തിരുവനന്തപുരം : ദ്രാവിഡ ശിലകളില്‍ അക്ഷരങ്ങള്‍ കൊണ്ട് ജീവിതം കൊത്തി വെച്ച കോവിലന്‍ എന്ന അയ്യപ്പന്‍ നമ്മെ വിട്ടു പോയിട്ട് (ജൂണ് - 2) ഒരു വര്‍ഷം തികയുന്നു. മലയാളത്തിലെ നിഷേധിയായ ആ കണ്ടാണിശ്ശേരിക്കാരന്‍ ആരുടെ മുമ്പിലും തല കുനിക്കാന്‍ തയ്യാറായില്ല. ഒരു പുരസ്കാരത്തിന് പിന്നാലെയും ഓടി നടന്നില്ല, ആരെയും വക വെച്ചില്ല. അതു കൊണ്ട് തന്നെ പുരസ്ക്കാരങ്ങള്‍ ഏറെ വൈകിയാണ് കണ്ടാണിശ്ശേരി കുന്നു കേറി വന്നത്. അതും കോവിലനില്ലാത്ത പുരസ്ക്കാര പട്ടിക അപൂര്‍ണ്ണമാകും എന്ന തിരിച്ചറിവിനു ശേഷം. തട്ടകം, എ മൈനസ് ബി, തോറ്റങ്ങള്‍… അങ്ങിനെ മലയാളത്തിനു സ്വന്തമായ നിരവധി രചനകള്‍. കോവിലന്‍ കണ്ടാണിശ്ശേരി കുന്നിറങ്ങി പോയെങ്കിലും അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കും.
വായിക്കുക : ഓര്‍മ്മ സൂക്ഷിക്കുന്ന അസ്ഥികള്‍
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കവിത, കേരള സാംസ്കാരിക വ്യക്തിത്വം, സാഹിത്യം