കാസര്‍കോട്: പത്തു വയസ്സുകാരിയായ മദ്രസ്സ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ്സ അധ്യാപകന് ജില്ലാ സെഷന്‍സ് കോടതി 22 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ശിക്ഷാവിധിയില്‍ പറയുന്നതിനാല്‍ തടവിന്റെ കാലാവധി പത്തുവര്‍ഷത്തേക്കായി ചുരുങ്ങും. ബേഡകം മൂന്നാം കടവ് മദ്രസ്സ അധ്യാപകന്‍ മലപ്പുറം മൂര്‍ക്കനാട് കുളത്തൂര്‍ സ്വദേശി വി.ടി. അയൂബ് സഖാഫിയെ ആണ് ശിക്ഷിച്ചത്. പിഴ സംഖ്യ അദ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടക്കുന്നില്ലെങ്കില്‍ ആറുമാസം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ നേര്‍ക്ക്
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം മാനംഭംഗം ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മുമ്പും മദ്രസ്സ് അധ്യാപകനില്‍ നിന്നും ലൈംഗിക പീഡനങ്ങള്‍ ഉണ്ടായിട്ടുള്ളതായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി.
2008 ഓഗസ്റ്റ് 10 ന് മൂന്നാം കടവിലെ മദ്രസ്സയോട് ചേര്‍ന്നുള്ള അധ്യാപകന്റെ സ്വകാര്യ മുറിയില്‍ വൈകീട്ടാണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. രക്തസ്രാവത്തെ തുടര്‍ന്ന് അവശ നിലയിലായ പെണ്‍കുട്ടി വീട്ടില്‍ എത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വിദഗ്ദ ചികിത്സക്ക് വിധേയയാക്കി. ക്രൂരമായ ബലാത്സംഗത്തിന് കുട്ടി വിധേയയാതായി ഡോക്ടര്‍മാര്‍ സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ മദ്രസ്സ അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ 25 സാക്ഷികളില്‍ 15 പേരെ കോടതി വിസ്തരിച്ചു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, പോലീസ്, മതം, സ്ത്രീ
വളരെ നല്ല വാര്‍ത്തകള്‍ വായിക്കാന്‍ കഴിഞ്ഞു.
വളരെ ഇനിയും നന്നായി വെബ്സൈറ്റ് ഡെവലപ്പ് ചെയ്യു..വാര്‍ത്തകള്‍ നന്നായി ആപ്ഡേറ്റ ആണു.