മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കും

June 2nd, 2011

mullaperiyar-dam-epathram

തിരുവനന്തപുരം : തന്റെ സര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചു. ഇടതു സര്‍ക്കാര്‍ എടുത്ത ഈ നിലപാടില്‍ നിന്നും തങ്ങള്‍ വ്യതിചലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷയാണ് പരമ പ്രധാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കും എന്ന തമിഴ് നാട് പൊതു മരാമത്ത്‌ വകുപ്പ്‌ മന്ത്രി കെ. വി. രാമലിംഗത്തിന്റെ പ്രസ്താവന ദുരുദ്ദേശപരവും അനാവശ്യവുമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇമിഗ്രേഷനിലെ പാളിച്ചകള്‍ അന്വേഷിക്കും

June 2nd, 2011

nedumbassery-airport-epathram

നെടുമ്പാശ്ശേരി : നെടുമ്പാശ്ശേരി വിമാന താവളത്തില്‍ നിന്നും ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ പാലിക്കാതെ അനധികൃതമായി യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ അവസരം ലഭിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ ദിവസം വ്യാജ വിസയില്‍ കുവൈറ്റില്‍ എത്തിയ തൃശൂര്‍ സ്വദേശി സിറാജുദ്ദീനെ കുവൈറ്റ്‌ അധികൃതര്‍ പിടികൂടി മടക്കി അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ഇല്ലാത്ത 20 പേരെങ്കിലും ഇവിടെ നിന്ന് യാത്ര ചെയ്തതായി സൂചനയുണ്ട്.

കഴിഞ്ഞ ആഴ്ച യു. എ. ഇ. യില്‍ പ്രവേശന നിരോധനമുള്ള കാസര്‍ഗോഡ്‌ സ്വദേശി അബ്ദുല്‍ ഹമീദ്‌ എന്നയാളെ ഇമിഗ്രേഷന്‍ അധികൃതര്‍ കടത്തി വിടുകയും ഇയാള്‍ പിന്നീട് അബുദാബിയില്‍ പിടിയില്‍ ആവുകയും ചെയ്തിരുന്നു.

സംഭവങ്ങള്‍ക്ക് പുറകില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ പങ്കാണ്‌ ഇപ്പോള്‍ അന്വേഷണത്തിന് വിധേയമാക്കുന്നത്. കഴിഞ്ഞ മാസം ഇമിഗ്രേഷന്‍ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ്‌ ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ യു.ഡി.എഫ്. ആലോചിക്കുന്നു

June 2nd, 2011

stethescope-epathram

തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നിര്‍ത്തലാക്കിയ സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കുവാന്‍ യു. ഡി. എഫ്. സര്‍ക്കാര്‍ ആലോചിക്കുന്നു. സ്വകാര്യ പ്രാക്ടീസിനുള്ള നിരോധനം നീക്കാനുള്ള തീരുമാനം തല്‍ക്കാലം ഉണ്ടാവില്ലെങ്കിലും ഈ കാര്യം തന്റെ സര്‍ക്കാര്‍ ഗൌരവമായി പരിഗണിക്കുന്നുണ്ട് എന്നാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്‌. നിരോധനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം തങ്ങള്‍ക്ക് ലഭ്യമാകുന്നില്ല എന്ന ഒട്ടേറെ പരാതികള്‍ തനിക്ക് ലഭിച്ചു എന്നും ഈ സാഹചര്യത്തിലാണ് നിരോധനം പുനപരിശോധിക്കുന്നത് എന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്ലാറ്റ് തട്ടിപ്പ് പ്രവാസികള്‍ കരുതിയിരിക്കുക

June 2nd, 2011

പ്രബുദ്ധരായ കേരളീയര്‍ ആട്, മാഞ്ചിയം, തേക്ക്, മണീചെയ്യിന്‍ തുടങ്ങി വ്യത്യസ്തമായ രൂപങ്ങളില്‍ പല കാലങ്ങളിലായി നിരവധി തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുള്ളവരാണ് . വീട് എന്ന സങ്കല്‍പ്പത്തെ എന്നും മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന പ്രവാസികളെ വലയിലാക്കാനായി ചില വിരുതന്മാര്‍ ഗള്‍ഫിലേക്കും കയറി വരാറുണ്ട്. വീട് തട്ടിപ്പ്‌ എന്ന ആശയം കൈമുതലാക്കിയ ഇവര്‍ പ്രവാസികളുടെ മനസ്സിലെ  ആഗ്രഹത്തെ മുതലെടുക്കുന്നു. പലരും ഈ മോഹന വാക്കുകളില്‍ അടി പതറി വീണിട്ടുണ്ട് ‍. ഇപ്പോള്‍ ഫ്ലാറ്റ്/വില്ലകളുടെ രൂപത്തില്‍ മറ്റൊരു തട്ടിപ്പ് പ്രവാസിയെ തേടിയെത്തിയിരിക്കുന്നു. നാട്ടില്‍ സെറ്റില്‍ ചെയ്യുവാനായി വില്ലാപോജക്ടുകളിലും ഫ്ലാറ്റുകളിലും നിക്ഷേപിക്കുന്നവര്‍ കരുതിയിരിക്കുക. വില്ലയും ഫ്ലാറ്റും  നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പ്രധാനമായും ലക്ഷ്യമിടുന്ന പ്രവാസികളെയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാജന്മാരും ഈ മേഖലയില്‍ കടന്നു കൂടിയിട്ടുണ്ട്. വലിയ പരസ്യങ്ങളുടേയും ഓഫറുകളുടേയും അകമ്പടിയോടെ ഇത്തരക്കാര്‍ രംഗത്തിറങ്ങും. ഇതില്‍ ആകര്‍ഷിക്കപ്പെട്ട് പലരും കയ്യിലുള്ളതോ ലോണെടുത്തോ അഡ്വാന്‍സ് നല്‍കും. എന്നാല്‍ തട്ടിപ്പിനായി രംഗത്തിറങ്ങുന്നവര്‍ പറയുന്ന സമയത്ത് ഗുണനിലവാരത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുകയില്ല. ഇത്തരം തട്ടിപ്പുകാരുടെ കയ്യില്‍ പണം കുടുങ്ങിയവര്‍ അതൊടെ വെട്ടിലാകുകയും ചെയ്യും. പ്രവാസികളെ സംബന്ധിച്ച് ഇതിന്റെ പുറകെ കേസും മറ്റുമായി പോകുവാന്‍ പലവിധ പരിമിതികളും ഉണ്ടുതാനും. ഈ പരിമിതിയെ ആണ് ഇവര്‍ ചൂഷണം ചെയ്യുന്നതും. തട്ടിപ്പുകള്‍ പുറത്തു വരുമ്പോള്‍ പോലീസ് നിയമനടപടികള്‍ ആരംഭിക്കും എന്നാല്‍  ഉപഭോക്താക്കളെ സംബന്ധിച്ചുണ്ടാകുന്ന സമയത്തിന്റേയും ധനത്തിന്റേയും നഷ്ടം വലിയതാണ്.

ഇത്തരം ഒരു തട്ടിപ്പിന്റെ കഥയാണ് ആപ്പിള്‍ ഫ്ലാറ്റ് സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍തോതിലുള്ള പരസ്യങ്ങളുടേയും മാര്‍ക്കറ്റിങ്ങിന്റേയും പിന്‍ബലത്തോടെ ആയിരുന്നു ആപ്പിള്‍ എ പ്രോപ്പര്‍ട്ടീസ് ഉപഭോക്താക്കളുടെ ഇടയിലേക്ക് ഇറങ്ങിയത്.  ആപ്പിള്‍ എ ഡേയെ പറ്റി പറയുവാന്‍ പരസ്യങ്ങളില്‍ പ്രമുഖര്‍ തന്നെ അണി നിരന്നു. പരസ്യവാചകങ്ങളില്‍ വിശ്വസിച്ച് ആപ്പിള്‍.കോം, നാനോ, ബിഗ് ആപ്പീള്‍ തുടങ്ങിയ പ്രോജക്ടുകളിലേക്ക് പ്രവാസികളടക്കം നിരവധി പേര്‍ ലക്ഷങ്ങളാണ് നല്‍കിയത്. ഇടപാടുകാരില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തെങ്കിലും   സമയത്തിനു ഫ്ലാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുവാന്‍ കമ്പനി തയ്യാറായില്ല. ഫ്ലാറ്റിനായി പണം നല്‍കിയവര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പലതരത്തിലുള്ള ഒഴിവുകഴിവുകള്‍ പറയുവാന്‍ തുടങ്ങി.  അധികം താമസിയാതെ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് അവര്‍ക്ക് ബോധ്യം വന്നു. ഇടപാടുകാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഉടംകള്‍ ഒളിവില്‍ പോയി.  മാനേജിങ്ങ് ഡയറക്ട സാജു കടവില്‍, ഡയറക്ടര്‍ രാജീവ് എന്നിവര്‍ക്കെതിരെ ഇടപാടുകാര്‍ ബിഗ് ആപ്പിള്‍ ബയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ആപ്പിള്‍ എ ഡേയുടെ ആസ്ഥാനത്ത് പോലീസ് റെയ്ഡും നടന്നു. പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൌട്ട് നോട്ടീസ് നല്‍കിയിരുന്നു.

കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറിയ പട്ടണങ്ങളില്‍ പോലും ഫ്ലാറ്റുകള്‍ ഉയരുവാന്‍ തുടങ്ങി. നാട്ടില്‍ സ്വന്തമായി  വീട് നിര്‍മ്മിക്കുവാന്‍ സാധിക്കാത്തവരും ചെറിയ നിക്ഷേപത്തില്‍ ടൌണില്‍ താമസിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് റെഡിമേയ്ഡ് വില്ലാ പ്രോജക്ടുകളേയും ഫ്ലാറ്റുകളെയും ആശ്രയിക്കുന്നത്. മികച്ച ബില്‍ഡര്‍മാര്‍ തങ്ങളുടെ ക്വാളിറ്റി കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും. എന്നാല്‍ തട്ടിപ്പുകാരാകട്ടെ പലപ്പോഴും നിര്‍മ്മാതാക്കള്‍ നല്‍കുന്ന ബ്രോഷറിന്റേയും യഥാര്‍ത്ഥ  കെട്ടിടത്തിന്റേയും അവസ്ഥകള്‍ ഒന്നായിരിക്കില്ല.  ഭഗവാന്റെ തിരുമുമ്പില്‍ എന്ന് തെറ്റിദ്ധരിക്കും വിധത്തില്‍ ആയിരിക്കും പരസ്യത്തില്‍ പറയുക എന്നാല്‍ വില്ല ചിലപ്പോള്‍ നാലോ അഞ്ചോ കിലോമീറ്റര്‍ അകലെയായിരിക്കുകയും.

ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ ആണ് ജാഗ്രത പുലര്‍ത്തേണ്ടത്. തങ്ങള്‍ വാങ്ങാന്‍ പോകുന്ന പോജക്ടിന്റെ ഡിസൈനിങ്ങിനെ കുറിച്ചും ബില്‍ഡറെ കുറിച്ചും വ്യക്തമായി അന്വേഷിച്ചറിയണം. പ്രോജക്ടിനു സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുമതിയുണ്ടോ ഏതെങ്കിലും വിധത്തിലുള്ള നിയമ കുരുക്കുകള്‍ ഉണ്ടോ എന്നെല്ലാം മുന്‍ കൂട്ടി അറിയാതെ വലിയ തുക നിക്ഷേപിക്കുന്നത് പിന്നീട് അബദ്ധമായി മാറും. കേരളത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നിരവധി ഫ്ലാറ്റുകള്‍ ഇനിയും വില്‍ക്കപ്പെടാതെ കിടക്കുമ്പോള്‍ ഭാവിയില്‍ വരാന്‍ പോകുന്ന പ്രോജക്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഒരു വട്ടം കൂടെ ആലോചിക്കുന്നത് നന്നായിരിക്കും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട പഴമൊഴി ഓര്‍ക്കുന്നത് നന്നായിരിക്കും

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോവിലന്‍ യാത്രയായിട്ട് ഒരാണ്ട് തികയുന്നു.

June 2nd, 2011

kovilan-remembered-epathram

തിരുവനന്തപുരം : ദ്രാവിഡ ശിലകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ജീവിതം കൊത്തി വെച്ച കോവിലന്‍ എന്ന അയ്യപ്പന്‍ നമ്മെ വിട്ടു പോയിട്ട് (ജൂണ് ‍- 2) ഒരു വര്‍ഷം തികയുന്നു. മലയാളത്തിലെ നിഷേധിയായ ആ കണ്ടാണിശ്ശേരിക്കാരന്‍ ആരുടെ മുമ്പിലും തല കുനിക്കാന്‍ തയ്യാറായില്ല. ഒരു പുരസ്കാരത്തിന് പിന്നാലെയും ഓടി നടന്നില്ല, ആരെയും വക വെച്ചില്ല. അതു കൊണ്ട് തന്നെ പുരസ്ക്കാരങ്ങള്‍ ഏറെ വൈകിയാണ് കണ്ടാണിശ്ശേരി കുന്നു കേറി വന്നത്. അതും കോവിലനില്ലാത്ത പുരസ്ക്കാര പട്ടിക അപൂര്‍ണ്ണമാകും എന്ന തിരിച്ചറിവിനു ശേഷം. തട്ടകം, എ മൈനസ് ബി, തോറ്റങ്ങള്‍… അങ്ങിനെ മലയാളത്തിനു സ്വന്തമായ  നിരവധി രചനകള്‍. കോവിലന്‍ കണ്ടാണിശ്ശേരി കുന്നിറങ്ങി പോയെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കും.

വായിക്കുക : ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍
Next »Next Page » ഫ്ലാറ്റ് തട്ടിപ്പ് പ്രവാസികള്‍ കരുതിയിരിക്കുക »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine