കേരളത്തിലെ ക്യാമ്പസ് തിയ്യേറ്റര്‍ പ്രസ്ഥാനത്തിന് എന്നും ഊര്‍ജ്ജമായിരുന്ന ശശിധരന്‍ നടുവില്‍ കഴിഞ്ഞ 35 വര്‍ഷമായി നാടക രംഗത്ത് സജീവമാണ്. പന്ത്രണ്ടോളം നാടകങ്ങളില്‍ അഭിനയിക്കുകയും 27 നാടകങ്ങളുടെ രചന നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. 340ഓളം നാടകങ്ങളുടെ അവതരണം കേരളത്തിലെ വിവിധ നാടക സംഘങ്ങള്‍ക്ക് വേണ്ടി സംവിധാനം ചെയ്തു. 300ല്‍ പരം വേദികളില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
ദല്‍ഹിയില്‍ നടന്ന നാട്യ സമാരോഹ് 1987 ല്‍ പങ്കെടുത്തു. 11 തവണ കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് വേണ്ടി സൗത്ത് സോണ്‍ – നാഷണല്‍ ഉത്സവങ്ങളില്‍ സംവിധാനം ചെയ്തു. കെ. പി. എ. സി. ക്ക് വേണ്ടി തമസ്സ് (ഭീഷ്മ സാഹ്നി), ചൊമന ദുഡി (ശിവരാം കാരന്ത്), മൂക നര്‍ത്തകന്‍ (ആസിഫ് കരിം ഭായ്) എന്നീ നാടകങ്ങള്‍ പ്രൊഫഷണല്‍ വേദിയില്‍ സംവിധാനം ചെയ്തു.
2008ല്‍ നടന്ന പ്രഥമ അന്തര്‍ദ്ദേശീയ നാടകോത്സവത്തില്‍ (ഇറ്റ്‌ഫോക്) മുദ്രാ രാക്ഷസത്തിന്റെ പുനരവതരണ സംവിധാനം നിര്‍വഹിച്ചു.
കേരള സംഗീത നാടക അക്കാദമി നാടക സംവിധാനത്തിലെ സമഗ്ര സംഭാവനയെ മാനിച്ച് “ഗുരുപൂജ” പുരസ്കാരം നല്‍കി ആദരിച്ചു. ജോസ് ചിറമ്മലിന്റെ ശിഷ്യനാണ് ശശിധരന്‍ നടുവില്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, നാടകം