തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ കര്‍ഷക അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. കൃഷിമന്ത്രി കെ. പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പിന്റെ കേരള കര്‍ഷകന്‍ മാസിക സൗജന്യമായി സ്‌കൂളുകള്‍ക്ക് നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. 29,000 സ്‌കൂളുകള്‍ക്കാണ് മാസിക ലഭിക്കുക. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി മന്ത്രി കെ. എം. മാണി ഉദ്ഘാടനം ചെയ്തു. മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്ത രണ്ടുഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള എല്ലാ കര്‍ഷകര്‍ക്കും 300 രൂപയുടെ പ്രതിമാസ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യും. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രി വി.എസ്.ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, മേയര്‍ അഡ്വ. കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രമണി പി. നായര്‍, കാര്‍ഷികോല്പാദന കമ്മീഷണര്‍ കെ. ജയകുമാര്‍, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. ആര്‍. വിജയകുമാര്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ കെ. പി. സരോജിനി, ഷാജിദാ നാസര്‍, ശ്രീലി ശ്രീധരന്‍, ലീലാമ്മ ഐസക്., സി.ആര്‍.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു
- ഫൈസല്‍ ബാവ