രമേഷ് ചെന്നിത്തലക്ക് പകരം ആര്?

March 25th, 2011

ramesh-chennithala-epathram

തിരുവനന്തപുരം : നിലവിലെ കെ. പി. സി. സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി ഹരിപ്പാട് മത്സരിക്കുന്നതോടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന് അണികള്‍ നോക്കി നില്‍ക്കുമ്പോള്‍ ചിലര്‍ ആ പദവിക്കു വേണ്ടി ചരടു വലി തുടങ്ങി ക്കഴിഞ്ഞു. ആദ്യമേ മത്സരിക്കുന്നില്ലെന്നു പറഞ്ഞു മാറി നിന്ന വി. എം. സുധീരന്‍, യു. ഡി. എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണനയില്‍ ഉള്ളതെങ്കിലും, നിലവിലെ കെ. പി. സി. സി. വൈസ് പ്രസിഡന്റ് മാരില്‍ ആരോഗ്യ പ്രശ്നത്താല്‍ തല്‍ക്കാലം മാറി നില്‍ക്കുന്ന തലേകുന്നില്‍ ബഷീറിന്റെ പേരും പരിഗണനയില്‍ ഉണ്ട്. ആലുവയില്‍ മത്സരിക്കാന്‍ എത്തുകയും സിറ്റിങ് എം. എല്‍. എ. കെ. മുഹമ്മദലിയുടെ ശക്തമായ എതിര്‍പ്പിനാല്‍ പിന്മാറേണ്ടി വന്ന എം. എം. ഹസ്സനും ഈ പദവിക്കായി ചരടു വലി നടത്തുന്നുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വി. എം. സുധീരനാണ് ഏറെ സാദ്ധ്യത എങ്കിലും, പല കാര്യങ്ങളിലും പാര്‍ട്ടിക്കതീതമായി തീരുമാനമെടുക്കുകയും, പരസ്യമായി രംഗത്തു വരുകയും ചെയ്യുന്ന ആളെ തന്നെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നത് ഉചിതമല്ലെന്നാണ് ചിലര്‍ പറയുന്നത്. അബ്ദുള്ളകുട്ടി സുധീരനെതിരെ പ്രസ്താവന നടത്തിയിട്ടും രമേഷ് ചെന്നിത്തല അബ്ദുള്ളകുട്ടിയെ ന്യായീകരിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിക്ക് എതിരെ അണികളുടെ പ്രകടനം

March 25th, 2011

kerala-muslim-league-campaign-epathram

ചാവക്കാട്: ലീഗ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ ചാവക്കാട് യൂത്ത് ലീഗ് പ്രകടനം നടത്തി. ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി ക്കെതിരെ ലീഗ് അനുയായികള്‍ തന്നെ പ്രകടനം നടത്തിയത് ലീഗ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനു ഏറെ സ്വാധീനമുള്ള കടപ്പുറം പഞ്ചായത്തിലെ ലീഗ് അനുയായികള്‍ക്ക് പാണക്കാട് നിന്നും വന്ന തീരുമാനം ഒട്ടും രസിച്ചിട്ടില്ല എന്നതിനു തെളിവാണ് ഈ പ്രകടനം. കഴിഞ്ഞ തവണ കെ. വി. അബ്ദുള്‍ കാദറിനോട് മത്സരിച്ച് തോറ്റ മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി. എച്. റഷീദിന് ഒരവസരം കൂടി നല്‍കേണ്ടതിനു പകരം മലപ്പുറം ജില്ലയിലുള്ള ഒരാളെ ഗുരുവായൂരില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് അണികള്‍ പരസ്യമായി രംഗത്ത് വന്നത്. ഇതു വിജയ സാദ്ധ്യതയെ കാര്യമായി ബാധിക്കുമെന്ന് യു. ഡി. എഫ്. നേതാക്കള്‍ തന്നെ തുറന്നു പറയുന്നു. പ്രചരണ രംഗത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ കാദര്‍ ഏറെ മുന്നേറി ക്കഴിയുമ്പോഴും യു. ഡി. ഏഫ്. ക്യാമ്പില്‍ മ്ലാനത മാറിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുത്തൂര്‍ കസ്റ്റഡി മരണം : നാലു പോലീസുകാര്‍ അറസ്റ്റില്‍

March 24th, 2011

kerala-police-torture-epathram

പാലക്കാട് :പുത്തൂര്‍ ഷീല വധക്കേസ് പ്രതിയെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ സമ്പത്ത് (26) കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ നാലു പേരെ സി. ബി. ഐ. അറസ്റ്റു ചെയ്തു. ഡി. വൈ. എസ്. പി. സി. കെ. രാമചന്ദ്രന്‍, എസ്. ഐ. മാരായ പി. വി. രമേഷ്, ടി. എന്‍. ഉണ്ണികൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ ശ്യാമ പ്രസാദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 2010 മാര്‍ച്ച് 29 നാണ് സമ്പത്ത് മരിച്ചത്. മൃതദേഹത്തില്‍ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. സമ്പത്തിന്റെ മരണത്തെ പറ്റി അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സി. ബി. ഐ. ക്ക് വിടുകയായിരുന്നു. സമ്പത്തിന്റെ കസ്റ്റഡി മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്?

March 24th, 2011

sindhu-joy-epathram

തിരുവനന്തപുരം : എസ്. എഫ്. ഐ. മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ്‌ പ്രസിഡണ്ടും, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിക്ക് എതിരെ പുതുപ്പള്ളിയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയും ആയ സിന്ധു ജോയിയെ സി. പി. എമ്മില്‍ നിന്നും പുറത്താക്കി. തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നു എന്ന് സിന്ധു ജോയി നേരത്തെ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സിന്ധുവിനെ പുറത്താക്കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഏറണാകുളത്തു നിന്നും കെ. വി. തോമസിനോട് മത്സരിച്ചു സിന്ധു പരാജയപ്പെട്ടിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് സിന്ധു ജോയ്‌ പങ്കെടുക്കും എന്ന് സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

ബാലകൃഷ്ണ പിള്ള മത്സരിക്കില്ല

March 24th, 2011

election-epathramതിരുവനന്തപുരം :  അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചത്‌ കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്‌.

ബാലകൃഷ്ണ പിള്ള മത്സരിക്കും എന്ന് അറിയിച്ച കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡോ. എന്‍. എന്‍. മുരളി ആയിരിക്കും യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി
Next »Next Page » സിന്ധു ജോയ്‌ കോണ്ഗ്രസിലേക്ക്? »



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine