- എസ്. കുമാര്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍
തൃശ്ശൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന യുവതിയെ പീഠിപ്പിച്ച മെയില്‍ നേഴ്സ് അറസ്റ്റിലായി. തൃശ്ശൂരിലെ ഒരു പ്രമുഖ ആസ്പത്രിയായ “ദയ”യിലെ ജീവനക്കാരനായ ഗോഡ്‌ലിയാണ് (27) അറസ്റ്റിലായത്. അര്‍ദ്ധബോധവസ്ഥയില്‍ കിടക്കുകയായിരുന്ന സമയത്ത് ഒരാള്‍ പീഠിപ്പിച്ചതായി യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. മരുന്നിന്റെ ആലസ്യം മൂലം ഇയാളെ തടയുവാനോ ബഹളംവെക്കുവാനോ യുവതിക്കായില്ല. ഇയാളെ പിന്നീട് യുവതി തിരിച്ചറിഞ്ഞു. സംഭവത്തെ കുറിച്ച് പരാതി നല്‍കിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. പൊതു പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അറിഞ്ഞതോടെ പീഠന സംഭവം മൂടിവെക്കുവാനുള്ള ശ്രമങ്ങള്‍ പാളി.തുടര്‍ന്ന് സംഭവ മറിഞ്ഞെത്തിയ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ആസ്പപത്രിക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാരില്‍ ചിലര്‍ ആരോപണ വിധേയനായ ആസ്പപത്രി ജീവനരനെ ആക്രമിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തു.
മലപ്പുറം സ്വദേശിയായ യുവതി വെള്ളിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ ആയിരുന്ന യുവതിക്കരികില്‍ രാത്രി ഒറ്റക്ക് ഒരു മെയില്‍ നേഴ്സ് ഏറെ നേരം ചിലവഴിച്ചത് അസാധാരണമാണ്. ആസ്പത്രി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ വലിയ വീഴ്ചയാണ് അവശനിലയിലായ ഒരു രോഗിയെ പീഠിപ്പിക്കുവാന്‍ ഇടനല്‍കിയത്. ആസ്പപത്രിയില്‍ കയറി അക്രമം കാണിച്ചതായി സംഭവത്തെ ചിത്രീകരിക്കുവാനാനും സംഭവത്തിന്റെ ഗൌരവം കുറച്ചു കാണിക്കുവാനുമാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ കുറ്റപ്പെടുത്തി.
- എസ്. കുമാര്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, പീഡനം, സ്ത്രീ
തിരുവനന്തപുരം: ശ്രാപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ക്കുള്ളിലെ നിധിയെ കുറിച്ച് ലോകമറിയുവാന്‍ ഇടവരുത്തിയ അഡ്വ. സുന്ദര രാജന്‍(70) അന്തരിച്ചു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു. സംസ്കാരം പുത്തന്‍ കോട്ടെ ശ്മശാനത്തില്‍ നടത്തി. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ സുന്ദരരാജന്‍ ഇന്റലിജന്‍സ് ബ്യൂറോയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഐ.പി.എസ് ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി, അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഇടയ്ക്ക് ലോ കോളേജില്‍ വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. പ്രായാധിക്യത്തെ തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ഭജനയും പ്രാര്‍ഥനയുമായി കഴിഞ്ഞു കൂടുകയായിരുന്നു.
സുന്ദരരാജന്‍ നടത്തിയ ദീര്‍ഘമായ നിയമപോരാട്ടങ്ങളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് അതിനകത്തെ സ്വത്തുക്കള്‍ പരിശോധിക്കുവാന്‍ ഇടവരുത്തിയത്. കേസുമായി മുന്നോട്ടു പോകുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനു ചില ഭീഷണികള്‍ ഉണ്ടായിരുന്നു. സുപ്രീംകോടതി നിയോഗിച്ച പരിശോധക സംഘം ഏതാനും നിലവറകള്‍ തുറക്കുകയും “നിധിയെ“ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ ഉരുപ്പിടികളുടെ വിവരങ്ങള്‍ കോടതിക്ക് പുറത്ത് വിട്ടതിനെതിരെ സുന്ദരരജന്‍ ശക്തമായി വിയോജിച്ചിരുന്നു.
-
വായിക്കുക: മതം, സാമ്പത്തികം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച വിഷയം വിവാദമായതോടെ ആ സ്ഥാനത്തേക്ക് പുതിയ ആളെ നിര്‍ദേശിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച പ്രതിസന്ധിയില്‍ നിന്നും തലയൂരാന്‍ ലീഗ് നേതൃത്വം തന്നെ നേരിട്ട് ഇടപെട്ടുകൊണ്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പ്ലസ്ടു പ്രിന്‍സിപ്പലായിരുന്ന വി.പി. അബ്ദുല്‍ഹമീദിനെ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ലിസ്റ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചയച്ചത്തിന്റെ പശ്ചാത്തലത്തിലാണ് ലീഗ് നേതൃത്വം നേരിട്ട് ഇടപെട്ടുകൊണ്ട് ഇത്തരമൊരു തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിശദീകരണമാരായാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെ സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. വൈസ്ചാന്‍ലര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച വി.പി. അബ്ദുല്‍ഹമീദിനെ മാറ്റി പകരം അക്കാദമിക്ക് രംഗത്ത് മികവുള്ള മറ്റൊരാളെ കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രിയോടും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോടും നിര്‍ദേശിച്ചതായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ഇ.ടി. മുഹമ്മദ്ബഷീര്‍ പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി അയച്ച ലിസ്റ്റ് മുഖ്യമന്ത്രി മടക്കിയെന്ന കാര്യം ശരിയല്ലെന്നും. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച ഒരു ഫയലും പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
വായിക്കുക: കേരള രാഷ്ട്രീയം, വിദ്യാഭ്യാസം
ന്യൂഡല്‍ഹി: മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്‌ഥാനം കൊടുക്കുന്നതില്‍ തന്റെ ഭാഗത്ത് നിന്നും ഒരു എതിര്‍പ്പുമില്ലെന്ന് കേരള കോണ്‍ഗ്രസിനേതാവും ധന മന്ത്രിയുമായ കെ. എം.മാണി പറഞ്ഞു. സംസ്‌ഥാന നിയമസഭയില്‍ ചീഫ് വിപ്പ് പദവി ലഭിച്ചതോടെ മൂന്നാം മന്ത്രിയെന്ന അവകാശ വാദം തങ്ങള്‍ ഉപേക്ഷിച്ചെന്നു അദ്ദേഹം വ്യക്‌തമാക്കി. മൂന്നാം മന്ത്രിസ്‌ഥാനം ചോദിച്ചെങ്കിലും ചീഫ് വിപ്പ് പദവി ലഭിച്ചതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ നടക്കുന്ന സംസ്‌ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായതിനാല്‍ മന്ത്രി പി.ജെ. ജോസഫിനെതിരായി ഉയര്‍ന്നു വന്ന എസ്.എം.എസ്. വിവാദത്തേക്കുറിച്ചും, പി. സി. ജോര്‍ജ്ജിന്റെ പങ്കിനെപ്പറ്റിയും തനിക്കൊന്നും അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം