തൃശൂര്‍: പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്‌ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന അനുചിതമായിപ്പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍ പറഞ്ഞു . കോടിയേരിയുടെ പ്രസ്‌താവന ഭരണപക്ഷത്തിന് അനുഗ്രഹമായി മാറുകയായിരുന്നു. അങ്ങനൊരു പ്രസ്‌താവന വേണ്ടിയിരുന്നില്ല എന്നും മുഖ്യമന്ത്രി സ്ഥാനം രാജിവേക്കനമെന്നാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ ഉമ്മന്‍ചാണ്‌ടി മുഖ്യമന്ത്രിപദം രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് ധാര്‍മികതയെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം