പാമോയില്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്ക് : അല്‍ഫോണ്‍സ് കണ്ണന്താനം

March 28th, 2011

തിരുവനന്തപുരം : പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രി യായിരുന്ന ഉമ്മന്‍ ചാ‍ണ്ടി ആ ഫയല്‍ മന്ത്രിസഭയില്‍ വെക്കാന്‍ അതീവ താല്പര്യം കാണിച്ചിരുന്നു എന്നും അതിന് എതിരു നിന്ന തന്നെ ദല്‍ഹിക്ക് നാടു കടത്തുകയായിരുന്നു എന്നും അല്‍ഫോണ്‍സ് കണ്ണന്താനം വെളിപ്പെടുത്തി. പാമോയില്‍ കേസുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എറണാകുളം ജോയ്‌ ആലുക്കാസില്‍ അഗ്നിബാധ

March 28th, 2011

JoyAlukkas-epathram
കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഹൈ കോടതി ജങ്ങ്ഷനില്‍ സ്ഥിതി ചെയ്യുന്ന ജോയ്‌ ആലുക്കാസ്‌ വെഡ്ഡിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 100 കോടിയുടെ നഷ്‌ടം. എട്ടു നിലകളിലായി കല്യാണ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ഒരു വലിയ ശേഖരമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ആണ് അഗ്നി ബാധക്ക് കാരണം എന്ന് കരുതപ്പെടുന്നു.

വെഡ്ഡിംഗ് സെന്ററിലെ വസ്ത്ര ശേഖരം മുഴുവന്‍ കത്തി പോയി. ഒട്ടു മിക്ക സ്വര്‍ണാഭരണങ്ങളും ഡയമണ്ടും പ്രത്യേക സേഫിനുള്ളില്‍ ആയിരുന്നതിനാല്‍ അവയ്ക്ക് കേട് പാടുകള്‍ സംഭവിച്ചില്ല. എന്നാല്‍ പുറത്തു ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ ഉരുകി പോയി. കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇപ്പോഴും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ വീണിട്ടുണ്ട്. ആളപായം ഉണ്ടായിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

ജോസിയോ കല്ലാറോ? ചെന്നിത്തല പ്രതിസന്ധിയില്‍

March 25th, 2011

election-epathramഉടുമ്പന്‍ ചോല:  കോണ്ഗ്രസിനെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരു കീറാമുട്ടിയാണ്. അതിനി ഹൈകമാണ്ട് വിചാരിച്ചാലും അങ്ങനയെ നടക്കൂ. അത് എല്ലാവരേക്കാളും ഏറെ ചെന്നിത്തലക്ക് അറിയാം. ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യന്‍ ശരിക്കും ഒരു തലവേദന ആയിരിക്കുകയാണ്. ഏറെ ആറ്റിക്കുറുക്കി ഉണ്ടാക്കിയ ലിസ്റ്റില്‍ കടന്നു കൂടിയിട്ടും ജോസിയുടെ കാര്യം പരുങ്ങലിലാണ്.  ജോസിയെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതിഷേധിച്ച് പത്ത് മണ്ഡലം പ്രസിഡന്റ്‌ മാരാണ് രാജി വെച്ചത്. കൂടാതെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകരും ജോസിയെ മത്സരിപ്പിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ജോസിക്ക് പകരം ഇബ്രാഹിം കുട്ടി കല്ലാറിനെ മത്സരിപ്പിക്കണം എന്ന വാദം മുറുകുന്നിനിടെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് ചെന്നിത്തല അറിയിച്ചു എങ്കിലും മാറ്റണമെന്നു തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പരസ്യ പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നേതൃത്വത്തിന്റെ അച്ചടക്ക നടപടികള്‍ കൊണ്ട് പ്രാദേശിക വികാരത്തെ ഒതുക്കുവാന്‍ ആകാത്ത സ്ഥിതിയില്‍ പ്രശ്നം വഷളായിരി ക്കുകയാണിപ്പോള്‍.

സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന വൈതരണി തന്നെ യാണ് തെരഞ്ഞെടുപ്പിനെക്കാള്‍ കടുപ്പമെന്നു വീണ്ടും തെളിയിക്കുകയാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രചരണ രംഗത്ത് ഇതിനോടകം ഏറെ മുന്നേറിയിട്ടുണ്ട്. ഇനി തര്‍ക്കങ്ങള്‍ പരിഹരിച്ച് ജോസി തന്നെ രംഗത്ത് വന്നാലും അത് വിജയ സാധ്യതയെ വളരെയധികം ദോഷകരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി.എം.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

March 25th, 2011

mv-raghavan-epathram

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി. എം. പി. മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ എം. വി. രാഘവന്‍ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ആയിരിക്കും മത്സരിക്കുക. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം മണ്ഡലത്തില്‍ സി. പി. ജോണും, കണ്ണൂരില്‍ ധര്‍മ്മടത്ത് ചൂരായി ചന്ദ്രനും മത്സരിക്കും. നേരത്തെ തങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍ വിജയ സാധ്യത ഇല്ലാത്തതാണെന്ന് പറഞ്ഞ് രാഘവന്‍ യു. ഡി. എഫ്. നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചില ചര്‍ച്ചകളില്‍ ചില നീക്കു പോക്കുകള്‍ക്ക് യു. ഡി. എഫ്. നേതൃത്വം തയ്യാറായി. ഇതിന്റെ ഭാഗമായി നേരത്തെ സി. എം. പി. ക്ക് ലഭിച്ച നാട്ടിക മണ്ഡലം കോണ്‍‌ഗ്രസ്സിനു വിട്ടു കൊടുത്തു. പകരം ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിനു ലഭിച്ച നെന്മാറ അവര്‍ സി. എം. പി. ക്കും വിട്ടു കൊടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

March 25th, 2011

g-janardhana-kurup-epathram

കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂ‍ണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍‌വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.

അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.

പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.

-

വായിക്കുക: , , ,

1 അഭിപ്രായം »


« Previous Page« Previous « രമേഷ് ചെന്നിത്തലക്ക് പകരം ആര്?
Next »Next Page » സി.എം.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine