അമൃതയിലെ ഒറ്റ സീറ്റും സര്‍ക്കാരിനില്ല

June 12th, 2011

aims-epathram

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റ്‌  ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. വിവാദ മായ ഈ നടപടി ഇരു മുന്നണികളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവു പ്രകാരം സ്വകാര്യ കോളേജുകളിലെ പകുതി സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നിരിക്കെ കഴിഞ്ഞ മൂന്നു വര്‍ഷമായി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഒരു സീറ്റ് പോലും സര്‍ക്കാരിനു വിട്ടുകൊടുത്തിട്ടില്ല എന്നതാണ് സത്യം. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജാണ് അമൃത. 73 മെഡിക്കല്‍ സീറ്റുകളുള്ള അമൃതയില്‍ സംവരണതത്വങ്ങള്‍ പാലിക്കാതെയാണ്പ്രവേശനം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡീംഡ് യൂണിവേഴ്‌സിറ്റിയായ അമൃതയ്ക്ക് സ്വന്തമായി പ്രവേശനവും ഫലപ്രഖ്യാപവും നടത്താന്‍ കഴിയുമെങ്കിലും ഭരണഘടനാചട്ടപ്രകാരമുള്ള സംവിരണതത്വത്തില്‍ നിന്ന് പിന്മാറാന്‍ പാടില്ല. കൂടാതെ ഓരോ സീറ്റിലും അഞ്ചര ലക്ഷത്തോളം രൂപയാണ് അമൃത ഫീസിനത്തില്‍ ഇടാക്കുന്നത്. ഇതുവഴി കോടിക്കണക്കിനു രൂപയാണു വര്‍ഷം തോറും കോളെജ് മാനെജ്‌മെന്റിനു ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

230 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തവര്‍ പിടിയില്‍

June 11th, 2011

gold-burglary-kerala-epathram

തൃശ്ശൂര്‍ : തൃശ്ശൂര്‍ നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. പിടിയിലായവര്‍ തൃശ്ശൂര്‍ സ്വദേശികളാണ്. ഇവര്‍ കവര്‍ന്ന സ്വര്‍ണ്ണത്തില്‍ ഒരു ഭാഗം കണ്ടെടുത്തിട്ടുണ്ട്. ഇനിയും നാലു പേരെ പിടികിട്ടാനുണ്ട്.

വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടു വരികയായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ ആണ് ഒരു സംഘം ബൈക്കിലെത്തി തട്ടിയെടുത്തത്. പാലക്കല്‍ സ്വദേശിയുടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവുമായി വന്ന ഗോപിയെന്ന ജീവനക്കാരനെ ആക്രമിച്ച് സംഘം സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയ പ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുത്: വി.എസ്.

June 10th, 2011

tomin-thachankary-epathram

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഐ. ജി. ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ കത്തയച്ചു. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണത്തില്‍ കഴിയുന്നതിനാല്‍ സര്‍വീസില്‍ തിരിച്ചെടുത്താല്‍ അന്വേഷണത്തെ വഴി തെറ്റിക്കാന്‍ കഴിയുമെന്നും, കേസിനെ തന്നെ അട്ടിമറിക്കാന്‍ സാഹചര്യം ഒരുക്കി കൊടുക്കലാകും അതെന്നും വി. എസ്. കത്തില്‍ സൂചിപ്പിച്ചു. അനധികൃതമായി സ്വത്ത്‌ സമ്പാദിക്കല്‍, കള്ളക്കടത്ത്, ലോക്കപ്പ് മര്‍ദ്ദനം, സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പ്‌ തുടങ്ങി നിരവധി ആരോപണങ്ങള്‍ക്ക് വിധേയനാണ് തച്ചങ്കരിയെന്നും വി. എസ്. ചൂണ്ടിക്കാട്ടി.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും

June 9th, 2011

vm-sudheeran-epathram

തിരുവനന്തപുരം: കെ. പി. സി. സി. നേതൃത്വത്തിനെതിരെ വി. ഡി. സതീശനും വി. എം. സുധീരനും നിര്‍വ്വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം നടത്തി. നിയമ സഭാ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിന് ലഭിച്ചത് അപമാനകരമായ വിജയമാണെന്നും, കോളേജ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പോലും കെ. പി. സി. സി. നേതൃത്വം നടത്തിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയും കെ. പി. സി. സി. പ്രസിണ്ടണ്ടും ഒരുമിച്ച് മത്സരിച്ചത് ശരിയായില്ലെന്നും, കുഞ്ഞാലിക്കുട്ടിയുടേയും ആര്‍. ബാലകൃഷ്ണ പിള്ളയുടേയും വിവാദ വിഷയങ്ങളാണ് യു. ഡി. എഫിന് പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനു ക്ഷീണമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ നായരായി ബ്രാന്‍ഡ് ചെയ്യുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പര‍സ്യ പ്രസ്ഥാവനയേയും സതീശന്‍ വിമര്‍ശിച്ചു.

എ. കെ. ആന്റണി പ്രചാരണത്തിനു സജീവമായി ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്ന് ആകുമായിരുന്നേനെ എന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വീഴ്ച പറ്റിയെന്നും സുധീരന്‍ പറഞ്ഞു. മുന്നണിയിലെ സീറ്റു വിഭജനത്തിലെ അപാകതകളും സുധീരന്‍ ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌമ്യ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക് നേരെ അക്രമം

June 7th, 2011

തൃശ്ശൂര്‍: തീവണ്ടി യാത്രക്കിടെ സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ച്ചാമിയെ കോടതിവളപ്പില്‍ വെച്ച് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വിചാരണക്കായി തൃശ്ശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയിലേക്ക് കൊണ്ടുവന്നപ്പോളാണ് സംഭവം. യൂത്ത്‌കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രണയത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെക്കില്ല; മിനിമോള്‍
Next »Next Page » വിമര്‍ശനവുമായി വി. ഡി. സതീശനും വി. എം. സുധീരനും »



  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine