ബി.ജെ.പി. നാല്പത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

March 10th, 2011

election-epathramതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള നാല്പതു സ്ഥാനാര്‍ഥികളുടെ പേര്‍ ബി.ജെ.പി. പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ ഒ. രാജഗോപാല്‍, മഞ്ചേശ്വരത്ത് യുവമോര്‍ച്ച നേതാവ് കെ. സുരേന്ദ്രന്‍, കുന്ദമംഗലത്ത് സി. കെ. പത്മനാഭന്‍, കയ്പമംഗലത്ത് എ. എന്‍. രാധാകൃഷ്ണന്‍, പാലക്കാട് സി. ഉദയ ഭാസ്കര്‍, കാട്ടാക്കടയില്‍ പി. കെ. കൃഷ്ണദാസ് തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍. പാര്‍ട്ടിയുടെ സംസഥാന പ്രസിഡണ്ട് വി. മുരളീധരന്‍ മത്സരിക്കുന്നില്ല. പുതുമുഖങ്ങള്‍ക്ക് ഇത്തവണ പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്റെ പേര്‍ പുറത്തു വന്ന സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര ഉത്സവം

March 10th, 2011

temple-festival-epathramഏങ്ങണ്ടിയൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ പൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 11 ന് നടക്കും. രാവിലെ ശീവേലിക്ക് ശേഷം ഉച്ചക്ക്  മൂന്നു മണിയോടെ  ഏങ്ങണ്ടിയൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ ഉത്സവ ക്കമ്മറ്റികളില്‍ നിന്നുമായി ആന എഴുന്നള്ളിപ്പിനൊപ്പം കാവടി, ശിങ്കാരി മേളം, തെയ്യം എന്നിവയുടെ അകമ്പടിയോടെ തിരുമംഗലം ശിവ ക്ഷേത്രത്തില്‍ എത്തും. ശ്രീദുര്‍ഗ്ഗാ ഉത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ തെയ്യങ്ങള്‍ക്കൊപ്പം തിരുമംഗലം ശിവ ക്ഷേത്രം വലം വച്ച് പൊക്കുളങ്ങര ക്ഷേത്രത്തില്‍ എത്തും. വൈകീട്ട് നാലു മണിയോടെ പൊക്കുളങ്ങര ക്ഷേത്ര നടയില്‍ കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിക്കും.  ഇരുപത്തി ഒന്ന് ആനകള്‍ പങ്കെടുക്കുന്ന ഉത്സവത്തില്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ഭഗവതിയുടെ തിടമ്പേറ്റും. മംഗ‌ലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണു ശങ്കര്‍, കൊല്ലം പുത്തന്‍‌കുളം അനന്ത പത്മനാഭന്‍, ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ തുടങ്ങിയ ഗജ വീരന്മാര്‍ പങ്കെടുക്കും.  സന്ധ്യക്ക്  നീലിമ സൌണ്ട് ഒരുക്കുന്ന ദീപാലങ്കാരവും  ഗംഭീര വെടിക്കെട്ടും ദീപാരാധനയും ഉണ്ടാകും.  രാത്രി ഏഴു മണി മുതല്‍ പതിനൊന്നു മണി വരെ കനലാട്ടം, കരകാട്ടം തുടങ്ങിയ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശശിധരന്‍ നടുവില്‍

March 10th, 2011

shashidharan-naduvil-epathram

കേരളത്തിലെ ക്യാമ്പസ്‌ തിയ്യേറ്റര്‍ പ്രസ്ഥാനത്തിന് എന്നും ഊര്‍ജ്ജമായിരുന്ന ശശിധരന്‍ നടുവില്‍ കഴിഞ്ഞ 35 വര്‍ഷമായി നാടക രംഗത്ത്‌ സജീവമാണ്. പന്ത്രണ്ടോളം നാടകങ്ങളില്‍ അഭിനയിക്കുകയും 27 നാടകങ്ങളുടെ രചന നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 340ഓളം നാടകങ്ങളുടെ അവതരണം കേരളത്തിലെ വിവിധ നാടക സംഘങ്ങള്‍ക്ക്‌ വേണ്ടി സംവിധാനം ചെയ്തു. 300ല്‍ പരം വേദികളില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

ദല്‍ഹിയില്‍ നടന്ന നാട്യ സമാരോഹ് 1987 ല്‍ പങ്കെടുത്തു. 11 തവണ കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക്‌ വേണ്ടി സൗത്ത്‌ സോണ്‍ – നാഷണല്‍ ഉത്സവങ്ങളില്‍ സംവിധാനം ചെയ്തു. കെ. പി. എ. സി. ക്ക് വേണ്ടി തമസ്സ്‌ (ഭീഷ്മ സാഹ്നി), ചൊമന ദുഡി (ശിവരാം കാരന്ത്), മൂക നര്‍ത്തകന്‍ (ആസിഫ്‌ കരിം ഭായ്‌) എന്നീ നാടകങ്ങള്‍ പ്രൊഫഷണല്‍ വേദിയില്‍ സംവിധാനം ചെയ്തു.

2008ല്‍ നടന്ന പ്രഥമ അന്തര്‍ദ്ദേശീയ നാടകോത്സവത്തില്‍ (ഇറ്റ്‌ഫോക്‌) മുദ്രാ രാക്ഷസത്തിന്റെ പുനരവതരണ സംവിധാനം നിര്‍വഹിച്ചു.

കേരള സംഗീത നാടക അക്കാദമി നാടക സംവിധാനത്തിലെ സമഗ്ര സംഭാവനയെ മാനിച്ച് “ഗുരുപൂജ” പുരസ്കാരം നല്‍കി ആദരിച്ചു. ജോസ്‌ ചിറമ്മലിന്റെ ശിഷ്യനാണ് ശശിധരന്‍ നടുവില്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോട്ടറിക്കടയുടമ 20 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു

March 10th, 2011

violence-against-women-epathram

കുമ്പള : കാസര്‍ഗോഡ്‌ ജില്ലയിലെ കുമ്പളയില്‍ സ്ക്കൂള്‍ വിദ്യാര്‍ഥിനികളായ 20 പെണ്‍കുട്ടികളെ സ്ക്കൂളിന് അടുത്തുള്ള ലോട്ടറി കടയുടമ പീഡിപ്പിച്ചതായി കണ്ടെത്തി. മിഠായിയും മധുര പലഹാരങ്ങളും കൊടുത്താണ് ഇയാള ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തന്റെ കടയിലേക്ക് ആകര്‍ഷിച്ചത്‌. 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്‌.

കുട്ടികളുടെ കയ്യില്‍ പണം കണ്ട അദ്ധ്യാപകര്‍ വിവരം കൊടുത്തത് പ്രകാരം അന്വേഷണം നടത്തിയ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരാണ് പീഡനത്തിന് പുറകില്‍ 55 കാരനായ ലോട്ടറി കടയുടമ നരസിംഹ നായക്‌ ആണെന്ന് കണ്ടെത്തിയത്‌. ഇവര്‍ നല്‍കിയ പരാതി അനുസരിച്ച് പോലീസ്‌ കേസെടുത്തെങ്കിലും ഇയാള്‍ സംഭവം പുറത്തായത് അറിഞ്ഞ് ഒളിവില്‍ പോയി. വിവരമറിഞ്ഞ് കുപിതരായ നാട്ടുകാര്‍ ലോട്ടറിക്കട ആക്രമിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ്‌ മര്‍ദ്ദിച്ചു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന് മുന്‍പില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍വ്വേ ഫലം വി. എസ്. അച്യുതാനന്ദന് അനുകൂലം

March 9th, 2011

vs-achuthanandan-epathram

തിരുവനന്തപുരം: നിയമ സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മുഖ്യ മന്ത്രിയായി വീണ്ടും ജനങ്ങള്‍ പരിഗണിക്കുന്നത് ആരെ എന്ന ചോദ്യത്തിന് ഉത്തരമായി വി. എസ്. അച്ച്യുതാനന്ദന്‍ തന്നെ മുന്‍പില്‍. ഇതോടെ കേരള രാഷ്ടീയത്തില്‍ വി. എസ്. അച്ച്യുതാനന്ദനോളം സ്വാധീനമുള്ള വ്യക്തിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായിരിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാ‍നം പേര്‍ വി. എസിനെയാണ് അനുകൂലിച്ചത്. വി. എസ്. മത്സരിക്കുന്നില്ലെങ്കില്‍ 17 ശതമാനം പേര്‍ ഇടതു പക്ഷത്തിന് അനുകൂലമായ നിലപാട് മാറ്റുമെന്നും അറിയിച്ചു.  മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്ക പ്പെട്ടവരില്‍ 27 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയേയും 17 ശതമാനം പേര്‍ എ. കെ. ആന്റണിയേയും 12 ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും അനുകൂലിച്ചപ്പോള്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ 10 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. ഏഷ്യാനെറ്റ് ചാനലും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഫോര്‍കാസ്റ്റിംഗും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

മുഖ്യ മന്ത്രി എന്ന നിലയില്‍ വി. എസ്. അച്ച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങളെ 19 ശതമാനം പേര്‍ വളരെ നല്ലതെന്നും 23 ശതമാനം പേര്‍ നല്ലതെന്നും 48 ശതമാനം പേര്‍ ശരാശരിയെന്നും വിലയിരുത്തി യപ്പോള്‍ 7 ശതമാനം പേര്‍ മോശമെന്നും 3 ശതമാനം പേര്‍ വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. വി. എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇനിയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂ. എന്നാല്‍ പൊതുജന വികാരം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വി. എസിന് അനുകൂലമാണ്. പലയിടങ്ങളിലും വി. എസ്. അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു കഴിഞ്ഞു. ഇടതു പക്ഷത്തു നിന്നും ഉയര്‍ത്തി കാണിക്കുവാന്‍ മറ്റൊരു നേതാവും ഇല്ല എന്നതും വി. എസിന് അനുകൂല ഘടകമായി മാറുന്നു. അച്ച്യുതാനന്ദന് സീറ്റ് നിഷേധി ക്കുകയാണെങ്കില്‍ അത് ഇടതു പക്ഷത്തിനു കനത്ത തിരിച്ചടിക്ക് ഇട വരുത്തും എന്ന് പൊതുവില്‍ വിലയിരുത്തല്‍ ഉണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇടമലയാര്‍ കേസ്: ബാലകൃഷ്ണ പിള്ളയുടെ റിവ്യൂ ഹര്‍ജി തള്ളി
Next »Next Page » ലോട്ടറിക്കടയുടമ 20 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine