കാലവര്‍ഷ കെടുതി : മരണം 12 ആയി

June 4th, 2011

flood-kerala-epathram

തിരുവനന്തപുരം : മഴ കനത്തതോടെ കാലവര്‍ഷ കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് കോട്ടയത്ത്‌ രണ്ടര വയസ്സുള്ള ഒരു കുട്ടി വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട്‌ ഒരാളെ കാണാതായിട്ടുണ്ട്.

സംസ്ഥാനത്ത്‌ ആകമാനം 113 ഗ്രാമങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ ആയിട്ടുണ്ട്. എട്ടു വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 242 വീടുകള്‍ക്ക് നാശ നഷ്ടം സംഭവിച്ചു. അടൂരിനടുത്ത് ഒരു പാലം തകര്‍ന്നു വീണു.

വീടുകള്‍ക്കുള്ള നാശവും കൃഷി നാശവും കൂടി ചേര്‍ത്ത് സംസ്ഥാനത്ത്‌ 6.2 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ്; ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്ക് ജാമ്യമില്ല

June 3rd, 2011
fraud-epathram
കൊച്ചി : ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും എന്ന് വാഗ്ദാനം നല്‍കി ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രസ്തുത സ്ഥാപനത്തിന്റെ ഉടമകളായ രാജീവ് കുമാര്‍ ചെരുവാര, സാജു കടവിലാന്‍ എന്നിവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ നൂറ്റമ്പത് കോടിയോളം രൂപ  പലരില്‍ നിന്നുമായി നിന്നുമായി തട്ടിച്ചതെന്ന് കരുതുന്നു.  പ്രോജക്റ്റുകളെ പറ്റി ധാരാളം പരസ്യം നല്‍കിയെങ്കിലും അതില്‍ പ്രകാരം ഫ്ലാറ്റു നിര്‍മ്മിച്ചു നല്‍കുവാന്‍ ഇവര്‍ക്കായിട്ടില്ലെന്നും പ്രതികളുടെ പേരില്‍ നിരവധി പരാതികള്‍ വന്നു കൊണ്ടിരിക്കുകയുമാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുവാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.  പ്രതികള്‍ നിക്ഷേപകരെ ബോധപൂര്‍വ്വം വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രഖ്യാപിച്ച പ്രോജക്ടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും  ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ വലിയ തോതില്‍ പണം ദൂര്‍ത്തടിച്ചിരുന്നതായും ആരോപണമുണ്ട്. നിരവധി ആഡംഭര കാറുകള്‍ ഇവര്‍ കൈവശം വച്ചിരിന്നതായും അറിയുന്നു. അക്കൌണ്ടില്‍ പണമില്ലതെ ചെക്കുകള്‍ നല്‍കി വഞ്ചിച്ചതടക്കം കേസടക്കം ഇവരുടെ പേരില്‍ നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ശബരീനാഥ് നടത്തിയ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു പോലെ മറ്റൊരു വന്‍ തട്ടിപ്പായി മാറിയിരിക്കുന്നു ഇതും. ആപ്പിള്‍ പ്രോപ്പര്‍ട്ടീസിന്റെ പരസ്യങ്ങള്‍ ധാരാളമായി വന്നിരുന്ന പല പത്ര-ചാനല്‍ മാധ്യമങ്ങളിലും ഇപ്പോള്‍ തട്ടിപ്പുകഥകള്‍ നിറയുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാതുവെപ്പില്‍ തോറ്റു; വക്കം വെള്ളാപ്പള്ളിക്ക് മോതിരം നല്‍കി

June 3rd, 2011
കണിച്ചുകുളങ്ങര: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വാതുവെപ്പു നടത്തി പരാജയപ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് വക്കം പുരുഷോത്തമന്‍ തന്റെ വാക്കു പാലിച്ചു.  തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു ലഭിക്കുന്ന സീറ്റിന്റെ എണ്ണം സംബന്ധിച്ചായിരുന്നു ഇരുവരും തമ്മില്‍ വാതുവെപ്പ്. യു.ഡി.എഫിന് 75-ല്‍ താഴെ സീറ്റു മാത്രമേ ലഭിക്കൂ എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത് എന്നാല്‍ 85 സീറ്റില്‍ അധികം ലഭിക്കുമെന്ന് വക്കം അവകാശപ്പെട്ടു. വാദം മൂര്‍ച്ചിച്ചപ്പോള്‍ ഇരുവരും ഇതു സംബന്ധിച്ച് വാതുവെപ്പും നടത്തി. ഒടുവില്‍ വെള്ളാപ്പള്ളി പറഞ്ഞതു പോലെ യു.ഡി.എഫിനു കേവലം 72 സീറ്റു മാത്രമേ ലഭിച്ചുള്ളൂ. ഇതേ തുടര്‍ന്ന് പന്തയത്തില്‍ പരാജയപ്പെട്ട വക്കം പുരുഷോത്തമന്‍ നവരത്നം പതിച്ച രണ്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം വെള്ളാപ്പള്ളിക്ക് നല്‍കുവാന്‍ തയ്യാറായി. രാവിലെ കണിച്ചു കുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ വക്കം മോതിരം  വെള്ളാപ്പള്ളിയുടെ വിരലില്‍ അണിയിച്ചു. സ്വര്‍ണ്ണത്തേക്കാള്‍ വില പറഞ്ഞ വാക്കിനു താന്‍ വില കല്പിക്കുന്നതായി വക്കം പറഞ്ഞു.
 
യു.ഡി.ഫ് മന്ത്രിസഭ രണ്ടുവര്‍ഷം തികക്കില്ലെന്ന് പറഞ്ഞ് മറ്റൊരു വാതുവെപ്പിന് വെള്ളാപ്പള്ളി വക്കത്തെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും യു.ഡി.ഫ് കാലാവധി തികക്കും എന്ന് വക്കം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും

June 2nd, 2011

mullaperiyar-dam-epathram

തിരുവനന്തപുരം : തന്റെ സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. ഇടതു സര്‍ക്കാര്‍ എടുത്ത ഈ നിലപാടില്‍ നിന്നും തങ്ങള്‍ വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കും എന്ന തമിഴ് നാട് പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി കെ. വി. രാമലിംഗത്തിന്റെ പ്രസ്താവന ദുരുദ്ദേശപരവും അനാവശ്യവുമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇമിഗ്രേഷനിലെ പാളിച്ചകള്‍ അന്വേഷിക്കും

June 2nd, 2011

nedumbassery-airport-epathram

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാന താവളത്തില്‍ നിന്നും ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ പാലിക്കാതെ അനധികൃതമായി യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ അവസരം ലഭിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം വ്യാജ വിസയില്‍ കുവൈറ്റില്‍ എത്തിയ തൃശൂര്‍ സ്വദേശി സിറാജുദ്ദീനെ കുവൈറ്റ്‌ അധികൃതര്‍ പിടികൂടി മടക്കി അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ഇല്ലാത്ത 20 പേരെങ്കിലും ഇവിടെ നിന്ന് യാത്ര ചെയ്തതായി സൂചനയുണ്ട്.

കഴിഞ്ഞ ആഴ്ച യു. എ. ഇ. യില്‍ പ്രവേശന നിരോധനമുള്ള കാസര്‍ഗോഡ്‌ സ്വദേശി അബ്ദുല്‍ ഹമീദ്‌ എന്നയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ കടത്തി വിടുകയും ഇയാള്‍ പിന്നീട് അബുദാബിയില്‍ പിടിയില്‍ ആവുകയും ചെയ്തിരുന്നു.

സംഭവങ്ങള്‍ക്ക് പുറകില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ പങ്കാണ്‌ ഇപ്പോള്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്. കഴിഞ്ഞ മാസം ഇമിഗ്രേഷന്‍ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ യു.ഡി.എഫ്. ആലോചിക്കുന്നു
Next »Next Page » മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine