പിടി കൂടിയിരിക്കുകയാണ്. പോലീസിനെ തളയ്‌ക്കേണ്ട ചങ്ങല സര്‍ക്കാരാണ്. ആ ചങ്ങലയ്‌ക്കും പേയിളകി. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലിസ് ഉദ്യോഗസ്‌ഥര്‍ മാറരുത്. നിയമസഭയില്‍ വനിതാ സ്‌റ്റാഫിനു മുമ്പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരേ നടപടി വേണം എന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. മോഹനന്‍ മുണ്ടഴിച്ചു വിശ്വരൂപം കാട്ടിയപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണു വനിതകള്‍ ഓടിയത്. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ പരിഹസിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, മനുഷ്യാവകാശം