എം. കെ. മുനീര്‍ ഇന്ത്യാ വിഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

May 22nd, 2011

കോഴിക്കോട്‌: നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുസ്ലീം ലീഗിന്റെ നാല് മന്ത്രിമാരില്‍ എം. കെ. മുനീറും കൂടി ഉള്‍പെട്ടതോടെ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം എം. കെ മുനീര്‍ ഒഴിഞ്ഞു. വിവാദമായ ഐസ്ക്രീം പാര്‍ലര്‍ കേസിലെ സുപ്രധാനമായ ചില വിവരങ്ങള്‍ ചാനലിലൂടെ പുറത്തു വിട്ടതോടെയാണ് മുനീറും മുസ്ലീം ലീഗിലെ തന്നെ കുഞ്ഞാലികുട്ടി വിഭാഗവും തമ്മില്‍ ശീതയുദ്ധം തുടങ്ങിയത്. മുനീറിന് സീറ്റ്‌ നല്‍കേണ്ടതില്ല എന്ന് വരെ എത്തിനിന്ന തര്‍ക്കമാണ് ഇപ്പോള്‍ മന്ത്രിസ്ഥാനം ലഭിക്കുന്നതോടെ വിരാമാമിടുന്നത്. എന്നാല്‍ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നത് എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. പൊതുവേ ജനപ്രിയനും ആദര്‍ശവാനുമായ മുനീറിന് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്‌ വന്നേക്കും എന്ന സൂചന പാര്‍ട്ടി നേതൃത്വത്തിനു കിട്ടിയിരുന്നു. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്വം വന്നു ചേര്‍ന്നതിനാലാണ് ഇന്ത്യാവിഷന്‍ വിടുന്നതെന്നും മുസ്ലീം ലീഗില്‍ നിന്നും ജയിച്ചു വന്ന 20 എം. എല്‍. എ മാരും മന്ത്രിമാരാകാന്‍ യോഗ്യരാനെന്നും എം. കെ. മുനീര്‍ വ്യക്തമാക്കി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹയര്‍സെക്കന്‍ഡറി സംസ്ഥാനത്ത്‌ മികച്ച വിജയം 82.25%

May 21st, 2011

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 82.25 ശതമാനത്തിന്റെ മികച്ച വിജയം. കഴിഞ്ഞ വര്‍ഷമിത്‌ 74.97 ശതമാനം ആയിരുന്നു. ഇപ്രാവശ്യം 1697 വിദ്യാലയങ്ങളിലായി 2,76,115 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയവരില്‍ 2,27,112 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി.  പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വഴുതക്കാട് കാര്‍മല്‍ ഹൈ സ്കൂളിലെ  അഞ്ജു ചന്ദ്രന്‍ സംസ്ഥാനത്ത്‌  ഒന്നാമതെത്തി. എസ്. എ. പി. ക്യാമ്പിലെ എ. എസ്‌. ഐ പേരൂര്‍ക്കട ദേവിനഗര്‍ അഞ്ജലിയില്‍ കെ. രാമചന്ദ്രന്‍ പിള്ളയുടെയും പ്രിയയുടെയും മകളാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

അടൂര്‍ പ്രകാശിനെതിരായ കേസ് പുനരന്വേഷണത്തിന്

May 21st, 2011

തിരുവനന്തപുരം: കോണ്ഗ്രസിന്റെ പുതിയ മന്ത്രിമാരുടെ ലിസ്റ്റില്‍ ഇടം കണ്ടെത്തിയ മുന്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെ വിജിലന്‍സ്‌ കേസ്‌ പുനരന്വേഷണത്തിന് ഒരുങ്ങുന്നു. 2005ല്‍ സിവില്‍ സപ്ലെസ്‌ മന്ത്രിയായിരിക്കെ റേഷന്‍ ഹോള്‍സെയില്‍ ഡീലര്‍ഷിപ്പ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപെട്ടു എന്ന ആരോപണമാണ് പുനരന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കോഴിക്കോട്‌ വിജിലന്‍സ്‌ യൂനിറ്റ്‌ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. കെ. പി. സി. സി. അംഗവും കോഴിക്കോട് സ്വദേശിയുമായ അബ്ദുല്‍ റഹ്മാന്‍, അജിത്‌ എന്നിവരുടെ പരാതിയെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശ പ്രകാരം പരാതി അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പിച്ചിരുന്നു. പതിമൂന്നംഗ സാദ്ധ്യതാ ലിസ്റ്റില്‍ ഇടം നേടിയ അടൂര്‍ പ്രകാശിന്റെ മന്ത്രിസ്ഥാനം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് .

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.ഡി.എഫ്. അധികാരത്തില്‍

May 19th, 2011

oommen-chandy-epathram

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗ മന്ത്രിസഭ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് സത്യവാചകം ചൊല്ലി കൊടുത്തു. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമായി നിരവധി പേര്‍ സത്യ പ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ രാജ്ഭവനില്‍ എത്തിയിരുന്നു. കേരളത്തിന്‍റെ 21-ാം മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് ഉമ്മന്‍ചാണ്ടി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ്  ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി ആകുന്നത് . 1970 മുതല്‍ തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ ആണ് അദ്ദേഹം

രണ്ടുമണിക്ക് സത്യ പ്രതിജ്ഞാചടങ്ങുകള്‍ തുടങ്ങി. ചീഫ് സെക്രട്ടറി പി. പ്രഭാകരനാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്. നിയമസഭയിലെ കക്ഷിനില അനുസരിച്ച് ആദ്യം ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍, ടി.എം. ജേക്കബ്, കെ.ബി. ഗണേഷ്കുമാര്‍, ഷിബു ബേബി ജോണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറും ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഗവര്‍ണറുടെ വക ചായ സല്‍ക്കാരം ഉണ്ടായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വെള്ളിയാഴ്ച ഗതാഗത സമരം

May 17th, 2011

ksrtc-bus-strike-epathram
തിരുവനന്തപുരം : ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി സമരം ചെയ്യും. ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവിന് എതിരെയാണ് സമരം. കെ. എസ്. ആര്‍. ടി. സി. തൊഴിലാളികളും സ്വകാര്യ മേഖലയിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിക്കും എന്നാണ് സൂചന.

അവശ്യ സേവനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇരു ചക്ര വാഹനങ്ങളെ നിരതിളിരങ്ങാന്‍ അനുവദിക്കില്ല എന്ന് സമരത്തിന്‌ ആഹ്വാനം നല്‍കിയ സംയുക്ത സമര സമിതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യമന്ത്രി യായി ഉമ്മന്‍ചാണ്ടി ബുധനാഴ്ച അധികാരമേല്‍ക്കും
Next »Next Page » യു.ഡി.എഫ്. അധികാരത്തില്‍ »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine