കാട്ടാന ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു

July 23rd, 2010

wild-elephant-kerala-epathramറോഡു മുറിച്ചു കടക്കുകയായിരുന്ന കാട്ടാന കൂട്ടത്തിന്റെ ഇടയില്‍ പെട്ട ബൈക്ക് യാത്രക്കാരനെ ആന ആക്രമിച്ചു. രവീന്ദ്രന്‍ നമ്പ്യര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത് . ഇദ്ദേഹത്തെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ വയറില്‍ കുത്തേറ്റിട്ടുണ്ട്. കൂടാതെ റോഡില്‍ ഉരഞ്ഞ് ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളുണ്ട്. വഴിക്കടവ് ഗൂഡല്ലൂര്‍ യാത്രക്കിടെ തേന്‍ പാറയ്ക്കു സമീപം വച്ച് കാട്ടാന കൂട്ടത്തിന്റെ ഇടയില്‍ പെട്ട രവീന്ദ്രന്‍ നമ്പ്യാര്‍ക്കു നേരെ ഒരാന ചീറിയടുക്കു കയായിരുന്നു. തുടര്‍ന്ന് ബൈക്ക് അടക്കം തുമ്പി കൊണ്ട് എടുത്ത് എറിഞ്ഞു പിന്നീട് കുത്തുകയായിരുന്നു.

രാവിലെ മുതല്‍ ഈ പ്രദേശത്ത് കാട്ടാന ക്കൂട്ടത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിനിടയില്‍ ബൈക്കില്‍ അതു വഴി വാഹനങ്ങളില്‍ കടന്നു പോയ ചില യുവാക്കള്‍ ആനകളെ പ്രകോപിത രാക്കിയിരുന്നതായും പറയപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി.ടി. ഉഷ അര്‍ജ്ജുന അവാര്‍ഡ് കമ്മിറ്റി അധ്യക്ഷ

July 23rd, 2010

pt-usha-epathramകോഴിക്കോട്‌ : പി.ടി. ഉഷയെ ദേശീയ കായിക അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷയായി നിയമിച്ചു. പതിനേഴ് അംഗങ്ങള്‍ അടങ്ങുന്നതാണ് കമ്മറ്റി. രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജ്ജുന, ധ്യാന്ചന്ദ് തുടങ്ങിയ അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും. ഉഷയെ കൂടാതെ ലിയാണ്ടര്‍ പയസ്സ്, അപര്‍ണ്ണാ പോപ്പട്ട്, കര്‍ണ്ണം മല്ലേശ്വരി തുടങ്ങിയവരും ഈ കമ്മറ്റിയില്‍ അംഗങ്ങളാണ്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു

July 23rd, 2010

elephant-group-kerala-epathramമൂന്നാര്‍ : മൂന്നാറില്‍ കാട്ടാനക്കൂട്ടം വീടിന്റെ ഭിത്തി തകര്‍ത്തു. ടാറ്റാ ടീ ആസ്പത്രിയിലെ ജീവനക്കാരന്‍ രാജേഷിന്റെ കുടുമ്പം താമസിക്കുന്ന വീടിനു നേരെ ആണ് ആനക്കൂട്ടം ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറ് ആനകള്‍ അടങ്ങുന്ന സംഘം വീടിന്റെ പുറകുവശത്തെ ടോയ്‌ലറ്റും ഭിത്തിയും കുത്തിമറിക്കുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഭീതിയോടെ ആണ് ഈ സമയം കഴിച്ചു കൂട്ടിയത്. വീടിന്റെ അടുത്തുള്ള കാര്‍ഷെഡ്ഡും, ചെടികളും മറ്റും നശിപ്പിച്ച ആനക്കൂട്ടം രാവിലെ വരെ വീടിനു സമീപത്തുണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു

July 23rd, 2010

sreedhara-menon-epathramതിരുവനന്തപുരം : കേരള ചരിത്രം രേഖപ്പെടുത്തുന്ന തില്‍ നിര്‍ണ്ണായക സംഭാവന കള്‍ നല്‍കിയ  പ്രമുഖ ചരിത്ര കാരനും അദ്ധ്യാപകനു മായ പ്രൊഫ. എ. ശ്രീധര മേനോന്‍  അന്തരിച്ചു. 84 വയസ്സാ യിരുന്നു. തിരുവനന്ത പുരത്ത് ജവഹര്‍ നഗറിലെ വസതി യില്‍ ഇന്ന്‍ രാവിലെ ആറ് മണിയോടെ ആയിരുന്നു അന്ത്യം. നിരവധി  ഗ്രന്ഥങ്ങള്‍ എഴുതി യിട്ടുണ്ട്.  1997 ല്‍ കേരള ചരിത്ര ത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഏറെ വിവാദ ങ്ങള്‍  ഉണ്ടാക്കി യിരുന്നു. പുന്നപ്ര വയലാര്‍ സമര വുമായി ബന്ധപ്പെട്ട് പുസ്തക ത്തില്‍ നടത്തിയ ചില പരാമര്‍ശ ങ്ങളാണ് ഇടതു പക്ഷ ബുദ്ധിജീവി കളുടെ വിമര്‍ശന ത്തിനു കാരണ മായത്.  പരാമര്‍ശ ങ്ങളുടെ പേരില്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ ക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീ കരിക്കാന്‍ 1997 ലെ നായനാര്‍ സര്‍ക്കാര്‍ തയാറായില്ല. സാഹിത്യ ത്തിനും വിദ്യാഭ്യാസ ത്തിനും നല്‍കിയ സംഭാവന കള്‍ പരിഗണിച്ച് 2009 ല്‍ അദ്ദേഹ ത്തിന് പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ചു.
ഭാര്യ: സരോജിനി ദേവി. മക്കള്‍ :  പൂര്‍ണ്ണിമ, സതീഷ് കുമാര്‍. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് തൈക്കാട് വൈദ്യുതി ശ്മശാന ത്തില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈ വെട്ട് കേസ് : പ്രധാന പ്രതി അറസ്റ്റില്‍

July 21st, 2010

തൊടുപുഴ : തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അധ്യാപന്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന യൂനുസിനെ പോലീസ് അറസ്റ്റ് ചെയ്തു. പി. എന്‍. ഉണ്ണി രാജയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പിടിയിലായത് കേസിനു നിര്‍ണ്ണായക വഴിത്തിരിവാകും. പാലക്കാട്ടു നിന്നുമാണ് ഇയാളെ പിടികൂടി യതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ സംഭവത്തിനു പുറകിലെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകൂ.

ഏതാനും ദിവസം മുന്‍പാണ് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന അധ്യാപകന്റെ കൈ ഒരു സംഘം വെട്ടി മാറ്റിയത്. അറ്റു പോയ കൈപ്പത്തി പിന്നീട് ശസ്ത്രക്രിയ യിലൂടെ തുന്നിച്ചേര്‍ത്തു. അധ്യാപകന്‍ ഇപ്പോഴും ചികിത്സയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിവാദ കണ്ടല്‍‌ പാര്‍ക്ക് പൂട്ടി
Next »Next Page » പ്രൊഫ. എ. ശ്രീധര മേനോന്‍ അന്തരിച്ചു » • ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്
 • സ്കൂള്‍ കലോത്സവ ത്തിനു തിരശ്ശീല ഉയര്‍ന്നു
 • നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ
 • മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം
 • അനുസ്മരണം സംഘടിപ്പിച്ചു
 • അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു
 • പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി
 • ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി
 • 2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു
 • ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ IIT വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം
 • വിദ്യാർത്ഥി കൾക്ക് സ്കൂളില്‍ മൊബൈൽ  ഫോണ്‍ നിരോധനം
 • ജീവനക്കാര്‍ പണി മുടക്കി : യാത്രക്ലേശം രൂക്ഷം
 • യുഎപിഎയോട് യോജിപ്പില്ല; പരിശോധിച്ച് നിലപാട് എടുക്കും: മുഖ്യമന്ത്രി
 • മഹ ചുഴലിക്കാറ്റ് : 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
 • എസ്. എസ്. എൽ. സി. – ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 10 മുതല്‍
 • പി. എസ്. സി. പരീക്ഷാ ഘടന യിൽ മാറ്റം വരും : മല യാള ത്തിന് 30 മാർക്ക്
 • വി എസ്‌ അച്യുതാനന്ദനെ ശ്രീചിത്രയിലേക്ക്‌ മാറ്റി
 • പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണര്‍
 • ഉപ തെരഞ്ഞെടുപ്പ് : മൂന്നു സീറ്റില്‍ ഐക്യ മുന്നണി രണ്ട് സീറ്റില്‍ ഇടതു മുന്നണി
 • പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine