കൊച്ചി : ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും എന്ന് വാഗ്ദാനം നല്‍കി ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രസ്തുത സ്ഥാപനത്തിന്റെ ഉടമകളായ രാജീവ് കുമാര്‍ ചെരുവാര, സാജു കടവിലാന്‍ എന്നിവര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ നൂറ്റമ്പത് കോടിയോളം രൂപ പലരില്‍ നിന്നുമായി നിന്നുമായി തട്ടിച്ചതെന്ന് കരുതുന്നു. പ്രോജക്റ്റുകളെ പറ്റി ധാരാളം പരസ്യം നല്‍കിയെങ്കിലും അതില്‍ പ്രകാരം ഫ്ലാറ്റു നിര്‍മ്മിച്ചു നല്‍കുവാന്‍ ഇവര്‍ക്കായിട്ടില്ലെന്നും പ്രതികളുടെ പേരില്‍ നിരവധി പരാതികള്‍ വന്നു കൊണ്ടിരിക്കുകയുമാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുവാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ നിക്ഷേപകരെ ബോധപൂര്‍വ്വം വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രഖ്യാപിച്ച പ്രോജക്ടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ വലിയ തോതില്‍ പണം ദൂര്‍ത്തടിച്ചിരുന്നതായും ആരോപണമുണ്ട്. നിരവധി ആഡംഭര കാറുകള്‍ ഇവര്‍ കൈവശം വച്ചിരിന്നതായും അറിയുന്നു. അക്കൌണ്ടില്‍ പണമില്ലതെ ചെക്കുകള്‍ നല്‍കി വഞ്ചിച്ചതടക്കം കേസടക്കം ഇവരുടെ പേരില്‍ നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ശബരീനാഥ് നടത്തിയ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു പോലെ മറ്റൊരു വന്‍ തട്ടിപ്പായി മാറിയിരിക്കുന്നു ഇതും. ആപ്പിള്‍ പ്രോപ്പര്‍ട്ടീസിന്റെ പരസ്യങ്ങള്‍ ധാരാളമായി വന്നിരുന്ന പല പത്ര-ചാനല്‍ മാധ്യമങ്ങളിലും ഇപ്പോള്‍ തട്ടിപ്പുകഥകള്‍ നിറയുകയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തട്ടിപ്പ്