കൊച്ചി : പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷ വിമര്‍ശന വു മായി പിണറായി വിജയന്‍ രംഗ ത്ത്. കേരളം സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രി യു മായി കൂടി ക്കാഴ്ചക്ക് സമയം ചോദിച്ച മുഖ്യ മന്ത്രി ഉള്‍പ്പടെ യുള്ള മന്ത്രി മാരോട് വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നുള്ള പ്രധാന മന്ത്രിയുടെ നിര്‍ദ്ദേശ ത്തെ യാണ് പിണറായി വിജയന്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ വിമര്‍ശിച്ചി രിക്കു ന്നത്.
” പ്രധാന മന്ത്രിയായ ശേഷം ആദ്യ മായി കേരളം സന്ദര്‍ശി ക്കുന്ന നരേന്ദ്ര മോഡിയെ, മുഖ്യ മന്ത്രി ഉൾപ്പെടെ യുള്ള മന്ത്രി മാർ കാണണം എങ്കില്‍ വിമാന ത്താവള ത്തിന്റെ ടെക്‌നിക്കല്‍ ഏരിയ യില്‍ ചെല്ലണം എന്നത് അപമാന കര മാണ്…” എന്നാണ് പിണറായി യുടെ കുറിപ്പ് തുടങ്ങു ന്നത്.
ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റു വാങ്ങാനും ഹെലി കോപ്റ്റ റില്‍ സഞ്ചരിച്ച് ബി. ജെ. പി. സമ്മേളന ത്തില്‍ പ്രസംഗി ക്കാനും സമയം കണ്ടെത്തുന്ന പ്രധാന മന്ത്രി, കേരള ത്തിലെ മന്ത്രി മാരു മായു ള്ള കൂടി ക്കാഴ്ചക്ക് സമയം അനുവദിക്കാത്ത തിനെ ചോദ്യം ചെയ്യുന്നുണ്ട്.
ഇത്രയും വലിയ അവഹേളനം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രതി കരി ക്കാത്തത് തന്നെ അത്ഭുത പ്പെടുത്തി എന്നും പിണറായി പറയുന്നു. മോഡി ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യേയും തന്റെ പോസ്റ്റില്‍ പിണറായി കുറ്റ പ്പെടുത്തു ന്നുണ്ട്.
കേന്ദ്ര ത്തോടും ബി. ജെ. പി. യോടും ഉള്ള ദാസ്യ മനോ ഭാവ മാണ് ഇതിന് എതിരെ മുഖ്യ മന്തി അടക്ക മുള്ളവര്‍ പ്രതികരി ക്കാത്തത് എന്നും പിണ റായി കുറ്റ പ്പെടു ത്തുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം