തൃശൂര്‍:അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആസ്പത്രിയിലായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെ കൂടുതല്‍ വിദഗ്ദ്ധ പരിചരണത്തിനായി അമല മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയതാണ് അമല ആസ്പത്രിയിലേക്ക് മാറ്റാന്‍ കാരണമായത്. രോഗനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചികില്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. അസുഖം മൂലം ക്ഷീണിതനായതിനാല്‍ കുറച്ചുനാളായി ആഴ്ചകളായി പ്രഭാഷണ പരിപാടികളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അഴീക്കോടിന്റെ എല്ലാ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ കഴിഞ്ഞദിവസം അഴീക്കോടുമായി സംസാരിച്ചിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള സാംസ്കാരിക വ്യക്തിത്വം, സാമൂഹ്യ പ്രവര്‍ത്തനം, സാഹിത്യം