തൊടുപുഴ: മൂന്നുവയസ്സുകാരനായ മകനെ നായ്‌ക്കൊപ്പം മാസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട അച്ഛനും അമ്മയ്ക്കും മുത്തച്ഛനും രണ്ടരവര്‍ഷം തടവും 3000 രൂപ പിഴയും വിധിച്ചു . ഉടുമ്പുന്‍ചോല കൈലാസം 10 ഏക്കര്‍ ഭാഗത്ത് കൊച്ചു പുരയ്ക്കല്‍ ആരോമല്‍ എന്ന കുട്ടിയെയാണ് അച്ഛന്‍ ബെന്നി (28), അമ്മ (26), മുത്തച്ഛന്‍ (57) എന്നിവര്‍ ചേര്‍ന്ന് ചങ്ങലയ്ക്ക് പൂട്ടിയിട്ടത്. ആരോമലിന്റെ വലതുകാലില്‍ ചങ്ങല ചുറ്റി വീട്ടിലെ നായോടൊപ്പം വരാന്തയിലെ തൂണില്‍ പൂട്ടിയിടുകയായിരുന്നു. കൂടാതെ മറ്റൊരു പട്ടിയെ വീട്ടില്‍ അഴിച്ചു വിടുകയും ചെയ്തിരുന്നതിനാല്‍ ആര്‍ക്കും കുട്ടിയുടെ അടുത്ത് വരാന്‍ കഴിഞ്ഞിരുന്നില്ല.
ബെന്നിയുടെ ബന്ധുവായ ചാക്കോച്ചന്‍ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നതായി കണ്ട് പള്ളിവികാരിയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രാജകുമാരി സെന്റ് മേരീസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആരോമല്‍. കുട്ടിയുടെ സംരക്ഷണം കരുണാഭവന്‍ ഏറ്റെടുത്തു .
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി